Followers

Friday, July 8, 2022

ആത്മ സമർപ്പണത്തിന്റെ ഹജ്ജ് വിശേഷങ്ങൾ

 ആത്മ സമർപ്പണത്തിന്റെ ഹജ്ജ് വിശേഷങ്ങൾ


കാലചക്രം തിരിഞ്ഞ് വീണ്ടും ദുൽഹജ്ജിലെ പുണ്യ ദിന രാത്രങ്ങളിലെത്തിയിരിക്കുന്നു,പുണ്യ കഅ്‌ബക്ക് ഭംഗികൂടുന്ന നാളുകൾ ,ഇസ്മാഈൽ (അ)ന്റെയും പിതാവ് ഇബ്രാഹീം നബിയുടെയും ത്യാഗ സ്മരണകൾ എങ്ങും അയവിറക്കുകയാണ് ഈ ഓരോ നാളുകളും. സ്വന്തം നാടും വീടും കുടുംബവും ഉപേക്ഷിച്ചു അല്ലാഹുവിന്റെ കഅബാലയം ലക്ഷ്യം വെച്ച് നീങ്ങുന്ന ലക്ഷക്കണക്കിന് വിശ്വാസികളെ നമുക്ക് കാണാൻ കഴിയും .കഴിവുള്ളവർക്ക് ജീവിതത്തിൽ ഒരിക്കൽ മാത്രം  ചെയ്യൽ നിർബന്ധമുള്ള ഹജ്ജ് കർമ്മത്തിന് ഇന്നും മക്കയിലേക്ക് ജനസാഗരങ്ങളുടെ ഒഴുക്കാണ്. ഹിജ്റ ആറാം വർഷമാണ് ഉമ്മത്തിന്റെ മേൽ ഹജ്ജ് നിർബന്ധമാക്കിയത്.
       ലോക ജനങ്ങൾക്കിടയിൽ ഐക്യത്തിന്റെയും സമാധാനത്തിന്റെയും  സാഹോദര്യത്തിന്റെയും  സന്ദേശം വിളംബരം ചെയ്യുന്ന ഹജ്ജ് നിർവഹണത്തിന്ഈ വർഷം പതിനഞ്ച് ലക്ഷത്തില്പരം ആളുകളാണ്  എത്തിയിരിക്കുന്നത്.ധനികനോ ദരിദ്രനോ പണ്ഡിതനോ പാമരനോ കറുത്തവനോ വെളുത്തവനോ സെലിബ്രിറ്റിയോ സാധാരണക്കാരനോ അങ്ങനെ യാതൊരു വിധ പരിഗണനയും അവഗണനയും ഇല്ലാതെ എല്ലാവരും ഒരു പോലെ ഒരേസമയം ഒരേ സ്ഥലത്ത് ഒരേയൊരു ഉടമയായ അല്ലാഹുവിന്റെ മുമ്പിൽ മുട്ടുകുത്തി ആത്മ വിശുദ്ധി തേടുകയാണ്.
   പിൽകാലത്തുള്ളതിൽ വെച്ച് ഏറ്റവും നല്ല മെച്ചപ്പെട്ട സൗകര്യങ്ങളാണ് നമുക്കിന്നുള്ളത് .പഴമരുടെ ജീവിതയാത്രകളിലൂടെ ഒന്ന് സഞ്ചരിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളൂ ഇത്. ഇമാം നസഫി ഒരു സംഭവം വിവരിക്കുന്നുണ്ട്.“ഒരിക്കൽ ഒരാൾ ത്വവാഫ് ചെയ്യുന്ന ഒരു വൃദ്ധനോട് ചോദിക്കുകയുണ്ടായി
"നിങ്ങൾ ഏതു ദേശത്തുനിന്നാണ്" പൊടുന്നനെ അയാൾ ഒരു രാജ്യത്തിന്റെ നാമം ഉരുവിട്ടു.വീണ്ടും വൃദ്ധനോട് "നിങ്ങൾ രാജ്യത്തുനിന്ന് യാത്രതിരിച്ചിട്ട് നാളുകളെത്രയായി?" വൃദ്ധന്റെ മറുപടി തികച്ചും വ്യത്യസ്തമായിരുന്നു"മകനേ. നീ എന്റെ തല കണ്ടോ? ഈ തലയിൽ ഒരു കറുത്ത മുടിയെങ്കിലും നിനക്ക് കാണാൻ കഴിയുന്നുണ്ടോ ? ഇല്ല എന്നു തന്നെ ആയിരുന്നു അയാളുടെ മറുപടി.വീണ്ടും വൃദ്ധൻ" ഞാൻ എന്റെ നാട്ടിൽ നിന്ന് പുറപ്പെടുമ്പോൾ എന്റെ ഈ തലയിൽ ഒരിഴ മുടി പോലും നരച്ചിട്ടുണ്ടായിരുന്നില്ല. പക്ഷെ ഇപ്പോൾ നിനക്ക് കാണാൻ കഴിയുന്നുണ്ടാകും ഈ തലയിൽ ഒരൊറ്റ കറുത്ത മുടിപോലും അവശേഷിക്കുന്നില്ലെന്ന് .വീട്ടിൽ നിന്നറങ്ങിയ ഞാൻ ഓരോ നാട്ടിലും തങ്ങും, അവിടെ എന്തെങ്കിലും തൊഴിൽ ചെയ്ത് കൂടും .ചില്ലറ കാശുകൾ മാത്രം മിച്ചംവെക്കും,പിന്നെയും യാത്ര തുടരും .ഓരോ നാട്ടിലും തൊഴിൽ  ചെയ്ത് മിച്ചം വെച്ച സമ്പാദ്യം കൊണ്ട് അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഇവിടെ എത്തിച്ചേർന്നിരിക്കുകയാണിപ്പോൾ.അനേകം വർഷങ്ങൾക്കു മുമ്പ് വീടും വീട്ടുകാരെയും വിട്ട് അല്ലാഹുവിന്റെ ഭവനം ലക്ഷ്യമാക്കി യാത്ര തിരിച്ചവനാണ് ഞാൻ."ഈ വൃദ്ധന്റെ അനുഭവം നമ്മുടെ മുൻഗാമികളുടെ ഹജ്ജ് യാത്രകൾ ഏത് വിധത്തിലായിരുന്നുവെന്നും എത്ര ക്ലേശകരമായിരുന്നുവെന്നുമുള്ളതിൻ്റെയും ഒരു നേർപ്പകർപ്പ് വരച്ചുകാട്ടുന്നു.
       സൈനബ് കോബോൾഡ്,ആദ്യമായി ഹജ്ജ് നിർവഹിച്ച ബ്രിട്ടീഷ് വനിതയാണിവർ. സ്കോട്ടിഷ് വനിതയായ സൈനബ് ഇസ്ലാം സ്വീകരിക്കുന്നതിന് മുമ്പ് ലേഡി എവ്‌ലിൻ മുർറെ കോബോൾഡ് എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്.1867 ൽ എഡിൻബറോയിൽ ജനിച്ച ഇവർ “സാമാന്യ ബോധത്തിന്റെ മത"മെന്നാണ് ഇസ്ലാമിനെ കുറിച് അഭിപ്രായപ്പെട്ടത് .1933ൽ അറുപത്തി ആറാമത്തെ വയസ്സിൽ തനിച്ചാണ് സൈനബ് കോബോൾഡ് കൈറോവിൽ നിന്ന് ജിദ്ധ വഴി ഹജ്ജിന് പോയത്. അന്ന് നടത്തിയ ഹജ്ജ് യാത്രയുടെ വിവരണത്തിൽ മക്കയിലേക്ക് തീർത്ഥാടനത്തിന് പോകുന്ന നിരവധി കാൽനടയാത്രക്കാരെ  കണ്ടതായി ഇവർ സൂചിപ്പിക്കുന്നുണ്ട് .
    പ്രവാചകൻ തിരുമേനി (സ്വ) ഉദ്ധരിക്കുന്നതായി നമുക്ക് കാണാം : "നീ അറഫയുടെ സന്ധ്യയിൽ സംഗമിക്കുമ്പോൾ അടുത്തുള്ള ആകാശത്തിലേക്ക് ഇറങ്ങിവന്ന് അല്ലാഹു മലക്കുകളോട് അഭിമാനം പറയും :" ഇതാ എന്റെ അടിമകൾ വിദൂര മലമ്പാതകൾ താണ്ടി പൊടിപുരണ്ടും ജട പിടിച്ചും എന്റെ കാരുണ്യം തേടി വന്നിരിക്കുന്നു. അവരുടെ പാപങ്ങൾ മണലതരികളോളമോ മഴത്തുള്ളികളോളമോ ആവട്ടെ ഞാനത് പൊറുത്തിരിക്കുന്നു.അടിമകളേ, നിങ്ങൾക്ക് പിരിഞ്ഞ് പോകാം നിങ്ങൾക്കും നിങ്ങൾ ശുപാർശ ചെയ്തവർക്കും ഞാൻ പാപ മോചനം നൽകിയിരിക്കുന്നു"
. അറഫ ദിനത്തിലെ അളവറ്റ പ്രാധാന്യം ഈയൊരൊറ്റ ഹദീസിൽ നിന്നും നമുക്ക് ഉൾകൊള്ളാൻ കഴിയുന്നതാണ് .അറഫ ദിനത്തിലെ പ്രാർത്ഥന ഉത്തരം ലഭിക്കാവുന്ന ദിനത്തിലെ ഒരു പ്രാർത്ഥന കൂടിയാണ്.റഹീമായ ഉടമയുടെ ഔദാര്യം കോരിച്ചൊരിയുന്ന ദിനം .പ്രാർത്ഥനകളിൽ ഉത്തമം അറഫ ദിനത്തിലെ പ്രാർത്ഥനക്കാണെന്ന് നബി(സ്വ) തങ്ങൾ നമ്മേ പഠിപ്പിച്ചതായി നിരവധി ഹദീസുകളുടെ വെളിച്ചത്തിലൂടെ നമുക്ക് വ്യക്തമാക്കാൻ കഴിയുന്നതാണ്.സൂര്യ വെളിച്ചം തട്ടിയ ദിനങ്ങളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമായ ദിനമെന്നാണ് അറഫദിനതെ നബി തങ്ങൾ വിശേഷിപ്പിച്ചിരുന്നത്.അറഫ ദിനത്തിൽ ഹജ്ജ് കർമ്മം നിർവഹിച്ചു കൊണ്ടിരിക്കുന്ന ഹാജിമാരല്ലാത്ത എല്ലാ മുസ്ലിമുകളും വ്രതമനുഷ്ഠിക്കൽ ഏറെ പ്രാധാന്യം നിറഞ്ഞ കാര്യമാണ്.വരാനിരിക്കുന്നതും കഴിഞ്ഞു പോയതുമായ ഒരു വർഷത്തെ പാപക്കറകളെ അല്ലാഹു മായ്ച്ചു കളയുമെന്നാണ് നബി തങ്ങൾ ഈ നോമ്പിനെ കുറിച് എടുത്തു പറഞ്ഞത് .ഇബ്നു മാജയിൽ ഉമർ(റ) അറഫ നോമ്പിനെ രണ്ടു വർഷത്തെ നോമ്പിനു സമം നില്കുന്നതായി ഞങ്ങൾ കണ്ടിരുന്നു എന്ന് പറയുന്നുന്നുണ്ട് .ഹജ്ജ് അറഫയാണെന്നാണല്ലോ നമ്മേ പഠിപ്പിച്ചിട്ടുള്ളത് .ഹജ്ജിനെത്തുന്ന മുഴുവൻ ആളുകളും ഒരിടത്ത് ഒരുമിച്ച് കൂടുന്ന സമയമാണിത്.ഹൃദയ നിർഭരമായ കാഴ്ചകളാൽ അറഫ തിങ്ങിനിറഞ്ഞുനിൽക്കുകയാണ്.
     അറഫ ദിനത്തിൽ  അല്ലാഹുവിന്റെ കാരുണ്യം അവന്റെ അടിമകളുടെ മേൽ വർഷിപ്പിക്കുന്നത് കണ്ട് പിശാച് തീർ ത്തും കോപിഷ്ഠനായിത്തീരും. ആളുകൾക് നരകമോചനം ലഭിക്കുന്ന ഒരു സുവർണ്ണ ദിനം കൂടിയാണ് അറഫ ദിനം.
      ദുൽഹജ്ജ് പത്ത് ബലിപെരുന്നാൾ ദിനം,ഇബ്രാഹിം നബി (അ)ന്റെയും മകൻ ഇസ്മാഈൽ(അ) ന്റെയും ത്യാഗ സ്മരണകൾ ലോക മുസ്ലിംകൾക്ക് ഒരു ഓർമപ്പെടുത്തലായി പകരുന്ന ദിനം.തക്ബീറിന്റെ ധ്വനികൾ വാനിലൂടെ അലയടിക്കുമ്പോൾ മുസ്ലിം ഉമ്മത്തിനതൊരു ആനന്ദ നാളുകളാണ്. സ്വഹാബികളായ ഇബ്നു ഉമർ(റ) ,അബൂ ഹുറൈറ (റ)എന്നിവർ ഈ ദിവസങ്ങളിൽ അങ്ങാടികളിലേക്കിറങ്ങി തക്ബീറുകൾ ചൊല്ലാറുണ്ടായിരുന്നുവെന്ന് നമുക്ക് ഹദീസുകളിൽ കാണാൻ കഴിയുന്നതാണ്.അബ്ദുല്ലാഹിബ്നു ഉമർ(റ) ഉദ്ധരിക്കുന്നു:“നബി (സ്വ) ഇപ്രകാരം പറയുന്നതായി ഞാൻ കേട്ടു,ഈ ദിവസങ്ങളെപ്പോലെ അല്ലാഹുവിന്റടുക്കൽ മറ്റൊരു ദിവസങ്ങളുമില്ല.ഈ ദിവസങ്ങളിൽ നിർവ്വഹിക്കുന്ന സൽകർമ്മങ്ങളെപ്പോലെ  അല്ലാഹുവിന് ഇഷ്ടമുള്ള മറ്റു കർമങ്ങളുമില്ല.അതുകൊണ്ടു തന്നെ നിങ്ങൾ  തഹ്മീദുകളും തഹ്‌ലീലുകളും തക്ബീറുകളും  അധികരിപ്പിക്കുക."(അഹ്മദ്).
 ദുൽഹജ്ജ് പത്തിന് ലോകമെമ്പാടും പെരുന്നാൾ ആഘോഷിക്കുന്ന ദിനം,ഈ ദിനത്തിലാണ് ഹാജിമാർക്ക് ജംമ്രയിൽ കല്ലെറിയേണ്ടുന്ന ദിനം.ഇബ്രാഹീം നബി(അ) തന്റെ മകൻ ഇസ്മാഈലുമായി അല്ലാഹുവിന്റെ കല്പന പ്രകാരം അവന്റെ മാർഗത്തിലുള്ള ബലിക്കായി പോകുമ്പോൾ പിശാചു ഇടപെട്ട് ആവതു പിന്തിരിപ്പിക്കാൻ ശ്രമിക്കുകയുണ്ടായി.ഇതിനെതുടർന്നുള്ള ജിബ്‌രീൽ (അ) ന്റെ നിർദ്ദേശപ്പ്രകാരമാണ് ഇബ്രാഹീം നബി (അ) പിശാചിനെ കല്ലെറിഞ്ഞോടിച്ചത് ,അതിന്റെ ഒരു സ്മരണ കൂടിയാണ് മൂന്നു ജംമ്രയിൽ കല്ലെറിയൽ കർമം.നമ്മുടെ ജീവിതത്തിലെ മുഴുവൻ പാകപ്പിഴവുകൾക്കും തെറ്റുകുറ്റങ്ങൾക്കും   പ്രധാന വഴിതിരിവ് കാണിച്ചു തന്ന മുസ്ലിമിന്റെ കൊടിയ ശത്രുവിനെ തുരത്തിയോടിക്കുവാനുള്ള ഒരു അവസരം കൂടിയാണിത്.
           ബലിപെരുന്നാൾ എന്ന് പറയുന്നിടത്തുതന്നെ ബലിയുടെയും പെരുന്നാളിന്റെയും ദിനമാണെന്ന് നമുക്ക് മനസ്സിലാക്കാം .ഇബ്രാഹീം നബി സ്വന്തം മകനെ അല്ലാഹുവിന്റെ മാർഗത്തിൽ ബലിയർപ്പിക്കാൻ തയ്യാറായതിന്റെ ഒരു ത്യാഗ സ്മരണയാണ് ഉള്ഹിയ്യത്ത്.അന്ന് കരുണാമയനായ അല്ലാഹു ആടിനെ അറുക്കാൻ കല്പ്പിച്ചിട്ടില്ലായിരുന്നുവെങ്കിൽ നമ്മിൽ പലരും ഇന്ന് ബലിയാടാവേണ്ടിയിരിന്നു.
   ഇനി നമുക്ക് ഇസ്മാഈലിന്റെ ത്യാഗ സ്മരണകളിലേക്കൊന്നിറങ്ങിച്ചെല്ലാം,ഇബ്രാഹീം നബിക്ക് ഏറെ കാലത്തെ ആശകൾക്കും കാത്തിരിപ്പിനു മൊടുവിൽ ലഭിച്ച പൊന്നോമന മകനാണ് ഇസ്മാഈൽ.മകന് പതിമൂന്ന് വയസ്സുള്ളപ്പോൾ (പതിനേഴ് എന്നും അഭിപ്രായമുണ്ട്) ഒരിക്കൽ കുടുംബത്തോടൊപ്പം മക്കയിലേക്ക് വന്നു.ഭാര്യ ഹാജറയോട് ഞാനും മോനും ഒരു യാത്ര പോവുകയാണെന്ന് പറഞ്ഞു. യാത്രയ്ക്ക് മോനെ തയ്യാറാക്കി ഉമ്മ ഹാജറ ബീവി മകനെ യാത്രയാക്കി.ഉപ്പ മകനോട് പറഞ്ഞു,മോനേ..ഞാനൊരു സ്വപ്നം കണ്ടു .നിന്റെ മകനെ അറുത്ത് ബലി നൽകുക എന്ന് അല്ലാഹു എന്നോട് കല്പ്പിച്ചിരിക്കുന്നു.മകന്റെ മറുപടി കേട്ട പിതാവ് ആശ്ചര്യപ്പെട്ടുപോയി. അല്ലാഹു എന്താണോ കല്പ്പിച്ചത് അതുപോലെ പ്രവർത്തിക്കാൻ ആയിരുന്നു മകൻ നിർദ്ദേശിച്ചത്.നബി മകനെയും കൂട്ടി വീട്ടിൽ നിന്നിറങ്ങി.ഇതിനിടയിൽ ഇതുകണ്ട് സഹിക്കവയ്യാത്ത ശപിക്കപ്പെട്ട പിശാച് വന്ന് ഹാജറയെയും പിന്നീട്‌ മകൻ ഇസ്മാഈലിനെയും തുടർന്ന് ഇബ്രാഹീം നബിയെയും പിന്തിരിപ്പിക്കാൻ ശ്രമിച്ചു.ആദ്യം ആട്ടിയോടിച്ചു,പിന്നീടും വന്നപ്പോഴാണ് ഏഴ് കല്ലെടുത്തെറിഞ്ഞത് .മിനായിലെത്തിയ അവർ  അവിടെ ബലിയറുക്കാൻ വേണ്ട സജ്ജീകരണങ്ങൾ തയ്യാറാക്കി.യാതൊരു സങ്കോചവുമില്ലാതെ  ഇസ്മാഈൽ ബലിയറുക്കാൻ വേണ്ടി പിതാവിന്റെ മുമ്പിൽ ചെരിഞ്ഞു കിടക്കുകയും ചെയ്തു.കത്തി കഴുത്തിൽ വെച്ചു അറവു തുടങ്ങിയെങ്കിലും ഇസ്മാഈൽ നബിക്ക് ഒരു പോറലു പോലും ഏറ്റില്ല എന്നതാണ് ചരിത്രം.ഉടനെ സ്വർഗത്തിൽ നിന്നുമുള്ള ഒരാടിനെയും  കൊണ്ട് ജിബ്‌രീൽ വരികയും ഇബ്രാഹീം നബി അതിനെ തക്ബീർ ചൊല്ലി ബലിയറുക്കുകയും ചെയ്തു.വാസ്തവത്തിൽ ഇബ്രാഹീം നബിക്ക് അല്ലാഹുവിങ്കൽ നിന്നുള്ള ഒരു പരീക്ഷണം മാത്രമായിരുന്നു ഇത്.അതിൽ ഇബ്രാഹീം നബി വിജയിക്കുക തന്നെ  ചെയ്തു.വിശുദ്ധ ഖുർ ആനിലെ  സൂറത്തുസ്സ്വാഫാതിലെ നിരവധി ആയത്തുകളിലൂടെ അല്ലാഹു തന്നെ ഈ സംഭവം വിവരിക്കുന്നുണ്ട്.ബലി പെരുന്നാളിന് നടക്കുന്ന ഉള്ഹിയ്യത്ത് ഈയൊരു ത്യാഗത്തിന്റെ ധന്യ സ്മരണ പുതുക്കലാണ്.മാത്രമല്ല ,അല്ലാഹുവിന്റെ മാർഗത്തിലുള്ള ബലിക്ക് സ്രഷ്ടാവ് നിരവധി പ്രതിഫലങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്.ബലി മൃഗത്തിന്റെ രക്തം മണ്ണിൽ ഉറ്റി വീഴുന്നതോടുകൂടി പാപങ്ങൾ പൊറുക്കപ്പെടുമെന്ന് നബി(സ്വ) പഠിപ്പിക്കുകയുണ്ടായി.ഇതിൽ നിന്നും ഉള്ഹിയ്യത്ത് എത്ര പ്രാധാന്യം ഉൾക്കൊണ്ടതാണെന്നും എന്തുമാത്രം പ്രതിഫലം ലഭിക്കുന്നതാണെന്നും നമുക്ക് മനസ്സിലാക്കാം .ഒരിക്കൽ നബി (സ്വ) പറയുകയുണ്ടായി:കഴിവുള്ളവനായിരുന്നിട്ടും ഉള്ഹിയ്യത്ത് നിർവ്വഹിക്കാത്തവർ നമ്മുടെ പെരുന്നാൾ നിസ്കാര സ്ഥലത്തുപോലും അടുക്കേണ്ടതില്ല"(അഹ്മദ്,ഇബ്നുമാജ).
  ഈയൊരൊറ്റ ഹദീസിൽനിന്നും ഉള്ഹിയ്യത്തിന്റെ കാര്യ ഗൗരവം നമുക്ക് തീർച്ചപ്പെടുത്താം.
  പരിശുദ്ധമായ ദുൽഹിജ്ജയിലൂടെ കടന്നു പോകുന്ന നമുക്ക് ഇനിയും എത്രയോ ആത്മീയതയുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലേണ്ടതായിട്ടുണ്ട്.ഓദാര്യവാനായ അല്ലാഹു അടിമകളായ നമുക്ക് ചൊരിഞ്ഞു നൽകിയ അളവറ്റ അനുഗ്രഹങ്ങളിലൂടെ അവനെ മനസ്സിലാക്കാൻ ഇനിയും എത്രയോ അവശേഷിക്കുന്നുണ്ട്.

✍🏻 Fathima Nabla

Monday, May 2, 2022

പെരുന്നാൾ പൊലിവ്!

റമളാന്റെ അവസാനമറിയിച്ച് കൊണ്ട് ശവ്വാലമ്പിളിയുടെ വെളിച്ചക്കീറ് പ്രത്യക്ഷമായാൽ പെരുന്നാളുറപ്പിച്ചു.
കോഴിക്കോട്ടെ ഖാളിയാര് മാസം കണ്ടതായി അറിയിക്കണം. അധികവും തേങ്ങാപൂള് പോലെ ശവ്വാലമ്പിളി വരവറിയിക്കൽ കാപ്പാട്ടാണ്. പിന്നെ കുട്ടികളുടെ മുഖത്ത് നൂറ് പൂത്തിരി ഒപ്പം കത്തിച്ച ചേലാ...
നോമ്പ് ഇരുപത്തിയൊമ്പതിന് വല്യോർക്ക് വല്ലാത്ത അസ്വസ്ഥത ആയിരിക്കും. നോമ്പ് മുപ്പതും കിട്ടില്ലേ എന്ന ആശങ്ക. എന്നാൽ കുട്ടികൾക്ക് നേരത്തെ പെരുന്നാളാകാനാണ് ഇഷ്ടം. ഇരുപത്തിയൊമ്പതിന് മാസം കണ്ടില്ലേൽ കുട്ടികളെ മുഖത്തെ തെളിച്ചം കുറയും. എന്നാലും മറ്റന്നാളെ പെരുന്നാൾ ആകുമല്ലോ എന്ന ആശ്വാസത്തിൽ നോമ്പ് മുപ്പതും ഉള്ള സങ്കടം അതിലലിഞ്ഞില്ലാതാകും. ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നായ വ്രതത്തിന്റെ അവസാനമറിയിച്ച് പള്ളിമിനാരങ്ങളിൽ നിന്നും അറിയിപ്പ് വരും. കാപ്പാട് മാസപ്പിറവ് കണ്ടതിന്റെ വിവരം കിട്ടിയാലാണത്.. അതോടെ അന്തരീക്ഷത്തിലെങ്ങും തക്ബീറൊലികൾ മുഴങ്ങിക്കേൾക്കാനാകും.
അതോടെ ആത്മശുദ്ധീകരണത്തിനും മാനസിക വിമലീകരണത്തിനും അസുലഭാവസരങ്ങൾ കൈവരുന്ന വിശുദ്ധിയുടെ അനുഗ്രഹ ദിനരാത്രങ്ങൾ വിട ചൊല്ലലായി, കൂടെ പെരുന്നാളോർമിപിച്ച് താക്ബീറൊലികൾ അന്നേ ദിവത്തിന് മാറ്റ് കൂട്ടും.
അന്നൊക്കെ ഒരു പ്രത്യേക ഈണത്തിലും താളത്തിലും ഉറക്കെ തക്ബീർ ചൊല്ലാൻ ആവേശമായിരുന്നു. വീട്ടിലെ ആണുങ്ങളെല്ലാം പള്ളിയിൽ പോയിട്ടുണ്ടാകും.
പെരുന്നാൾ വർണശബളമാക്കി വീടുകളിലെങ്ങും മൈലാഞ്ചി യുടെ മണം പടർന്നിട്ടുണ്ടാകും. കുട്ടികളും ഉമ്മമാരുമടക്കം മിക്കവാറും പെണ്ണുങ്ങളെല്ലാം മൈലാഞ്ചിയിടും. അന്ന് ഇന്നത്തെ മൈലാഞ്ചി ട്യൂബുകൾ പീടികകളിൽ സ്ഥാനം പിടിച്ചിട്ടുണ്ടങ്കിലും പ്രിയം വേലിക്കരികിലെ മൈലാഞ്ചിച്ചെടിയോടായിരുന്നു. മുമ്പ് തന്നെ മൈലാഞ്ചി പറിച്ച് വെച്ചിട്ടുണ്ടാകും. പറിച്ച് കൊണ്ടുവരൽ കുട്ടികളാണെങ്കിലും അരക്കാനുള്ള ചുമതല ഉമ്മമാർക്കോ ഇത്താത്തമാർക്കോ ആയിരിക്കും. മൈലാഞ്ചി യുടെ ഗന്ധം അന്തരീക്ഷത്തിലെങ്ങും തങ്ങി നിൽക്കും. ഹൃദ്യമായ ആ ഗന്ധം മൂക്കിലേക്ക് വലിച്ചെടുക്കാൻ ഒരു വല്ലാത്ത രസമാണ്. പിന്നീട് മൈലാഞ്ചി കൈവെള്ളകളിൽ നിറച്ച് നീട്ടിപ്പിടിച്ചൊരിരിപ്പുണ്ട്. മൈലാഞ്ചി ചോക്കാനണത്!
ഇശാഅ് നിസ്കാരം കഴിഞ് മൈലാഞ്ചിയിൽ കുതിർന്ന കൈകൾ പിറ്റേന്ന് കാലത്താണ് കഴുകിക്കളയുക. പിന്നെ വല്യോരെ കൂടെ ഫിത്ർ സകാത്തിന്റെ അരിയുമായി അടുത്തുള്ള വീടുകളിൽ കയറിയിറങ്ങും. അരിയും പിടിച്ച് കൂടെ ഉള്ള മുതിർന്നവർ ആരായാലും അവരുടെ മുമ്പിൽ ടോർചും തെളിച്ച് വഴി കാണിക്കാൻ കുട്ടികൾ ഉണ്ടാകും. ഉറക്കം കൈയൊഴിഞ്ഞ രാത്രിയാണ് പെരുന്നാൾ തലേന്ന്,ഭൂമി കുലുങ്ങിയാലും അറിയാത്തവരൊക്കെ ഇടക്കിടെ എണീറ്റ് നോക്കും നേരം പുലർന്നോന്ന് അറിയാൻ.പിന്നെ കാലത്ത് തന്നെ പെൺകുട്ടികൾക്കൊ ക്കെ 
അത്യധികം ആവേശത്തോടെ ചുവപ്പ് പടർന്ന് പിടിച്ച കൈകൾ നീട്ടിപ്പിടിച്ച് എല്ലാവരെയും കാണിക്കാൻ ഒരു തരം ഉത്സാഹമാണ്. കൂടെ മറ്റുള്ളോരുടെ കൈകളിൽ നോക്കി സ്വന്തം കൈ പെർഫെക്ട് ആണെന്ന് ഉറപ്പ് വരുത്താനും ചില കുശുമ്പികൾ മറക്കൂല.പെരുന്നാൾ നിസ്കാരം കഴിഞ്ഞാൽ മുതിർന്നവരെ ചുറ്റി പറ്റി ഒരു നടപ്പുണ്ട്. പെരുന്നാൾ പൈസക്ക്. ആ ചുറ്റിക്കളി മനസ്സിലാക്കി എന്നോണം ഓരോരുത്തർക്കും  പത്ത് രൂപയുടെ പുതിയ നോട്ടുകൾ കൈകളിൽ വെച്ച് തരും. അന്നൊക്കെ പത്ത് രൂപ വലുതായിരുന്നു. അതിന് മിഠായിയോ പടക്കമോ വാങ്ങിച്ച് തീർക്കും.
മുതിർന്നവരുടെ കണ്ണിൽ പെടാതെ ചില്ലറ തുട്ടുകൾ ഒരുമിച്ച് കൂട്ടി പടക്കം വാങ്ങിക്കും. അതിന്റെ രൂക്ഷ ഗന്ധം വരുമ്പോൾ പടക്കത്തിനൊപ്പം മുതിർന്നവരുടെ ശകാരവും പൊട്ടും.
പിന്നെ എല്ലാവരും ഒരുമിച്ചിരുന്ന് അന്നത്തെ സ്പെഷ്യൽ ബിരിയാണിയും പായസവുമൊക്കെ ആയാൽ വയറിനെക്കാളേറെ മനസ്സ് നിറയും.
വീടുകൾ തോറും ഒരു പര്യടനം നടത്തുന്നതിലും വല്ലാത്ത ആഹ്ലാദം കണ്ടെത്തിയിരുന്നു.
എന്നാൽ അന്നത്തേതിൽ നിന്നും തികച്ചും വിഭിന്നമായി തക്ബീറൊലികൾക്കും മൈലാഞ്ചിച്ചോപ്പിനും  വിശേഷ ദിവസങ്ങളിൽ മാത്രമായിരുന്ന ബിരിയാണി ഇന്ന് സുലഭമാവുകയും ചെയ്തതോടെ പെരുന്നാളിന് മങ്ങലേറ്റു. ഇന്റർനെറ്റിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ട ഇന്നത്തെ ജന്മങ്ങൾ ആശംസകളും ആരവങ്ങളും സ്റ്റാറ്റസുകളിലും സ്റ്റോറികളിലും മാത്രമായി ഒതുക്കി.
രാവും പകലും ആരാധനയിൽ മുഴുകി സമ്പാദിച്ച പുണ്യം പെരുന്നാൾ ആകുമ്പോൾ ആഘോഷത്തിന്റെ പളപളപ്പിലൂടെ ഇല്ലാതാക്കിക്കൂട. ഏകനായ അല്ലാഹുവിന്റെ മഹത്വം മനസ്സാ - വാചാ വിളംബരം ചെയ്യലാണ് പെരുന്നാളാഘോശത്തിന്റെ ഇതിവൃത്തം. ആ വിളംബരങ്ങളുടെ യഥാർത്ഥ അനുരണനമാകണം കർമങ്ങളായി ഒരു വിശ്വാസിയിലൂടെ പുറത്ത് വരേണ്ടത്. നാഥൻ തുണക്കട്ടെ - ആമീൻ....

Saturday, January 1, 2022

സമീപകാല പ്രക്ഷോഭം

സമീപകാല പ്രക്ഷോഭം

നിരവധി ത്യാഗങ്ങൾ സഹിച്ച് കർഷക സമരം ചെയ്തപ്പോൾ കണ്ണടച്ച് ഇരുട്ടാക്കുന്ന നിലപാട് സ്വീകരിച്ച കേന്ദ്രസർക്കാർ  ഒരുപക്ഷേ, ഈ സമരത്തിന് ഇത്തരം അന്ത്യം പ്രതീക്ഷിച്ചു കാണില്ല. ബെസ്റ്റ് സ്വഭാവമുള്ള ഏകാധിപതികൾ ജനിച്ചുവളരുന്ന ഒരു സർക്കാരിനെ കരുത്ത് ജനാധിപത്യ മാർഗ്ഗമായ പ്രക്ഷോഭത്തിലൂടെ മുട്ടുകുത്തി ക്കുകയും ചെയ്തത് അഭിമാനാർഹമാണ്.
                  വയലുകൾ വിട്ടു കുടുംബസമേതം കൊടും വേനലും ചൂടും മഴയും മറന്നു ഒരുവർഷക്കാലം പട്ടിണിയും കോവിടും മഞ്ഞും തണുപ്പും സഹിച്ച് ഒരു പരാതി പോലും പറയാതെ തെരുവോരങ്ങൾ അന്തി ഉറക്കത്തിന് ഒരുക്കി വെക്കുമ്പോഴും എത്രകാലവും സമരത്തെ വെല്ലുവിളിയായി സ്വീകരിച്ചു.
               കാർഷിക നിയമം പൂർണമായും  പിൻവലിക്കാമെന്ന് വാഗ്ദാനത്തോടെ സ്വന്തം ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോൾ മോദിക്ക് ഒത്തിരി മോടി പോലും തെളിഞ്ഞിരുന്നില്ല എന്നതും യാഥാർഥ്യം. തൻറെ ശരികളെ തെറ്റെന്നു സ്ഥാപിക്കുന്ന ജനശക്തി അഭിമുഖീകരിക്കാനുള്ള പ്രാണി പോലും തൻറെ നിലപാടുകളിൽ വ്യക്തമായിരുന്നില്ല. ക്യാപിറ്റലിസ്റ്റ് കുത്തകകൾക്ക് വേണ്ടി എന്തും ചെയ്യാൻ തയ്യാറാകുന്ന കേന്ദ്രസർക്കാർ കർഷകരോട് ചെയ്തത്  തീക്കൊള്ളികൊണ്ട് തല ചൊറിഞ്ഞ് പോലെയെന്ന് വെക്കാം. കാവി കല്പിത ഏകാധിപത്യ നിലപാടുകളെ സ്വന്തം ജനങ്ങൾക്കുമേൽ അടിച്ചിറക്കാൻ ഉള്ള സർക്കാരിന്റെ തന്ത്രം ആകമാനം പൊളിഞ്ഞിരിക്കുന്നു.
             മോദി- യോഗി എന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളും മുന്നിൽകണ്ട് കൃത്യമായ സമരം നയിച്ച മണ്ണിനെ മക്കളോട് വിജയിച്ചിരിക്കുന്നു. ലാത്തിയും കൊലയും മഞ്ഞും ഡൽഹിയുടെ വിഷ വായുവും അവരെ തളർത്തിയില്ല.
  ഈ സമരവിജയം ഇന്ത്യൻ ജനാധിപത്യത്തിന് പുതിയൊരു ഉണർവ് സമ്മാനിച്ചു എന്നതിൽ തർക്കമില്ല. ലോകം കണ്ടതിൽ വെച്ച് ഏറ്റവും വലിയ സമീപകാല ജനാധിപത്യ പ്രക്ഷോഭം എന്നും വിളിക്കാം. ജാതിയുടെയും മതത്തിൻറെ മുറവിളികളും അകപ്പെടാൻ പോലും സാവകാശം നൽകാതെ 'നേടാതെ പിന്നോട്ടില്ലെന്ന' ഉറച്ച തീരുമാനത്തിന് പിന്നിൽ ഒന്നിച്ചാണ് ചേർന്നതും വിജയിക്കാനുള്ള മുഖ്യകാരണം തന്നെയാണ്. 
  തലത്തിൽ സമരം നയിക്കാൻ കരുത്തുറ്റ നേതാക്കളുടെ അഭാവം ഉണ്ടായിരുന്നിട്ടു കൂടി നമ്മുടെ അന്നദാതാക്കൾ പിന്മാറിയില്ല. ദേശീയ മാധ്യമങ്ങളും ഉയർന്ന രാഷ്ട്രീയ സ്വാധീനമുള്ള വരും സമരത്തിൻറെ മുഖം കൊടുക്കാൻ ആവുന്നത്ര ശ്രമിച്ചിട്ടും അവർ വിജയം നേടിയിരിക്കുന്നു. സമര വിളികളെ മുഖവിലക്കെടുത്താൽ രാഷ്ട്രീയബോധമുള്ള ജനാധിപത്യ സമരങ്ങൾ ഇനിയും ഭരണകൂടത്തിനു പ്രതീക്ഷയാണ്. പാതി വഴിയിൽ മുറിഞ്ഞു പോകുന്ന പ്രക്ഷോഭങ്ങൾക്ക് തീർത്തും പ്രചോദനമാണ് ഈ കർഷക മുന്നേറ്റം.

ഇതിനിടയിൽ രാജ്യത്തിൻറെ ചരിത്രത്തെ ഇല്ലായ്മ ചെയ്യുവാനുള്ള തിരക്കിട്ട നീക്കങ്ങൾ നടത്തിയത്  മറക്കാനായിട്ടില്ല. അതുകൊണ്ടാവണം പാർലമെൻറ് പൂർണമായും പിൻവലിക്കും വരെ ഇനിയും സമരം എന്ന് ആ വീരാ യോദ്ധാക്കൾ പ്രഖ്യാപിച്ചത്.' മക്കളെ തോൽപ്പിക്കാൻ ആവില്ല' എന്നും അവർ ചരിത്രത്തിൽ ചേർത്തിയിരിക്കുന്നു.
 
സ്വന്തം ആത്മാവിനെ പോലും ബലിനൽകി രാജ്യത്തിന് സ്വാതന്ത്ര്യം നമുക്ക് സമ്മാനിച്ച നമ്മുടെ പ്രപിതാക്കൾ രാജ്യദ്രോഹികളായും  തീവ്രവാദികളായും ചിത്രീകരിക്കാനും പലപ്പോഴായി ശ്രമങ്ങൾ ഉയരുന്നത് തീർത്തും പ്രതിഷേധാർഹമാണ് എന്നതിൽ സംശയമില്ല. രാഷ്ട്ര പിതാവിനെ പോലും പഴഞ്ചനായി ഇന്ത്യയുടെ അപമാന  മുഖമായും കാണുന്ന ഈ രാഷ്ട്രീയ ആചാര്യന്മാർ ഗോഡ്സെയെ ആരാധിക്കുന്നതിൽ എന്തിനത്ഭുതം.....!?
  
കാർഷിക തൊഴിലാളി വർഗ്ഗ സമരത്തോടൊപ്പം രാജ്യ ചരിത്രം വീണ്ടെടുക്കുന്ന വലിയ പ്രക്ഷോഭങ്ങൾ കൂടെ ഉയർന്നുവരേണ്ടത് അത്യന്താപേക്ഷിതമാണ്.

Saturday, November 20, 2021

മുല്ലപ്പെരിയാർ മരം മുറി പറഞ്ഞ് വെക്കുന്നതെന്ത്?!

മുല്ലപ്പെരിയാർ മരം മുറി പറഞ്ഞ് വെക്കുന്നതെന്ത്?!


തമിഴ്‌നാട് അതിർത്തിയിലെ  ശിവഗിരി മലകളിൽനിന്നുത്ഭവിക്കുന്ന വിവിധ പോഷകനദികൾചേർന്നുണ്ടാകുന്ന മഹാ നദിയാണ് മുല്ലയാർ. മുല്ലയാർനദിക്കു കുറുകേ പണിതിരിക്കുന്നതാണ് മുല്ലപ്പെരിയാർ അണക്കെട്ട്.  ജലസേചനത്തിനും മറ്റുമായി അണക്കെട്ടിൽനിന്നു പെൻസ്റ്റോക്ക് പൈപ്പുകൾവഴിയാണ് വെള്ളം തമിഴ്‌നാട്ടിലേക്കു കൊണ്ടുപോകുന്നത്.  115 അടിക്ക്‌ മുകളിൽ മുല്ലപ്പെരിയാർ ജലം തടഞ്ഞ് നിർത്തുന്നത് ബേബി ഡാമും. പ്രധാന അണക്കെട്ടിനൊപ്പം തന്നെ ഇതിനും പഴക്കമുണ്ട്. 45 അടി ഉയരം വരുന്ന ഡാം തകർന്നു കൊണ്ടിരിക്കുകയാണ് എന്നുള്ളത് നിരവധി സമിതികൾ കണ്ടെത്തിയിട്ടുണ്ട്. 2006 നവംബർ 13 ന് എൻജിനീയറായ കേ.ദിവാകരൻ നടത്തിയ പരിശോധന ഇതിനുദാഹരണം മാത്രം.
        എന്നാൽ തമിഴ്നാട് - കേരള സർക്കാരുകൾ നടത്തിയ ഒത്താശ അറിയാതെ പോകരുതല്ലോ.  "കേരളത്തിന് സുരക്ഷ,തമിഴ്നാടിന് വെള്ളം" എന്ന നിലയിൽ പുതിയ ഡാം എന്ന പ്രതിയാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. പക്ഷേ, തമിഴ്നാട് സർക്കാർ സ്വീകരിച്ച ബേബി ഡാം ശക്തിപ്പെടുത്തുകയും അതിനായി സമീപത്തെ മരങ്ങൾ മുറിച്ചുമാറ്റുക എന്ന നയം തീർത്തും വ്യത്യസ്തമായി. എന്നിട്ടും കേരള സർക്കാർ തമിഴ്നാടിന്റെ നിലപാട് അംഗീകരിച്ച് ബേബി ഡാമിന് ചുറ്റുമുള്ള  മരങ്ങൾ മുറിക്കാനുള്ള അനുമതി നൽകുകയും ചെയ്തു. സംസ്ഥാനത്തിന്റെ താല്പര്യത്തിനൊപ്പം പാവയാടുന്നുവെന്ന് ഉണ്ടാക്കിത്തീർത്ത് തമിഴ്നാടിന്റെ ആവശ്യം അംഗീകരിച്ച് കൊണ്ട് കൂറുമാറുന്ന ഭരണകൂടത്തിന്റെ ആലോചനയാണിവിടെ പ്രതിഫലിച്ചിരിക്കുന്നത്. ബേബി ഡാമിന്റെ പരിസരത്തുള്ള 23 മരങ്ങൾ മുറിക്കാൻ തമിഴ്നാട് ജലവിഭവ വകുപ്പിലെ എക്സിക്യൂട്ടിവ് എഞ്ചിനീയർ കത്തിലൂടെ അനുമതി തേടിയതിന്റെ അടിസ്ഥാനത്തിൽ നവംബർ ഒന്നിന് മുല്ലപ്പെരിയാർ മേൽനോട്ട സമിതി അംഗമായ ടി. കെ ജോസ് യോഗം വിളിച്ചിരുന്നു. 15 മരങ്ങൾ മുറിക്കാൻ അനുമതി നൽകിക്കൊണ്ട് നവംബർ 5 ന് ഉത്തരവിറക്കുകയും ചെയ്തു.
              എന്നാൽ മലക്കം മറിഞ്ഞ് വാദങ്ങളെ ഊതിക്കെടുത്താൻ ശ്രമിച്ചു കൊണ്ട് പൊതു ജനങ്ങളെ വഞ്ചിക്കുന്ന കാഴ്ച കണ്ടിരിക്കാനും വയ്യെന്ന അവസ്ഥ! പോരാത്തതിന് മുഖ്യമന്ത്രിയും വനം മന്ത്രി എ.കെ ശശീന്ദ്രനും പറയുന്നത് ബേബി ഡാമിന് മുന്നിലെ മരങ്ങൾ മുറിക്കാൻ പറഞ്ഞത് അവർ  അറിഞ്ഞതേയില്ലെന്നുമാണ്. കേരള സർക്കാർ നൽകിയ അനുമതിയെ അഭിനന്ദിച്ച് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ കത്ത് എഴുതുന്നതിയിരുന്നു. മുഖ്യമന്ത്രിക്ക് കത്ത് കിട്ടിയപ്പോൾ മാത്രമാണ് അവർ വിവരമറിയുന്നതെന്ന കബളിപ്പിക്കുന്ന വാദവും കൂടെ പുറത്തു വന്നിരിക്കുകയാണെന്നത് സാഹസികം. എന്നാൽ മാധ്യമങ്ങളെ കണ്ട ശശീന്ദ്രൻ ക്രമേണ ഉത്തരവ് മരവിപ്പിച്ചതായി അറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണിതെന്നും അവർക്കെതിരെ കർശന നടപടിയെടുക്കുമെന്നായിരുന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
          തമാശയെന്നോണം സർക്കാരിന്റെ എല്ലാ വാദങ്ങളും പൊളിക്കുന്ന രീതിയിലുള്ള രേഖകൾ പുറത്തായിരിക്കുകയാണ്. ഇരു സംസ്ഥാനങ്ങളും ഈ പ്രദേശത്ത് സംയുക്ത പരിശോധന നടത്തിയിട്ടുണ്ടെന്ന് തെളിയിക്കുന്ന രേഖകളും തമിഴ്നാട് ജലവിഭവ വകുപ്പ് മന്ത്രി ദൊരൈ മുരുകൻ പുറത്ത് വിട്ട കേരളത്തിന്റെ കത്തുകളും എല്ലാത്തിനും വഴിതെളിച്ചു എന്ന് വേണം പറയാൻ. ജൂൺ 11 നായിരുന്നു ഇരുസംസ്ഥാനങ്ങളിലെയും വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തി യോഗം ചേർന്ന് മരം മുറിക്കാൻ തീരുമാനമെടുത്തത്. ഇത് ആദ്യമേ അറിയുന്ന വന മന്ത്രി എ.കെ ശശീന്ദ്രൻ മനപ്പൂർവ്വം അട്ടിമറിക്കുകയായിരുന്നു. പിടിച്ചു നിൽക്കാൻ ആവാതെ മന്ത്രി തന്നെ സർക്കാർ സർക്കാർ അറിഞ്ഞ് കൊണ്ടുള്ള കളിയാണെന്നത് ഔദ്യോഗികമായി സ്ഥിരീകരിക്കുകയായിരുന്നു.
       കേരളത്തിന്റെ അവസ്ഥ ദുർഘടമാണെന്നത് ഈയൊരു വിഷയത്തിൽ നിന്നും തന്നെ സുവ്യക്തം. 
 2014 മുതൽ ഈ മരം മുറിക്കായി തമിഴ്നാട് നീക്കം തുടങ്ങിയിട്ടുണ്ട്. അവരുടെ തന്ത്രത്തിൽ കണ്ണുകെട്ടി കൊണ്ടാണ് സർക്കാർ ഇക്കളിയിൽ കൂറ്കൂടുന്നതും. അവസരം കിട്ടിയത് പാഴാക്കരുതല്ലോ എന്നത് പോലെ അവരുടെ നീക്കങ്ങളും.  മൂന്നരക്കോടി ജനങ്ങളുടെ താല്പര്യങ്ങളെ കാറ്റിൽ പറത്തിക്കൊണ്ടാണവർ തമിഴ്നാടിന്റെ അപേക്ഷക്ക്‌ മുന്നിൽ സ്വന്തം സംസ്ഥാനത്തിന്റെ അന്തസ്സ് അടിയറവെക്കുന്നത്.
         ശക്തമായ എതിർപ്പുകൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ യോഗത്തിലൂടെ തമിഴ്നാടിന് കൊടുത്ത ഉത്തരവ് റദ്ദാക്കിയിരിക്കുകയാണ്. പക്ഷേ, ഇതൊരവസാണമാണോ??
ഇനിയെന്തെല്ലാം കാണേണ്ടിയിരിക്കുന്നു എന്നത് കുഴപ്പിക്കേണ്ടതായിരിക്കുന്നു!!

എങ്കിലും പ്രതീക്ഷിക്കാം
നല്ല നാളേക്ക് വേണ്ടി, പ്രതിഷേധിക്കാം കറുത്ത നീക്കങ്ങൾക്കെതിരെ...

Monday, September 20, 2021

ബിഷപ്പുമാരുടെ ജിഹാദി കഥകൾ

ബിഷപ്പുമാരുടെ ജിഹാദി കഥകൾ


'മതനേതാക്കള്‍ വിഭജനമോ വിഭാഗീയതയോ വിതക്കരുത്, മത നേതാക്കളുടെ നാക്കില്‍ നിന്നും ഭിന്നിപ്പിന്റെ സ്വരം ഉണ്ടാവരുത്, സമാധാനവും ഐക്യവുമാണ് ഉദ്‌ബോധിപ്പിക്കേണ്ടത്, അന്യന്റെ വിദ്വേഷം പറഞ്ഞല്ല, ദൈവത്തിന്റെ പേരിലാണ് വിശ്വാസികള്‍ സംഘടിക്കേണ്ടത്.' ക്രിസ്തുമതസ്ഥര്‍ അനുസരിക്കുകയും അനുകരിക്കുകയും ചെയ്യുന്ന പോപ് ഫ്രാന്‍സിസിന്റെ വാക്കുകളാണിവ. വിശ്വാസികളെ അണിനിരത്തുകയും അടിയുറപ്പിക്കുകയും ചെയ്യുന്ന ബഹുമാന്യ ബിഷപ്പുമാര്‍ തന്നെ പോപ്പിന്റെ വാക്കുകള്‍ക്ക് നേര്‍ വിരുദ്ധം ചെയ്യുന്നത് കാണുമ്പോള്‍ അരോചകം തോന്നുന്നു. വര്‍ഗീയ ശക്തികള്‍ ആദ്യമെ പരസ്യ പിന്തുണ പ്രഖ്യാപിച്ചതോടെ കാര്യം വര്‍ഗീയത വളര്‍ത്താനുള്ള ഗൂഢ പദ്ധതികളുടെ ഭാഗമാണെന്ന് വിളിച്ചറിയിക്കേണ്ടതില്ലല്ലോ. വിഭാഗീയതയുണ്ടാക്കുന്ന വിദ്വേഷ പ്രസംഗം നടത്തിയതിനേക്കാള്‍ ദുഖകരം കുറെ ഇതര സമുദായ സംഘടനകളും മതേതരമെന്ന് കരുതിയിരുന്ന രാഷ്ട്രീയ നേതാക്കളും അയാള്‍ക്ക് ഓശാന പാടാനും താങ്ങിപ്പിടിച്ച് വീട്ടില്‍ സന്ദര്‍ശനം നടത്താനും ഉണ്ടായി എന്നതാണ്. മതേതര രാജ്യത്ത് മതകീയ പ്രശ്‌നങ്ങള്‍ക്ക് ഒരൊറ്റ മത നേതാക്കളോട് മാത്രം സംസാരിച്ച് മറുപക്ഷത്തെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളിലും സ്റ്റാറ്റസുകളിലും മാത്രം ചുരുക്കുകയാണെങ്കില്‍ മതേതരമെന്ന വാക്ക് നമ്മുടെ രാജ്യത്തിന് വെറും അലങ്കാരമായി മാത്രം മാറിക്കൊണ്ടിരിക്കുന്നു എന്ന് ഭീതിയോടെ നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. 

       ഇതര മതസ്ഥരോട് സഹിഷ്ണുതയിലും സഹവര്‍ത്തിത്വത്തിലും കഴിയുകയും അവരോട് മോശമായി പെരുമാറരുതെന്നും ഖുര്‍ആന്‍ വളരെ സുവ്യക്തമായി പറഞ്ഞ് വെച്ചതാണ്. ഖുര്‍ആന്‍ പറയുന്ന ആഹ്വാനങ്ങളെ ഏതെങ്കിലും പരിഭാഷയില്‍ നിന്ന് വായിച്ച് തങ്ങള്‍ക്ക് മനസ്സിലായതാണ് ഇസ്ലാമിക വിശ്വാസമെന്ന് പ്രഖ്യാപിച്ച് കള്ളപ്രചരണം വലിയ അളവില്‍ നടന്നു കൊണ്ടിരിക്കുന്നു. ആദ്യം മുസ്ലിം മതപണ്ഡിതരെ ശ്രവിക്കുകയും അവര്‍ ഇസ്ലാമിലെ ജിഹാദ് പോലുള്ള ആശയങ്ങളെ എങ്ങനെ മനസ്സിലാക്കുന്നു എന്ന് തിരിച്ചറിയുകയുമാണ് നടക്കേണ്ടത്. ഇസ്ലാമില്‍ ഒരാള്‍ വിശ്വാസിയായി പരിഗണിക്കപ്പെടണമെങ്കില്‍ അല്ലാഹുവിനെ ബോധ്യപ്പെട്ട് മനസ്സില്‍ ഉറച്ച വിശ്വാസത്തോടെ ശഹാദത് ഉച്ചരിക്കലാണ് വേണ്ടതെന്ന് ഏത് മുസ്ലിം കുട്ടിക്കുമറിയാം. പ്രണയത്തിന് വേണ്ടി ഒരാള്‍ മുസ്ലിമായാല്‍ ആ വിശ്വാസം പരിഗണിക്കപ്പെടുന്നുതന്നെയില്ല. ഈ വിശ്വാസമുള്ള ആളുകള്‍ തന്നെ പ്രണയം നടിച്ച് മുസ്ലിമാക്കുന്നെങ്കില്‍ വലിയ തമാശ തന്നെ.

  അല്പം വര്‍ഷങ്ങള്‍ക്ക് മുന്നെ എഴുന്നള്ളിക്കപ്പെട്ടിരുന്ന ലൗ ജിഹാദ് കോടതികളില്‍ തന്നെ നിഷേധിക്കപ്പെട്ടതാണ്. പോരാത്തതിന് മുസ്ലിംകള്‍ വിശുദ്ധമായി കാണുന്ന ജിഹാദ് അഥവാ ജീവിതത്തില്‍ നന്മക്ക് വേണ്ടിയുള്ള പോരാട്ടം എന്ന വാക്കിനെ വാക്കിന്റെ അര്‍ഥവുമായി ഒരര്‍ഥത്തില്‍ പോലും സത്യസന്ധത പുലര്‍ത്താത്ത പ്രണയിച്ച് മതപരിവര്‍ത്തനം നടത്തുക എന്ന ആശയത്തോട് കൂട്ടിക്കെട്ടുന്നത് എന്തുമാത്രം അശ്ലീലമാണ്. ഇപ്പോള്‍ ഒരടിസ്ഥാനവുമില്ലാതെ ഒരു ക്രിസ്ത്യന്‍ ഫാദര്‍ ആരോപിച്ച നാര്‍ക്കോട്ടിക്, കള്ള് ജിഹാദ് എന്നിവ കേള്‍ക്കുമ്പോള്‍ ഇസ്ലാമിന്റെ ആദ്യപാഠമറിയുന്നവര്‍ കുലുങ്ങി ചിരിച്ചേക്കും, അത്രയ്ക്കും അസംബന്ധമായ വാക്ക് നിര്‍മാണമല്ലെ അത്. 

പൂര്‍ണ്ണമായി മത നിയമങ്ങളെ അനുസരിക്കാത്തവര്‍ എല്ലാ മതത്തിലുമുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. ആരെങ്കിലും ചെയ്യുന്ന തിന്മകളെ മുഴുവന്‍ എടുത്ത് മുസ്ലിം നാമകാരിയാണെങ്കിൽ അവയെ ഇസ്ലാമിന്റെ പേരിലും എല്ലാ മുസ്ലിംകളുടെ പേരിലും കൊണ്ടിടുന്നത് എന്ത് വലിയ അതിക്രമമാണ്. സഹവര്‍ത്തിത്വവും സഹിഷ്ണുതയും ഓതേണ്ടുന്ന ക്രിസ്തുമത നേതാക്കളില്‍ ചിലര്‍ തന്നെ ഒട്ടും അടിസ്ഥാനമില്ലാത്ത പൊള്ള വാക്കുകള്‍ പാകുന്നത് എവിടേക്കായിരിക്കും സമൂഹത്തെ എത്തിക്കുക. മത ചിന്താ വ്യത്യസ്തത മനസ്സിലാക്കി വീഭാഗീയത അരുതെന്നത് നിയമങ്ങള്‍ക്ക് പുറമെ ഓരോ മതനേതാക്കളും വിശ്വാസികളെ നിരന്തരം ഉണര്‍ത്തുകയാണല്ലോ വേണ്ടത്. അപ്പോള്‍ മാത്രമല്ലെ രാജ്യവും ജനങ്ങളും മതങ്ങളും ഒന്നിച്ച് കഴിയുന്ന നന്മയുള്ള രാഷ്ട്രം രൂപപ്പെടൂ.

    ലൗ ജിഹാദിനോടൊപ്പം ലഹരി ജിഹാദും കൂടി കണ്ടെത്തുകയും ആദ്യമേ എഴുതിവെക്കപ്പെട്ട സന്ദേശക്കുറിപ്പിലൂടെ തന്റെ പ്രസംഗം നടത്തി ഒരു സമുദായത്തെ ഒന്നടങ്കം സംശയത്തില്‍ നിര്‍ത്താന്‍ ശ്രമിച്ച പാലാ ബിഷപ്പ് മാപ്പ് പറയുകയാണിനി വേണ്ടത്. വിഷയ ഗൗരവം മനസ്സിലാക്കതെ അബദ്ധം പറ്റിയതാണെങ്കില്‍ പിന്‍വലിക്കാനുള്ള കരുത്ത് കാണിക്കണം. ഇതിനിടയില്‍ വര്‍ഗീയ രാഷ്ട്രീയ കക്ഷികളുടെ ഒത്തു ചേരൽ കൂടെ കാണുമ്പോള്‍ ഇത് മനപ്പൂര്‍വ്വം ഇസ്ലാം വിരോധത്താലും വിദ്വേശം പടര്‍ത്താനുള്ള ഗൂഢാലോചനയുമാണെന്ന് പറയാതെ വയ്യ.

        ഇസ്‌ലാമിൽ നിന്നും കണക്കിന് സ്ത്രീകൾ ലൗ മാര്യേജിന് വേണ്ടി മതം മാറിയിട്ടുണ്ടല്ലോ.! അപ്പോൾ എല്ലാ മതങ്ങളിലും സജീവമായി നടക്കുന്ന ഒരു പ്രകിയ, പക്ഷെ ജിഹാദ് എന്ന പദം മോഷ്ടിച്ച് ഇസ്ലാമിനെ പ്രതിയാക്കുന്നുവെന്ന് മാത്രം...!!



Sunday, September 12, 2021

സ്ത്രീ; ഇസ്‌ലാമിന്റെ അമൂല്യ രത്നം

സ്ത്രീ; ഇസ്‌ലാമിന്റെ അമൂല്യ രത്നം


സ്ത്രീകളെ അങ്ങേയറ്റം ആദരിക്കാനും മാതാവെന്ന നിലയിലും ഇണയെന്ന നിലക്കും സഹോദരിഎന്ന നിലക്കും പുത്രിഎന്ന നിലക്കുമെല്ലാം ആ പരിഗണന വകവെച്ചു കൊടുക്കാനും പ്രവാചകൻ(സ) കല്പ്പിക്കുന്നു. ഉമർ(റ) പറയുന്നു: 'ഞങ്ങൾ ജാഹിലിയ്യാ കാലത്ത് സ്ത്രീകൾക്ക് ഒരു വിലയും കൽപിച്ചിരുന്നില്ല. എന്നാൽ ഇസ്ലാം സമാഗതമാവുകയും അല്ലാഹു അവരെക്കുറിച്ച് സംസാരിക്കുകയും ചെയ്തപ്പോഴാണ് അവർക്കും അവകാശമുണ്ടെന്ന് ബോധ്യമായത്.ശാന്തിയുടെയും സമാധാനത്തിന്റെയും മതമായ ഇസ്‌ലാം സ്ത്രീകൾക്ക് നൽകുന്ന സുരക്ഷാവലയങ്ങളെ മറികടന്നുള്ള ദുഷ്-ചൈതികളാണ് ഈ ആധുനിക ലോകത്ത് സ്ത്രീകൾ അനുഭവിക്കുന്നത്.സ്ത്രീകളെ വെറും കളിപ്പാട്ടമായാണ് സമൂഹം കണക്കാക്കുന്നത്.സ്ത്രീകൾക്ക് ഇസ്‌ലാം മതത്തിലുള്ള വിശുദ്ധിയെ കുറിച്ചൊന്ന് പരിശോധിക്കാം.....

വിജ്ഞാന വേദിയിലെ സ്ത്രീ സാന്നിധ്യം

നബി(സ്വ) യുടെ കാലത്ത് പഠന വേദികളിൽ പുരുഷന്മാരുടെ കൂടെ തന്നെ സ്ത്രീകളും പങ്കെടുത്തിരുന്നു.ഇരുകൂട്ടർക്കും നബി(സ്വ) ഒരു പോലെ വിദ്യ വിളമ്പുമായിരുന്നു.ഇതിന് തെളിവായി ചില ഹദീസുകളും കാണാം.. ഒരിക്കൽ ആമിനുബ്നു ശുറഹ്ബീൽ(റ) ഫാത്വിമ ബിൻത് ഖൈസിനോട് ചോദിച്ചു:"നിങ്ങൾ നബി(സ്വ)യിൽ നിന്നും നേരിട്ട് കേട്ട വല്ല ഹദീസുകളും ഉണ്ടെങ്കിൽ പറഞ്ഞ് തരാമോ".മഹതി പറഞ്ഞു:"നിങ്ങളെങ്ങനെ ആഗ്രഹിക്കുന്നുവെങ്കിൽ ഞാൻ പറഞ്ഞുതരാം."അതെ" ആമിർ (റ) പ്രതികരിച്ചു.എന്നിട്ട് മഹതി സുദീർഘമായ ഒരു ഹദീസ് പങ്കുവെക്കുകയുണ്ടായി.
ഇത്തരം ഹദീസുകളിൽ നിന്ന് നബിയുടെ കാലത്ത് പുരുഷന്മാരെ പോലെത്തന്നെ സ്ത്രീകളും വിജ്ഞാന സദസ്സുകളിൽ പങ്കെടുത്തിരുന്നുവെന്ന് മനസ്സിലാക്കാം.ഇതെല്ലാം നബി(സ്വ)പൂർണ്ണ താത്പര്യത്തോടെയും പ്രോത്സാഹനത്തോടെയുമാണ് സ്വീകരിച്ചത്.എല്ലാ മുസ്ലിങ്ങൾക്കും വിദ്യാഭ്യാസം നൽകണമെന്ന് ലോക പ്രവാചകൻ മുഹമ്മദ് (സ്വ) പറഞ്ഞതുപോലെ: ഓരോ മുസ്ലിമും അത് ആണോ പെണ്ണോ ആയിരിക്കട്ടെ അവർ അറിവുള്ളവർ ആയിരിക്കണം. വിദ്യാഭ്യാസം നേടുന്നതിൽ രണ്ട് ലിഗക്കാരും തുല്യരാണ്. വിദ്യാഭ്യാസത്തെ ഇസ്ലാം പിന്തുണയ്ക്കുന്നില്ലെന്ന ആരോപണവുമായി ചില പുത്തൻ വാദികൾ ഉണ്ട്. അവരിൽ നാം ഉറച്ചുപോവരുത്.സ്ത്രീ വിദ്യാഭ്യാസത്തെ ഇസ്‌ലാം ഒരിക്കലും വിലക്കുന്നില്ല.വിജ്ഞാനം  സമ്പാദിക്കണം എന്ന് തന്നെയാണ് ഇസ്‌ലാം കൽപ്പിക്കുന്നത്. സംശുദ്ധമായ ഇസ്ലാമിനൻ്റെ സംസ്കാരത്തെയും മത വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യത്തെയും കുറിച്ചുള്ള അറിവാണ് മനുഷ്യനെ മനുഷ്യനാക്കുന്നത്.മതപരമായ അറിവുകളും ഇസ്‌ലാമിൻ്റെ ചട്ടക്കൂടിൽ നിന്നുകൊണ്ടുള്ള ഭൗതികവിദ്യാഭ്യാസം കരസ്ഥമാക്കലും ഇക്കാലത്ത് ഏതൊരു മുസ്‌ലിമിനും  ഒഴിച്ചുകൂടാനാവാത്ത ബാധ്യതയാണ്.സ്ത്രീ വിദ്യാസമ്പന്ന ആയാലേ കുടുംബ സംസ്കരണത്തിനും, സമൂഹ നിർമ്മിതിക്കും അതുവഴി തലമുറകളുടെ സമുദ്ധാരണത്തിനും സാധ്യമാകൂ.

തൊഴിൽ മേഖലയിലെ സ്ത്രീ സാന്നിധ്യം

ഇസ്‌ലാമിക ചരിത്രത്തിൽ ഒരിക്കലും തൊഴിൽ മേഖല പുരുഷന്മാർക്ക് മാത്രം സംവരണം ചെയ്യപ്പെട്ടതല്ല. സ്ത്രീകൾക്കും അവരുടെ ചട്ടങ്ങളും ചിട്ടകളും നിയമങ്ങളും പാലിച്ച് ജോലി ചെയ്യുന്നതിന് ഇസ്ലാം സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. നമ്മുടെ പൂർവ്വികരുടെ ചരിത്രം പരിശോധിച്ചാൽ അന്നു തന്നെ നിരവധി സ്ത്രീ തൊഴിലാളികൾ ഉണ്ടെന്ന് മനസ്സിലാക്കാം.സമൂഹത്തിന്റെ ഏറ്റവും ശക്തമായ സാമ്പത്തിക സ്രോതസ്സാണല്ലോ വ്യാപാരവും കച്ചവടവും.കച്ചവട രംഗത്തെ ആദ്യ മുസ്ലിം സാന്നിധ്യം ഒരു സ്ത്രീയുടേതായിരുന്നു.മക്കയിലെ കുലീന കുടുംബത്തിലെ അംഗവും പ്രവാചക തിരുമേനിയുടെ പത്നിയുമായ മഹതി ഖദീജ (റ). അധ്യാപക മേഖലയിലും മുസ്‌ലിം സ്ത്രീകളുടെ സാന്നിധ്യം പ്രധാനമായിരുന്നു.നബിയുടെ സഹധർമ്മിണി ആഇശ(റ) ക്ക് മുസ്‌ലിം സമൂഹത്തിൽ വലിയ വൈജ്ഞാനിക സ്വാധീനമാണ് ഉണ്ടായിരുന്നത്.രാഷ്ട്രീയം, യുദ്ധം, അധ്യാപനം, നിയമം തുടങ്ങിയ ജീവിതത്തിന്റെ നിർണായ മേഖലകളിൽ തിളങ്ങി നിന്ന അപൂർവ്വ വ്യക്തിത്വമാണ് ആഇശ (റ). നഴ്സിങ് ജോലിയും അക്കാലത്ത് നിലനിന്നിരുന്നതായിരുന്ന.മദീനയിൽ വെച്ച് ഇസ്‌ലാം സ്വീകരിച്ച റുഫൈദക്ക് വൈദ്യനായ പിതാവ് സഅ്ദിൽ നിന്നും മികച്ച നഴ്സിങ് പരിശീലനം ലഭിച്ചു.അക്കാലത്ത് മുറിവ് വെച്ച് കെട്ടാനും മറ്റും നന്നായി അഭ്യസിച്ചവളാണ് റുഫൈദ.
ഈ കാലത്ത് നിലനിൽക്കുന്ന അധ്യാപനം, നഴ്സിങ് ,കച്ചവടം, രാഷ്ട്രീയം തുടങ്ങി പല മേഖലകളിലായി നബി (സ്വ) യുടെ കാലത്ത് മുസ്‌ലിം സ്ത്രീകൾ പ്രവർത്തിച്ചിരുന്നുവെന്ന് ഇതിലൂടെ നമുക്ക് മനസ്സിലാക്കാം.യുദ്ധങ്ങളിൽ പുരുഷന്മാരെ ശുശ്രൂഷിച്ചും മറ്റു സേവനങ്ങൾ ചെയ്തും ആവശ്യ ഘട്ടത്തിൽ സ്വയം പ്രതിരോധിച്ചും സ്ത്രീകൾ പങ്കെടുത്തിരുന്നത് നമുക്ക് അറിയാവുന്ന വസ്തുതയാണല്ലോ... തൊഴിൽമേഖലയിൽ നബി(സ്വ)സ്ത്രീകൾക്ക് നൽകിയ പ്രാധാന്യം വ്യക്തമാക്കുന്ന ധാരാളം ഹദീസുകൾ ഉണ്ട്.സഹ് ലു സഅ്ദ് (റ) പറയുന്നു: നബി(സ്വ)അടുത്തേക്ക് ഒരു സഹോദരി പുതപ്പുമായി വന്നു പറഞ്ഞു :ഇത് ഞാൻ എന്റെ കൈകൊണ്ട് തുന്നിയതാണ്. അങ്ങനയ ധരിപ്പിക്കട്ടെയോ." നബി(സ്വ)തങ്ങൾ താൽപര്യത്തോടെ അത് വാങ്ങുകയും തുണി ആയി ധരിക്കുകയും ചെയ്തു. മറ്റൊരു ഹദീസിൽ പറയുന്നു:ഇബ്നു മസ്ഊദിന്റെ ഭാര്യ നബിയോട് വന്ന് ചോദിച്ചു:എനിക്കും  ഭർത്താവിനും മക്കൾക്കും വേണ്ടി ഞാൻ എന്തെങ്കിലും പണിയെടുത്തു ചിലവഴിക്കാമോ? നബി (സ്വ) തങ്ങൾ പറഞ്ഞു:അതെ, നിങ്ങൾ ചെലവഴിച്ചതിൻറെ പ്രതിഫലം നിങ്ങൾക്കുണ്ടാകും.
 ഇത്തരം നിരവധി ഹദീസുകളുടെയും മറ്റും നമുക്ക് മനസ്സിലാക്കാം ഇസ്‌ലാം  പുരുഷന്മാരെപ്പോലെ സ്ത്രീകൾക്കും വ്യത്യസ്തമായ തൊഴിലുകളും ജോലികളും ചെയ്ത് ജീവിക്കാൻ ഉള്ള വഴികൾ തുല്യമായി തുറന്നു കൊടുത്തിരിക്കുന്നു.

സ്ത്രീയുടെ അവകാശങ്ങൾ ഹനിക്കപ്പെടുന്ന ആധുനിക കാലം

 സ്ത്രീകളെയും പുരുഷന്മാരെയും വിവേചിക്കാതെ ഒന്നിച്ചു കാണുന്ന പ്രകൃതമാണ് ആധുനികലോകത്തിന്. ഇതിലൂടെ സ്ത്രീകൾ നേരിടുന്ന അനീതിയിൽ നിന്നും അവകാശധ്വംസനത്തിൽ നിന്നും അവരെ രക്ഷിക്കാനാകും എന്നതാണ് പാശ്ചാത്യരാജ്യങ്ങളുടെ വാദം. അമേരിക്കൻ പോലെയുള്ള പാശ്ചാത്യനാടുകളിൽ സ്ത്രീകളുടെ ബാല്യകാലം തീരുന്നതോടെ അവർ സമൂഹത്തിൽ ഒറ്റപ്പെട്ടവരായി മാറുന്നു. സ്ത്രീകൾക്ക് അവരുടെ മാനുഷികമായ അവകാശങ്ങൾ പൂർണമായി ലഭിക്കുന്നുണ്ടോ? അവർക്ക് ആസ്വദിക്കാൻ കഴിയുന്നുണ്ടോ? ഇല്ല... എന്നും ക്രൂരതകളും പീഡനങ്ങളും നിറഞ്ഞു നിൽക്കുന്ന അവസ്ഥയാണ്. ഇസ്ലാം അനാഥരെ സംരക്ഷിക്കുന്നു.അനാഥരാക്കുന്നവരെ കൂട്ടുപിടിക്കുന്നില്ല.പശ്ചാത്യൻ രാജ്യങ്ങളിൽ ഭൂരിഭാഗം സ്ത്രീകളും ബലഹീനരും അപലന്മാരുമായി അനാഥരായി കഴിയുകയാണ്. അവർക്ക് വേണ്ടി നിരവധി അഭയകേന്ദ്രങ്ങൾ നിർമ്മിച്ചു നൽകി.പക്ഷേ ഇവരുടെ സന്തോഷങ്ങളും സങ്കടങ്ങളും മനോ വിഷമങ്ങളും ചോദിച്ചറിയാൻ അഗതിമന്ദിരങ്ങൾക്കാകുമോ? അവർക്ക് ആശ്വാസമേകാൻ അഗതിമന്ദിരങ്ങൾക്കാവുമോ?

 ഇസ്ലാമിക രീതിയിൽ വയോവൃദ്ധർക്കും പ്രായം ചെന്നവർക്കും അഗതിമന്ദിരം നിർമ്മിച്ചു നൽകുകയല്ല. അവരുടെ ശ്രേഷ്ഠതയും വിശുദ്ധിയും വർദ്ധിക്കുകയാണ്.സ്ത്രീകൾ  സഹോദരിമാരാണ്. സ്നേഹവും സംരക്ഷണവുമാണ് അവർക്കാവശ്യം. അവരുടെ വ്യക്തിത്വം ആദരിക്കപ്പെടേണ്ടതാണ്.അവര അപമാനിക്കരുത്.അവർ നമ്മുടെ അഭിമാനമാണ്. അവരോടെ മൃദുത്വം പാലിക്കണം.മൃദുത്വത്തെയാണ് അല്ലാഹു ഇഷ്ടപ്പെടുന്നത്. പുരുഷൻറെ അടിച്ചമർത്തലുകൾക്ക്  വിധേയമാകേണ്ടവളാണ് സ്ത്രീ എന്ന അപരിഷ്കൃത യുഗങ്ങളിലെ കാഴ്ചപ്പാടുകൾ തിരുത്തപ്പെടേണ്ടതാണ്.

Thursday, September 2, 2021

ചരിത്രം വളച്ചൊടിക്കപ്പെടുമ്പോൾ സംരക്ഷിക്കപ്പെടുന്നതാര് ?

ചരിത്രം വളച്ചൊടിക്കപ്പെടുമ്പോൾ  സംരക്ഷിക്കപ്പെടുന്നതാര്  ?


മലബാർ സമരത്തിൽ ജീവത്യാഗം സഹിച്ച 387 പേരെ രക്തസാക്ഷി നിഘണ്ടുവിൽ നിന്ന് ഒഴിവാക്കിയതിന്റെ പേരിൽ ഘോരഘോരമായ ചർച്ചകളും വിമർശനങ്ങളും പ്രതിഷേധങ്ങളും ഉയർന്നുപൊങ്ങി കൊണ്ടിരിക്കുകയാണ്. ഹാഷ്ടാഗുകൾ ഇറക്കി സോഷ്യൽ മീഡിയയിലും മറ്റും ആയി പ്രതിഷേധമിരമ്പി. ഒന്നാറി തണുക്കുന്നതിനു മുന്നേ വാഗൺ ട്രാജഡിയിൽ രക്തസാക്ഷികൾ ആയവർ സ്വാതന്ത്ര്യസമരസേനാനികൾ അല്ലെന്ന് സ്ഥിതീകരണവുമായി വീണ്ടും കേന്ദ്രം മുന്നോട്ടുവന്നു. അവർ രക്തസാക്ഷികൾ ആണ് പക്ഷേ സ്വാതന്ത്ര്യസമരസേനാനികൾ അല്ലെന്നാണ് ന്യായം. യഥാർത്ഥത്തിൽ ചരിത്രങ്ങൾ വളച്ചൊടിക്കപ്പെടുമ്പൾ ആരാണ് സംരക്ഷിക്കപ്പെടുന്നത്?. ഭീരുത്വമാണ് സംരക്ഷിക്കപ്പെടുന്നത് . സ്വാതന്ത്ര്യസമരത്തിലെ രക്തസാക്ഷികളായ മലബാർ സമര പോരാളികൾ മതഭ്രാന്തൻമാരായിരുന്നുവെന്ന് ആർ.എസ്.എസ് നിലപാടെടുക്കുമ്പോൾ  യഥാർത്ഥ മതഭ്രാന്തൻമാരെ കണ്ടെടുക്കാനുള്ള എളുപ്പവഴിയാണ് തുറന്നു തരുന്നത്. 1921 ലെ മലബാർ സമരം സ്വാതന്ത്ര സമരത്തിന്റെ ഭാഗമെല്ലെന്നും മതപരിവർത്തനം ലക്ഷ്യമിട്ടുള്ള മതമൗലികവാദ മുന്നേറ്റമായിരുന്നുവെന്നുമാണല്ലോ  പട്ടികയിൽ നിന്നൊഴിവാക്കാനുള്ള കാരണം. ഇപ്പോൾ  ജീവത്യാഗം സഹിച്ച്  ബ്രിട്ടിഷ്കാർക്കെതിരേ പോരാടിയതെല്ലാം വെറും മതപരിവർത്തന ലക്ഷ്യങ്ങളായി ഒതുങ്ങി.
മലബാർ സമരത്തിൽ ഉയർന്ന മുദ്രാവാക്യങ്ങളൊന്നും ദേശിയതയുടെ ഭാഗമായിരുന്നില്ലെന്നും ഉള്ളടക്കത്തിൽ ബ്രിട്ടീഷ് വിരുദ്ധത ഉണ്ടായിരുന്നില്ലെന്നുമാണ് സമിതിയുടെ പ്രസ്താവന.

 പ്രധാനികളായ വാരിയൻ കുന്നനും ആലി മുസ്ലിയാരും

ഈ 387 പേരിൽ പ്രധാനപ്പെട്ടവരാണ് വാരിയൻകുന്നനും ആലി മുസ്ലിയാരും.അക്കാലത്ത് ഏറനാട്ടിൽ സുൽത്താൻ കുഞ്ഞഹമ്മതാജി എന്നായിരുന്നു ഹാജിയാരുടെ പേര്.അതിന്റെ അർത്ഥം ടിപ്പുസുൽത്താന് ശേഷം ബ്രിട്ടീഷുകാരുടെ യഥാർത്ഥ വിരോധി എന്നത് തന്നെയായിരുന്നു   ഈ സ്വകാര്യപ്പേര് അന്ദേഹത്തിന് ലഭിച്ചതെന്നതിൽ ഒരു സംശയവുമില്ല.അബ്ദുള്ളകുട്ടിഹാജിയുൾപ്പടെകുഞ്ഞഹമ്മതാജിയുടെമാതാ പിതാക്കളുടേയും സഹോദരീ ഭർത്താക്കന്മാരുടേയും കുടുംബങ്ങൾ വിപ്ലവകാരികളായിരുന്നുവെന്ന് ബ്രിട്ടീഷ് സൈനിക മേധാവി ഹിച്ച്കോക്ക് തന്നെ അഭിപ്രായപ്പെടുന്നുണ്ട്.

മലപ്പുറത്ത് അസി.പോലീസ് സുപ്രണ്ടായിരുന്ന റോബർട്ട് ഹിച്ച്കോക്ക്
(CI-E,MBE)1913ൽ തെക്കേ മലബാർ പോലീസ് സുപ്രണ്ടായി ചാർജെടുത്തു.മാപ്പിള താലൂക്കുകളിൽ സമാധാനം നിലനിർത്തുന്നതിലും മാപ്പിളമാരേ മെരുക്കുന്നതിലും പ്രതേക സ്ഥാനക്കയറ്റം ലഭിച്ച ഹിച്ച്കോക്ക് പോലീസ് സേന പുന:സംഘടിപ്പിച്ചു.ജില്ലയിലുണ്ടായിരുന്ന 65 പോലീസ് ഓഫീസർമാരിലുണ്ടായിരുന്ന 5 പേര് എന്നുള്ളത് അദ്ദേഹം  10 ആക്കി ഉയർത്തി.1915 ൽ  അന്നത്തെ മലബാർ കലക്ടറായിരുന്ന സി.എ ഇന്നിസിനെ പാണ്ടിക്കാടിനും അലനല്ലമിനുമിടയിൽ വെച്ച് ആരോ വധിക്കാൻ ശ്രമിച്ചൊരു കേസുണ്ടായി.ഇതിൽ കുഞ്ഞഹമ്മതാജിയുടെ പങ്കുണ്ടെന്ന് ആരോപണമുയർന്നു.കരുവാരക്കുണ്ടിൽ  ഏതോ ഒരാൾക്ക് ലഭിച്ച അറബി മലയാളത്തിലെഴുതിയ ഒരു ഊമക്കത്ത് ഇതിനു തെളിവായി പോലീസ് പിടിച്ചെടുത്തു.ഈ കത്ത് കുഞ്ഞഹമ്മദ് ഹാജി എഴുതിയതാണെന്നാണ് പോലീസ് കരുതിയിരുന്നത്.

ഇതിനെ തുടർന്ന് കുഞ്ഞഹമ്മദാജിയെ ചോദ്യം ചെയ്യണമെന്നായി പോലീസുദ്യോഗസ്ഥന്മാരടെ ആവശ്യം .ഹാജി ഒളിവിലായി. വിഷമത്തിലായ ഹാജി മലപ്പുറത്ത് ക്യാമ്പ് ചെയ്തിരുന്ന ഡി.എസ്. പി. ഹിച്ച്കോക്കിന്റെ ബംഗ്ലാവിലേക്ക് രണ്ടും കൽപ്പിച്ച് കയറിചെന്നു. സെക്യൂരിറ്റി ഗാർഡിനോട് തന്റെ പേരും വിലാസവും എഴുതിക്കൊടുത്ത് എസ്.പി. യെ കാണണമെന്നാവശ്യപ്പെട്ടു. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദാജിയെക്കുറിച്ച് ധാരാളം കേൾക്കുകയും കീഴുദ്യോഗസ്ഥന്മാരുടെ ഹാജിയെ സംബന്ധിക്കുന്ന വിവിധതരം റിപ്പോർട്ടുകൾ വായിക്കുകയും ചെയ്ത ഹിച്ച്കോക്കിന് ഹാജി കാണാൻ ചെന്നത് ഇഷ്ടപ്പെട്ടു. വിളിപ്പിച്ച് മാന്യമായ പെരുമാറ്റം കണ്ടപ്പോൾ ഹിച്ച്കോക്കിനെ സംബന്ധിച്ച് പറഞ്ഞുകേട്ടതൊന്നും ശരിയല്ലെന്ന്  തോന്നിത്തുടങ്ങി. തനിക്കറിയാവുന്ന കഷ്ഠിപിഷ്ടി ഇംഗ്ലീഷിൽ ഒരുപാടു കാര്യങ്ങൾ ഹാജി ഡി.എസ്.പി. യെ ധരി പ്പിച്ചു. അദ്ദേഹം എഴുതിയതായി പറയപ്പെട്ട കത്തിന്റെ യഥാർത്ഥ സ്ഥിതി സൂക്ഷ്മാന്വേഷണം നടത്താൻ എസ്. പി. ഉത്തരവിട്ടു.
അന്വേഷണത്തിൽ ഹാജി നിരപരാധിയാണെന്ന് ബോധ്യമായി, കത്ത് കള്ളക്കത്താണെന്ന് സൂക്ഷ്മപരിശോധനയിൽ തെളിഞ്ഞു. അതിനു ശേഷം കുഞ്ഞഹമ്മദാജി ഹിച്ച്കോക്കുമായി വളരെ അടുപ്പത്തിലായിരുന്നു.

ബ്രിട്ടീക്ഷ് വിരുദ്ധ കലാപങ്ങളിൽ നേതൃനിരയിലുണ്ടായിരുന്ന പ്രമുഖ സൂഫിയും ഇസ്ലാമിക പഢിതനുമായിരുന്നു ആലി മുസ്ലിയാർ.ആത്മീയ പുരോഹിതൻ ആയതിനാൽ തന്നെ എളുപ്പത്തിൽ ജനങ്ങളേ ആകർഷിക്കാൻ കഴിഞ്ഞിരുന്നു.കുഞ്ഞഹമ്മദാജിയടക്കം പല ഖിലാഫത്ത്കാരും മുസ്ലിയാരുടെ ശിഷ്യന്മാരായിരുന്നു.ആത്മീയത മറയാക്കി മുസ്ലിയാർ ബ്രിട്ടീക്ഷ് വിരുദ്ധത പ്രചരിപ്പിക്കുകയായിരുന്നുവെന്ന് കളക്ടർ മനസ്സിലാക്കുകയും പ്രദേശത്തേ സൂഫി പുണ്യന്മാരുടേയും രക്തസാക്ഷികളുടേയും ശവകുടീരങ്ങൾ സംബന്ധിച്ച് നടക്കുന്ന പരിപാടികൾക്ക് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു.വിലക്ക് ലംഘിച്ച് ചേരൂർ നേർച്ച വൻ ജനക്കൂട്ടത്തോടെ എല്ലാ വെള്ളിയായ്ച്ചയും മുസ്സിയാർ നടത്തി.ഇതിനാൽ വിലക്ക് ലംഘിച്ചവരേ കഠിനമുഷ്ടി ഉപയോഗിച്ച് നേരിടുമെന്ന് കളക്ടർ തോമസ് മുസ്ലിയാർക്ക് നോട്ടീസ് നൽകി.മുന്നറിയിപ്പ് പാലിച്ച് തടയാൻ നിന്ന പോലീസിനെ തള്ളി വീഴ്ത്തി മുസ്ലിയാരും കൂട്ടരും ചേരൂർ മഖാമിലേക്ക് സിയാറത്ത് തുടങ്ങി.ഈ സംഭവത്തേ മലബാർ കലാപത്തിലേ ആദ്യ അക്രമണമായാണ് ചരിത്രകാരന്മാർ വിലയിരുത്തുന്നത്.

 പോരാട്ടത്തിന്റെ പെണ്ണിടങ്ങൾ

 മലബാർ സമരത്തിന്റെ ഏടുകളിൽ പെൺ പോരാട്ടത്തിനും അഭേദ്യമായ പങ്കുണ്ട്.കീടക്കാട്ട് ഫാത്തിമ പറമ്മേൽ മറിയുമ്മയെ പോലുള്ള സത്രീകളുടെ സാന്നിധ്യം മലബാർ വിപ്ലവത്തിൽ വളരെ ശ്രദ്ധേയമാണ്. . മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ പുത്തൂര്‍ മുഹമ്മദ് (1937-2012) തന്റെ ആത്മകഥയുടെ (കാലം, പത്രം അനുഭവങ്ങള്‍) ഒന്നാം അധ്യായമായ, ‘ശബ്ദമില്ലാതെ കരഞ്ഞ പെണ്‍കുട്ടി’യില്‍ തന്റെ ഉമ്മയെക്കുറിച്ചെഴുതിയതു മലബാർ വിപ്ലവ സമയത്തെ മുഴുവന്‍ മാപ്പിള പെണ്‍കുട്ടികളുടേയും സ്ത്രീകളുടേയും യഥാര്‍ഥ ജീവിതത്തെ വിവരിക്കുന്നുണ്ട്. പുരുഷന്‍മാര്‍ കൂട്ടത്തോടെ കൊല്ലപ്പെട്ടപ്പോള്‍ സ്ത്രീകള്‍ ഖബറുകള്‍ കുഴിച്ച് തങ്ങളുടെ ആണുങ്ങളെ അടക്കുകയായിരുന്നു എന്ന് ചരിത്രത്തിൽ കാണാൻ കഴിയും.

യഥാർത്ഥത്തിൽ ഡൊണാള്‍ഡ് സിന്ദര്‍ബേ പറഞ്ഞതായിരുന്നില്ല മലപ്പുറത്തെ സ്ത്രീ ജീവിതം. ആ ചരിത്രം ജീവിതകാലമത്രയും നിശ്ശബ്ദമായി കരഞ്ഞുകൊണ്ടിരുന്ന മാപ്പിള സ്ത്രീകള്‍ക്ക് അവകാശപ്പെട്ടതാണ്. അതംഗീകരിക്കപ്പെടുന്നില്ല എന്നത് മറ്റൊരു കാര്യം. സിന്ദര്‍ബേയുടെ നോവലില്‍ കാണുന്ന കൊളോണി വൽക്കരണത്തേ(മലപ്പുറം മാപ്പിളമാരേ ഒഴിവാക്കാനുള്ള ആശയക്കൂട്ട്) കൂടുതല്‍ വിശദമാക്കലാണ് വിപ്ലവാനന്തരം മലപ്പുറത്തുകാർ കേട്ടു സഹിക്കുന്നത്. അതിന്റെ താളുകൾ പലതാണ്. എല്ലാം കാഠിന്യമായ ഒറ്റപ്പെടുത്തലുകളാണ്. മലബാര്‍ വിപ്ലവം ഒരു നൂറ്റാണ്ടു പിന്നിടുമ്പോള്‍ അത് കൂടുതല്‍ മാറ്റത്തിരുത്തലുകൾ വരുത്തുന്ന നീക്കം ബ്രിട്ടീഷുകാര്‍ക്ക് മാപ്പ് എഴുതിക്കൊടുത്ത് അന്തമാന്‍ സെല്ലുലാര്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട നേതാവിന്റെ പിൻഗാമികള്‍ ശക്തമാക്കിയിരിക്കുന്നു, അതിനെ നേരിടേണ്ടത് ചരിത്രം പഠിച്ചും തിരുത്തുന്നതിൽനിന്ന് വസ്തുതകളെ മറവിക്ക് വിട്ടുകൊടുക്കാതെ രേഖപ്പെടുത്തിയുമാണ്.

 തിരുത്ത്  സംരക്ഷിക്കുന്നത്

മനുഷ്യൻ കടന്നുവന്ന വഴികളാണല്ലോ ചരിത്രം.പക്ഷേ അതിനേയും മാറ്റിതിരുത്താൻ ഒരുങ്ങിയിരിക്കുകയാണ് കേന്ദ്രം.ഇന്ത്യൻ സ്വാതന്ത്ര സമര ചരിത്രത്തിൽ സർദാർ വല്ലഭായ് പട്ടേലിന്റെ പേര് നേരത്തെ തന്നെ എഴുതിയതാണ്.

ബ്രിട്ടീഷ് ഭരണം ജന്മിമാർക്ക് അനുകൂലമായിരുന്നു.ഈ സാഹചര്യത്തിലാണ് ഖിലാഫത്ത് പ്രസ്ഥാനം ആരംഭിക്കുന്നത്.മുസ്ലിംജനത അത് ജന്മിമാർക്കും ബ്രിട്ടീഷ്കാർക്കുമെതിരായ പോരാട്ടമായായിരുന്നു കണ്ടത്.മലബാർ സമരത്തിന്റെ ഭാഗങ്ങൾ അന്നു തന്നെ ചരിത്രത്തിൽ ഇടം നേടിയതാണ്.ഇപ്പോൾ കൃത്യം ഒരു നൂറ്റാണ്ടായപ്പോൾ ചരിത്രം തിരുത്താൻþ ശ്രമിക്കുകയായാണ് ഭരണകർത്താക്കന്മാർ. അവ നിരന്തരം അവരെ ഭയപ്പെടുത്തുന്നുണ്ട് എന്നർത്ഥം. പക്ഷേ, ചരിത്രം തിരുത്താനുള്ള വളച്ചൊടിക്കാൻ ഉള്ള ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുമ്പോൾ എല്ലാം ഈ സത്യാനന്തര ലോകത്ത് സത്യം വായിച്ചെടുക്കാനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടുകയാണ് യഥാർത്ഥത്തിൽ ഉണ്ടാകുന്നത്.

 ചരിത്രരേഖകൾ ഒരുപക്ഷേ തിരുത്താം. പക്ഷേ   ഓർമകളെയെങ്ങനെയാണ് തിരുത്താൻ കഴിയുക..?
 വെട്ടി തിരുത്തുമ്പോഴും വളച്ചെടുക്കുമ്പോഴും  ഉള്ളിലെ ഭീരുത്വമാണ് പുറത്തുചാടുന്നത്. മുസ്ലിം പേരുള്ള ധീര സമരസേനാനികൾ ഒരുപക്ഷേ ബ്രിട്ടീഷുകാരുടെ ചെരുപ്പ് നക്കികളെ ഉറക്കംകെടുത്തുന്നുണ്ടായിരിക്കണം. പക്ഷേ, മലബാറിലെ ധീര സമരസേനാനികൾ ത്യാഗം  വരിച്ച് നേടിത്തന്ന ഈ മണ്ണിൽ നിന്നു കൊണ്ട് ഓർമ്മകളെ ഒരിക്കലും അവർക്ക് മായ്ക്കാൻ ആവില്ല. സത്യം നിരന്തരം വായിക്കപ്പെടുകയും സ്മരിക്കപ്പെടുകയും ചെയ്യും തീർച്ച.

Tuesday, August 31, 2021

الاستاذ ابوبكر النظامي؛رجل عاش لنشر المعرفة والعلوم



الاستاذ ابوبكر النظامي؛رجل عاش لنشر المعرفة والعلوم

العلماء  مثل المطر لانه يبقي الفوائد أينما نزل .ويجعل  الأرض القاحلة خصبة،والامكنة المظلمة منارة،وقلوب الجامدة عطوفا،
نعم،للعالم  فضل على الغير من جميع النواحي. 
والان أريد أن اتقدم لكم شخصا  بذل جهده وسعيه للدين الاسلامي،ونشر العلوم المختلفة،ولتعزيز تعليم المرأة،وقام بقرار القوي والحاسمة على المبتدعين خاصة  في التبليغ ورد على عزماتهم الخاطئة .

طلع هذا النجم اللامع في سبعة وعشرين من المارس عام ١٩١٩،في باشايلام،ابن موين كوتي واماجتي.وكان والديه قد اهتم بتعليمه ،كذا بعد ان اكمل تعليمه الابتدائي في البلاد،قبل التلمذة في مسجد باراباننغادي  من قبل كوتومالا كومو مسليار .وكانا كويابا كنجاين مسليار و ثينجبالام علوي مسليار  من معلميه الرئيسيين.بعد هذه الدراسة انتقل إلى الكلية العربية النظامية بحيدراباد لمزيد من الدراسات. وكان من الأبرز متعلمي عبد الوفى القادري وكاكوف اياموتي من اصدقائه هناك.

بعد تخريجه من جامعة النظامية بدأ بالتدريس لكنه لم ينجح لذلك والتفت إلى بيع الأواني وكان يشتري تلك الأواني من أولافاكود ويبيعها في كادالوندي.
ولكن هذا العمل ايضا لم ينجح وأصاب بالدين وفي هذه المدة لقي بكى بي عثمان صاحب وأخبره حاله ودعا له.كان هذا الأمر ذات همة في حياة استاذنا العزيز.
لأنه بعد ما وقع هذه المواجهة تقاعد من  بيع الأواني وعاد إلى التدريس .وكذا عمل مدرسًا في كاليكاف وبولاماندول فاداكارا بستان العلوم وغيره.


وكان بينه وبين جمعية سمستا علاقة شديدة،وأيقن حضرته في برامجها وبذل جهده لإرتقاءها،
وهو الذي كان عضوًا في اللجنة التنفيذية منذ تشكيل مجلس التعليم ، كان عضوًا في لجنة الكتب المدرسية ولجنة إنتاج الكتب ومجلس الامتحانات.ثم شغل منصب الأمين العام لمجلس جمعية المعلمين المركزي .

في سنة ١٩٧٧ذهب إلى الخارج وعمل إماماً في مسجد العين،في ذا الوقت هناك أسس مركز الشباب السني ، المجلس الدعوة الإسلامية ومركز النشر السني وشغل لتطوير الأمة الاسلامية،وشرع صندوق رعاية المعلمين .
وفي ١٩٧٨،عاد إلى البلد وشغل بنشر مركز النشر السني .وأصبح الأمين العام لكلية فاطمة الزهراء للبنات عند إنشائها،وقام بدور هامة لبناء البنات العالمات.

كان الأستاذ متحدثًا جيدًا وقد أثر  أقواله الناس عميقا،وكان هو كادحا خاصة في شأن الدين وخلق الإنعكاس في المجتمع، وسعى لأجل معاش المعلمين،و لم يهدأ النظامي حتى تم طرح فكرة المعاش المعلمين وتنفيذها. أثناء العمل من أجل النهوض التربوية لمسلمي كيرالا ، دعت إلى تعليم المرأة وعملت بجد لتحقيق هذا الحلم من خلال كلية فاطمة الزهراء للبنات.

وتوفي هذا الشخص العظيم بترك ذكرياته العظيمة في ١٢ ابريل ٢٠٠٠ ،وهو  الحادي والثمانين من عمره.

عندما توفي كان امينا العام لجمعية المعلمين المركزية تحت جمعية العلماء لعموم كيرالا.
وناشر للمعلم وكورونوكال الشهرية،ومدير مجلس التعليم ومجلس الدعوة الإسلامية،والأمين العام لكلية فاطمة الزهراء للبنات،وعضو الجنة العملية لجامعة دار الهدى الاسلامية ايضا.
وفقنا الله لتنير وتزهر دائما ناظرين الى هذه الشمس المشرقة،جمعنا الله مع أستاذنا في فسيح جناته.

കായിക മാമാങ്കങ്ങളിൽ കിതക്കുന്ന ഇന്ത്യ.

കായിക  മാമാങ്കങ്ങളിൽ കിതക്കുന്ന ഇന്ത്യ.

ലോക സംസ്കാരത്തിന്റെ കലവറയായ ഗ്രീസിൽ നിന്ന് തുടക്കം കുറിച്ച് ലോക കായിക മാമാങ്കം ആയി, ലോകത്തിന്റെ ആവേശമായി മാറിയ മഹോത്സവമാണ് ഒളിമ്പിക്സ്.
നാലു വർഷത്തിലൊരിക്കൽ നടത്തപ്പെടുന്ന ഒളിമ്പിക്സിലെ അവസാനത്തെ മത്സരം ഈ അടുത്ത അവസാനിച്ചു.2020 ജൂലൈ 24 മുതൽ ആഗസ്റ്റ് 29 വരെ നടത്താൻ തീരുമാനിച്ചു. പക്ഷേ വിധിയുടെ വിളയാട്ടത്തിൽ കോവിഡ് എന്ന മഹാമാരിക്ക് മുമ്പിൽ ഒന്ന് കാലിടറി.എന്നാൽ സംഘാടകരുടെയും കായിക പ്രേമികളുടെയും മത്സരാർത്ഥികളുടെയും മനോധൈര്യത്തിനും സമർപ്പണത്തിനും  മുൻപിൽ  വിധിയും  അടിയറവു പറഞ്ഞു.അതിനാൽ തന്നെ ഒരു വർഷത്തിന്റെ ഇടവേളക്ക് ഇപ്പുറം 2021 ജൂലൈ 23 മുതൽ ആഗസ്റ്റ് 4 വരെ യായി ജപ്പാനിലെ ടോക്കിയോയിൽ ഒളിമ്പിക്സ് മത്സരം അവസാനിച്ചു.ഭിന്നശേഷിയുള്ള ഞങ്ങൾ വിഭിന്നമായ ശേഷികൾ ഒത്തൊരുമിച്ചവരാണ് എന്ന പ്രഖ്യാപനത്തോടെ പാരാലിംബിക്സ്  ഇന്നും ടോക്കിയോയിൽ തുടർന്നു കൊണ്ടിരിക്കുന്നു.




 ഇന്ത്യയും ഒളിമ്പിക്സ് മാമാങ്കവും.

ലോകജനസംഖ്യയിൽ രണ്ടാമതും, രാജ്യ വിസ്തൃതിയിൽ ലോകത്തിൽ ഏഴാമതും, ആഗോളവിപണിയിൽ ഒമ്പതാം സ്ഥാനത്തും, അതിനൊക്കെ പുറമേ ഏറ്റവും വലിയ ലോക ജനാധിപത്യരാജ്യമായ ഇന്ത്യ ഒളിമ്പിക്സ് പ്രകടനത്തിൽ എത്രത്തോളം കുതിക്കുന്നുണ്ട്?, എന്താണ് നിലവിലെ ഇന്ത്യൻ ഒളിമ്പിക്സ് നിലവാരം?, എന്താണ് ഇന്ത്യയിലെ ഒളിമ്പിക്സ് ആവേശം?, അതിനോടുള്ള മനോഭാവം എങ്ങനെയാണ്?.
ഈ അടുത്ത് അവസാനിച്ച ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യ നാലു പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.നീണ്ട കാത്തിരിപ്പിനു വിരാമമായി  മിൽഖ സിംഗിനെ പോലുള്ള  പല കായിക പ്രഗത്ഭരുടേയും സ്വപ്നമായി അവശേഷിച്ച ട്രാക്കിലെ മെഡൽ നേട്ടം എന്നത്  സ്വർണ്ണം തന്നെ നേടി നീരജ് ചോപ്ര ഇന്ത്യക്ക് അഭിമാനമായത് ഉൾപ്പെടെ    ഒരു ഒളിംപിക്സിൽ ഇന്ത്യ നേടുന്ന ഏറ്റവും  കൂടുതൽ മെഡലുകൾ എന്ന ലണ്ടൻ ഒളിംപിക്സിലെ 6 മെഡലുകൾ തിരുത്തിക്കുറിച്ച് ടോക്കിയോയിൽ 7 മെഡലുകളുമായി ഇന്ത്യ യശസ്സോടെ  ശിരസ്സുയർത്തി പിടിച്ച് മടങ്ങി.2016ലെ റിയോ ഒളിമ്പിക്സിൽ 69 മത് സ്ഥാനം കൊണ്ട് തൃപ്തിയടഞ്ഞ് അല്ല അസംതൃപ്തിയടഞ്ഞു മടങ്ങേണ്ടി വന്ന ഇന്ത്യ 40 വർഷത്തിനിടക്ക്  ഏറ്റവും മികച്ച റാങ്ക് ആയി 48 കുറിച്ചിട്ട ടോക്കിയോയിൽ നിന്നും മടങ്ങി.എന്നാൽ പാരാലിമ്പിക്സിൽ ഇതുവരെ മെഡൽ നേട്ടം കൊയ്യാൻ ആയില്ലെങ്കിലും 3 മെഡലുകൾ ഉറപ്പിച്ചാണ് ഇന്ത്യൻ പൊരുതൽ.കായിക മാമാങ്കത്തിലെ ഇന്ത്യയുടെ ആദ്യ അംങ്കത്തിന് ഒരു നൂറ്റാണ്ടിന്റെ കഥപറയാൻ ഉണ്ടാവുമ്പോഴും വെറും 28 മെഡൽ മാത്രമാണ് ഇന്ത്യ ഈ ഒരു നൂറ്റാണ്ടിനിടയ്ക്ക് സമ്പാദിച്ചത്.ഇന്ത്യൻ അയൽ രാജ്യമായ എന്തിനും ഏതിനും ഇന്ത്യയോട് കട്ടക്ക് പോരാടുന്ന രാജ്യവുമായ ചൈന 699 മെഡലുകളുമായി നാലാം സ്ഥാനം കൈയ്യാളുമ്പോൾ എവിടെയാണ് ഇന്ത്യക്ക് പിഴച്ചത്?, എവിടെയാണ് ഇനി തിരുത്തലുകൾ ആവശ്യമുള്ളത്?.




 ഒളിമ്പിക്സും ഇന്ത്യൻ വിമുഖതയും.


ഏറ്റവും വലിയ വെല്ലുവിളിയായി ഒളിമ്പ്യൻമാരും അത്ലറ്റിക്കുകളും നേരിടുന്നത് അപര്യാപ്തമായ പരിശീലനത്തിന്റെയും പരിശീലന സാഹചര്യങ്ങളുടെയും പരിശീലകരുടെയും നികത്താനാവാത്ത കുറവാണ്.ടോക്കിയോ ഒളിമ്പിക്സിൽ മത്സരിച്ച അധികപേരും വിദേശത്തു   പോയി പരിശീലനം  സിദ്ധിച്ചവരാണ്.ഒരുപക്ഷേ അതിനാൽ മാത്രം ആകേണം അവർക്ക് ഒളിമ്പിക്സിൽ പങ്കെടുക്കാൻ പോലും ആയത്.നീരജ് ചോപ്ര എന്ന ഇന്ത്യൻ ട്രാക്കിലെ അഭിമാനതാരം ജർമനിയിൽ പോയാണ് പരിശീലിച്ചത്.ഇത് ഭരണ കായിക നേതാക്കൾ ഒന്ന് പുനരാലോചന ചെയ്യേണ്ട വസ്തുതയാണ്.ക്രിക്കറ്റ് ഫുട്ബോള് പരിശീലനത്തിനായി നിരവധി അനവധി സ്റ്റേഡിയങ്ങളും ഗ്രൗണ്ടുകളും അതിനായി കോടികൾ മുടക്കുന്നും ഉണ്ട്.ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയം  നിർമിക്കാനായി മാത്സര്യ ബുദ്ധിയോടെ പെരുമാറുന്ന ഭരണകക്ഷികൾ ഇവരുടെ അടിസ്ഥാന പരിശീലനത്തിനായി വിരലിലെണ്ണാവുന്ന സ്ഥലങ്ങൾ എങ്കിലും ഉണ്ടാക്കാനായി ശ്രമിക്കേണ്ടത് അത്യാവശ്യമാണ്.ഇവരുടെ പുരോഗമനത്തിന് ആയി ഒരു നിശ്ചിതസംഖ്യ ബജറ്റിൽ നിന്നും മാറ്റി വെക്കണം.ഇന്ത്യ ഒരു വികസിത രാജ്യം അല്ലാത്തതിനാൽ ഒരുപക്ഷേ ഡിജിപിയുടെ നല്ല ഒരു ശതമാനം ഇതിനായി മാറ്റിവെക്കാൻ കഴിയാത്തതിനാൽ കോർപ്പറേറ്റ് ഭീമൻ മാരെയും മറ്റു വ്യവസായി പ്രമുഖരെയും ഇതിനായി പ്രോത്സാഹിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യണം.

മതിയായ സ്പോൺസർമാർ ഇല്ലാത്തതും ഇവരെ കാര്യമായി ബാധിക്കുന്നുണ്ട്. ഇതിനായും ഭരണ-പ്രതിപക്ഷ-കായിക നേതാക്കൾക്ക് വ്യവസായി പ്രമുഖൻ മാരുടെയും കോടീശ്വരൻ മാരുടെയും മേൽ സമ്മർദ്ദം ചെലുത്താവുന്നതാണ്.മറ്റൊരു പ്രധാന  തടസ്സമായി,  പ്രതിബന്ധമായി  വരുന്നത് അത് സമ്പത്താണ്.വിദേശ പരിശീലനവും അപര്യാപ്തമായ ഗാർഹിക സാഹചര്യവും പല മഹത്തായ കായിക താരങ്ങളെയും അവരുടെ മുളയിലെ നുള്ളി കളയുന്നു.വളരെ ചുരുക്കം ചിലർക്ക് മാത്രമേ ഇതിനെ അതിജയിക്കാൻ ആവുന്നുള്ളൂ.  അതിജയിക്കുന്നവർക്ക് തന്നെ പല അസഹനീയമായ പ്രതിബന്ധങ്ങളും പ്രയാസങ്ങളും നേരിടേണ്ടതുമുണ്ട്.ടോക്കിയോ ഒളിമ്പിക്സ് മെഡൽ നേട്ടത്തിന് ശേഷം മീര ഭായ് ചാനു എന്ന മഹത് പ്രതിഭ സൽക്കരിച്ച ലോറി ഡ്രൈവർമാർ അതിനെ ഒരു മകുടോദാഹരണമാണ്.


നാലു വർഷത്തിലൊരിക്കൽ നടക്കുന്ന കായിക മാമാങ്കം ആയതിനാൽ ആവേശവും ആർപ്പു വിളികളും ഉയരുന്നത് ഏതാനും മാസങ്ങൾക്ക് മുമ്പ് മാത്രമാണ്.ഇവരുടെ ഇതിനിടയിലുള്ള കാലത്തിൻ ഇടക്കുള്ള  പരിശീലനമോ സാമ്പത്തിക സാഹചര്യമോ മതിയായ അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയോ മറ്റോ ആരും തന്നെ അന്വേഷിച്ച് അറിയുന്നില്ല, മതിയായ പരിഗണന നൽകുന്നില്ല എന്നതും വലിയ ഒരു കടമ്പ തന്നെയാണ്.ക്രിക്കറ്റ് ഫുട്ബോൾ മത്സരങ്ങൾക്കുള്ളത് പോലെ  ആരാധന പിൻബലവും പ്രോത്സാഹനവും ഒളിമ്പ്യൻ മാർക്ക് വളരെ വളരെ പരിമിതമാണ്.



 പരിഹാര മാർഗങ്ങൾ.


സ്കൂൾ കായിക മാമാങ്കത്തിലൂടെ സംസ്ഥാന ജേതാക്കൾ ആകുന്നവർക്ക് അവരുടെ കഴിവിന്റെ, പ്രകടനത്തിന്റെ, അടിസ്ഥാനത്തിൽ ഒരു നിശ്ചിത ശതമാനം സർക്കാർ അവർക്ക് സ്കോളർഷിപ്പ് ആയി നൽകുക.രാജ്യത്തിനകത്ത് തന്നെ മതിയായ പരിശീലന സൗകര്യങ്ങൾ ഒരുക്കുന്നതും അവർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതും പല പുതുമുഖ ഇന്ത്യൻ താരങ്ങളുടെയും പുനർജന്മത്തിന് കാരണമാകും.ക്രിക്കറ്റ് ഫുട്ബോള് പോലെതന്നെ മഹത്തായ ആരാധന പിന്തുണയും പിൻതുണ നൽകുന്നതും ഇവരെ മുന്നോട്ടു നയിക്കും.സമ്പത്തും കഴിവും കൂടിക്കലർന്ന സെലക്ഷൻ സമ്പ്രദായം ഒഴിവാക്കി വെറും കഴിവിനെ അടിസ്ഥാനത്തിൽ മാത്രം താരങ്ങളെ തെരഞ്ഞെടുക്കാൻ ഉതകുന്ന രീതിയിലേക്ക് വ്യവസ്ഥകളെ മാറ്റിമറിക്കുക.ഭരണാധികാരികൾക്കും ഭരണീയർ നമുക്കും ഒത്തൊരുമിച്ച് കൈകൾ കോർക്കാം ഇനി വരുന്ന ഒളിമ്പിക്സ് മാമാങ്കത്തിൽ ഇന്ത്യൻ കുതിപ്പിന് കരുത്തേകാനായി ......

Sunday, August 15, 2021

ഇനിയുമൊരു സ്വാതന്ത്ര്യ സമരത്തിന് ഇന്ത്യ തുടക്കം കുറിക്കേണ്ടിയിരിക്കുന്നുവോ?!

ഇനിയുമൊരു സ്വാതന്ത്ര്യ സമരത്തിന് ഇന്ത്യ തുടക്കം കുറിക്കേണ്ടിയിരിക്കുന്നുവോ?!


നീണ്ട വർഷക്കാലത്തെ സ്വാതന്ത്ര്യ സമര,സത്യാഗ്രഹങ്ങൾക്ക് വിരാമമായി 1947 ആഗസ്റ്റ് 14 ന്, അർദ്ധരാത്രിയുടെ മണി മുഴങ്ങുമ്പോൾ ഇന്ത്യ സ്വാതന്ത്ര്യത്തിലേക്ക് ഉണർന്നു കഴിഞ്ഞിരുന്നു. ചെങ്കോട്ടക്ക് മുകളിൽ ഇന്ത്യൻ ദേശീയ പതാക പൂർണ്ണ സ്വാതന്ത്ര്യത്തോടെ, ഏറെ അഭിമാനത്തോടേ ഉയർന്നു കഴിഞ്ഞിരുന്നു.


ദീർഘ കാലം അടിച്ചമർത്തപ്പെട്ട ഒരു രാഷ്ട്രം സ്വാതന്ത്ര്യത്തിന്റെ പടികൾ കയറിയിട്ട് ഇന്നേക്ക് 75 വർഷം പിന്നിടുന്നു. വർഷങ്ങൾ പിന്നിടും തോറും ഇന്ത്യ രണ്ടാമതൊരു സ്വാതന്ത്ര്യ സമരത്തിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണോ എന്ന ചോദ്യം ഇന്ന് നാമോരോരുത്തരേയും നിഴലായ് പിന്തുടർന്നു കൊണ്ടിരിക്കുന്നു. "എല്ലാ സന്താനങ്ങൾക്കും പാർക്കാൻ കഴിയുന്ന സ്വതന്ത്ര ഇന്ത്യയുടെ അന്തസുറ്റ ഭവനം നാം നിർമിക്കേണ്ടിയിരിക്കുന്നു"എന്ന സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ വാക്കുകളെ എത്ര സ്വതന്ത്രമായാണല്ലേ നിലവിലെ ഇന്ത്യൻ പ്രധാനമന്ത്രിയും കൂട്ടാളികളും പൊളിച്ചെഴുതുന്നത്. ഇന്ന് രാജ്യം ഹിന്ദുത്വവൽക്കരിക്കാനുള്ള കഠിന ശ്രമത്തിലാണ് ഫാസിസ്റ്റ് ഭരണകൂടം.  കൊറോണ ഭീതി പരത്തിയ അതിനിർണായക ഘട്ടത്തിലും ഇത്ര തിടുക്കപ്പെട്ട് പൗരത്വ ഭേദഗതി ബിൽ നടപ്പാക്കേണ്ട എന്താവശ്യമാണ് സർക്കാറിനുള്ളത്?!


"തെരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകിയ വോട്ടു വാങ്ങി ജയിച്ച്, ഭരണത്തിന്റെ ഉന്നത പദവികളിൽ ഇരുന്നു കൊണ്ട് ജനങ്ങളെപ്പറ്റി ഒട്ടും വ്യാകുലപ്പെടാതെ ജീവിക്കുന്നതിലും നാണക്കേട് മറ്റെന്താണുള്ളത്?" എന്ന നെഹ്റുവിന്റെ ചോദ്യത്തെ മോദി സർക്കാരിനു നേർക്ക് കാർക്കിച്ചു തുപ്പേണ്ടിയിരിക്കുന്നു. പണം മുഴുവനും പ്രതിമയ്ക്കായ് ചിലവഴിച്ച്, പ്രാണ വായുവിനായ് പരക്കം പാഞ്ഞ ജനങ്ങൾക്കു മുൻപിൽ പ്രതിമ പോലെ നിന്ന സർക്കാർ! പീഢനങ്ങൾക്കും പ്രാണനെടുക്കുന്നവർക്കും കൂട്ടു നിൽക്കുന്ന സർക്കാർ! 


ശാന്തിക്കും സമാധാനത്തിനും പ്രാധാന്യം നൽകി, അഹിംസാ പരമായ സമരങ്ങൾ നയിച്ച നേതാക്കന്മാരത്രയും സ്വപ്നം കണ്ടിരുന്നത് മത വൈവിധ്യമാർന്ന ഇന്ത്യയെയായിരുന്നു, മനുഷ്യ നന്മയെയായിരുന്നു. ആ സ്വപ്നങ്ങൾക്ക് മേലിലും പൂട്ട് വീണു തുടങ്ങിയിരിക്കുന്നു. മത വൈവിധ്യങ്ങളുടെ നാടായിരുന്ന ഇന്ത്യയും ഇന്ന് മതത്തിന്റേയും ജാതിയുടേയും പേരിൽ രക്തച്ചൊരിച്ചിലുകൾ നടത്തിക്കൊണ്ടിരിക്കുന്നു. പല കേസുകളിലേയും മുഖ്യ പ്രതികൾ സർക്കാറും കൂട്ടാളികളും തന്നെ. അക്രമികൾക്കും ഘാതകർക്കും രക്ഷാകവചമായി മാറിയിരിക്കുന്നു ഇന്നത്തെ ഇന്ത്യൻ സർക്കാർ. മത ഭ്രാന്തന്മാരെ ആദരിച്ചും, രാഷ്ട്ര പിതാവിനെ അവഗണിച്ചും, തിന്മകൾക്ക് കൂട്ടു നിന്നും, നീതി നിഷേധത്തിനെതിരേ ശബ്ദമുയർത്തുന്നവരുടെ വായയടപ്പിച്ചും ഏകാധിപത്യത്തിന്റെ ചവിട്ടു പടികൾ കയറിത്തുടങ്ങിയിരിക്കുന്നു ഈ ജനാധിപത്യ രാജ്യം! 


സത്യത്തിന്റെയും സമാധാനത്തിന്റെയും വെള്ളരി പ്രാവുകളുടെ ചിറകുകളരിയാൻ തിടുക്കം കൂട്ടുന്ന ഭരണകർത്താക്കൾക്കെതിരെ  നീതിയുടെയും സമത്വത്തിന്റെയും പടവാളേന്തി ദേശവിരുദ്ധരായ ദേശസ്നേഹികൾ പുതിയൊരു സ്വാതന്ത്ര്യ സമരത്തിന് തുടക്കം കുറിക്കേണ്ടിയിരിക്കുന്നുവോ..?!

Saturday, August 14, 2021

Reminding myself...

Why not me?

If the world goes through such a great change why can't it happen inside me too?!!...

"Everyone is immersed themselves in acting against this environmental harmony..." , "Why can't this people just stop running for this worldy life..?" , "Why can't this all change forever.." , "Humans are acting against humanity while running for their own livelihood" ...
Such goes our thoughts or statements. It is true that you and me think so about this disharmony and imbalance that has occurred in this world. And it is a universal truth that humans always complaint about others, sitting and talking about others mistakes and bad doings. And let me say, we just find others mistakes because the same mistake is bound inside ourselves. We are just mirrors, showing ourselves to each other and seeing ourselves in them.The truth is we don't realize it. But our experiences has shown that a tiny change in ourselves can make a long lasting ripple that atlast comes back to us. Be it a good change or not a better one. 
'What we gives it returns back to us' is a truth. But if we have to give, we should have it inside us, doesn't it?!. If we give love, it returns to us. If we give kindness, it returns back to us. If we give or show anger and talk about  our own depressions, then it would just increase and return back to ourselves. 
So...While we are all trying hard to make our own lives happy and contentful, we go on focusing on our past or the future, and just sit complaining about ourselves. Do you think complaining about yourselves would help? 
Past is past, can we change it?! And the future, how can we predict it?! 
The only way out is to focus on the present and work hard to change our future by working in the present moment. And instead of complaining about ourselves why can't we just give us ourselves a chance to create a change?! 

By doing so, that is, by loving ourselves and caring for ourselves, we fill love and kindness inside us. And when we fill these great values inside us we ourselves become happy and contented. And so, we can spread love and kindness.. Be grateful and happy in yourselves, and let mistakes happen, so you can learn new chapter in your lives. Just go on forgiving youselves and live a life that is worthy. And learning to live is a great art!! 

What I am talking about is an inevitable change in myself. Just about creating a small ripple that will be endless. And just being happy about myself and my life. Thus spreading happiness and love all around me. Why just speak about stress and sadness? Why just remember my failures? Why just make others sad with my words? Why can't we just take a small teeny tiny step towards victory in life?! 

Live, smile, be forgiving, be happy, be a great creator of a small ripple that never has an end!

Thursday, August 12, 2021

قيامة أرطغرل: مسلسل أسر قلوب الملايين ‏

قيامة أرطغرل: مسلسل أسر قلوب الملايين 


     قيامة أرطغرل، مسلسل تاريخي تركي يمتد في مائة وخمسين حلقة من خلال خمسة مواسم. قد حقق المسلسل نجاحا هائلا في عرض صور ومشاهد المدن التراثية بما فيها أناضول وأنطاكيا وحلب وما جرى فيها من الأحداث التاريخية في القرن الثالث عشر الميلادي بشكل أكثر إبداعا وروعة. وطيلة هذه المواسم، المنتج 'محمد بوزداغ' يحاول ليسرد قصة انتصار العالم الإسلامي على القوات الصليبية والمغولية بينما كانت الدولة العباسية على وشك الهلاك  وشد الصليبيون والمغول مآزرهم من أجل الاستغلال على الاضطرابات المنتشرة في العالم الإسلامي.

الموسم الأول يدور حول اتصال قبيلة قايي من أتراك الأوغوز المسلمين الملك العزيز من الدولة الأيوبية طلبا لوطن جديد في حلب مقابل خدمة المحاربين القايين للدولة وكان ذلك لما أصيبوا من الجدب والقحط. وهذه الحركة باستيطان وطن جديد في حلب قد ساعدت القبيلة  في إنشاء وتأسيس الدولة العثمانية فيما بعد. ويعرض المسلسل بين هذه المشاهد صراعات أرطغرل ومحاربيه مع الصليبين من فرسان المعبد والفتح على قلعتهم.

ويتناول الموسم الثاني عن هجوم المغوليين على قبيلة قايي في طريقهم باحثين لأرض جديدة وعما عاناه السيد أرطغرل من عدة أنواع التعذيب المؤلمة للغاية عندما وقع أسيرا لقائد المغول بايجو نويان. وبعد أن تعرضت قبيلة قايي لهجوم المغوليين وفات كل ما عندهم، التجؤوا إلى قبيلة إخوانهم دودرغا. ونفس الوقت، أرطغرل بعد أن نجا من قبضة المغوليين، قتل أعداءه خارج القبيلة والخائنين داخلها واحدا تلو آخر. ومن ثم، يزور الأراضي البيزنطية الغريبة ويقوم بتخطيط الهجرة إليها. وبغض النظر عن إنذار إخوته بأنه قرار خاطئ، يستمر أرطغرل في محاولته ويهاجر مع فئة قليلة من قبيلته. ولو اشمأزت أم هيماه من قرار أرطغرل أولا، لكن اضطرت أخيرا لتلازمه على حسب اقتراح زوجه المتوفى سليمان شاه في المنام.

ويتحدث الموسم الثالث عن الأحداث المتولدة في موطنهم الجديد وعن علاقاتهم مع قبيلة تشافدار في حدود الدولة السلجوقية مع الدولة البيزنطية. وبعد عدة محاولات، يستولى أرطغرل على سوق الخان والذى كان تحت سيطرة فرسان المعبد من الصليبين.

وفي الموسم الرابع يتمكن أرطغرل من الاستيلاء على  قلعة كاراجا حصار من الصليبيين. ويقوم الأمير سعد الدين كوبيك بالمحاولات لاغتيال السلطان علاء الدين كيقباد طمعا للسلطنة ونجح فيها لما توفي السلطان مسمما. ولما انكشفت للسلطان الجديد غياث الدين حقيقة الأمر ومكائد سعد الدين كوبيك يقوم بإصدار أمره بقتل سعدالدين ويولى هذه المهمة لأرطغرل. وفي نهاية الموسم الرابع، تهاجر قبيلة قايي إلى مدينة سوغوت التى وهبها السلطان علاء الدين لأرطغرل من قبل.

وفي الموسم الخامس والأخير، أرطغرل لايزال يستمر في محاولاته للتخلص من فخاخ الصليبين الذين تسللوا إلى مدينة سوغوت ومن المغول الذين سيطروا على الدولة السلجوقية. وهكذا يتم القضاء على دراغوس طارق الأجراس والقادة المغوليين مثل ألباستي وألينجاك وأريكبوغا. وينتهى المسلسل بمشهد انطلاق أرطغرل مع محاربيه إلى المعركة الكبرى من أجل إنقاذ الأناضول من ظلم المغول.

الغازي أرطغرل بن سليمان شاه كان أحد أعضاء قبيلة قايي وسيدها بعد وفاة أبيه سليمان شاه. وكان سليمان شاه يحث ابنه أرطغرل على تأسيس دولة وخلافة تعمل على أساس قواعد الإسلام وتصبح مأوى للمظلومين. وكان أرطغرل يبذل قصارى جهده لتحقيق هذا الهدف السامي لكن وافته المنية قبل أن يشهد ماله كان يسعى وكان ذلك سنة ١٢٨٠. وقام ابنه عثمان بتأسيس الدولة العثمانية.


ومع كل هذا ، الرئيس الحالي لتركيا 'رجب طيب أردوغان' قد تحقق ما كان يستهدفه من مسلسل كهذا من تنشأة جيل متيقظ متوع عن تاريخهم القديم وتراثهم العريق. ومن حيث إن المسلسل يحتوي على عدة عناصر تثير المشاعر القومية والوطنية، هناك من يلصق اللوم عليه بأن المسلسل من إحدى أدواته التي استخدمها لتسويق سياساته ولكسب الشعبية من قبل المواطنين. ولو سلمنا بأن هذه خطة خطيرة للغاية لكنه ليس كمن يقومون بتشويه الحقائق التاريخية في سبيل تحقيق أغراضهم.

Wednesday, August 11, 2021

മാധ്യമം; ഉൾവലിഞ്ഞ ധര്‍മ്മം, കെട്ടഴിഞ്ഞ കര്‍മ്മം

മാധ്യമം; ഉൾവലിഞ്ഞ ധര്‍മ്മം, കെട്ടഴിഞ്ഞ കര്‍മ്മം

മാധ്യമം എന്നാൽ മദ്ധ്യത്തിൽ നിൽക്കുന്നത് അഥവാ മധ്യസ്ഥം വഹിക്കുന്നതെന്നൊരു നിർവചനം കൊടുക്കാം. നിയന്ത്രിക്കാൻ കഴിയാത്ത ചുറ്റുമുള്ള സത്യവും വ്യാജവും അസമത്ത്വവും നിറഞ്ഞ വാർത്തകളുടെ നിലവറകൾക്കിടയിൽനിന്ന് മാധ്യമ കർത്തവ്യ നിർവ്വഹണത്തിൽ പ്രതിബദ്ധതയും സത്യസന്ധതയും നിലനിർത്തിപ്പോരുക എന്നതാണൊരു മാധ്യമപ്രവർത്തകന്റെ
ധർമ്മം. 



ഈ സീമകൾക്കപ്പുറത്ത് നിലകൊള്ളുന്ന ഇന്നത്തെ ഇന്ത്യൻ മാധ്യമ വ്യവസ്ഥക്ക് വിള്ളലേറ്റിരിക്കുന്നു, പലപ്പോഴും ഭരണകൂടത്തിന്റെ താൽപര്യങ്ങൾക്ക് മുന്നിൽ ജനങ്ങളുടെ പ്രക്ഷോഭങ്ങൾക്ക് നിദാനമായിത്തീരുന്ന പല വിഷയങ്ങളും മറക്ക് പിന്നിൽ ഒളിച്ചു കളിക്കുന്നു.


 പാർശ്വവൽക്കരിക്കപ്പെട്ട അവകാശമില്ലാതെയായി പോകുന്ന ഒരു കൂട്ടം മനുഷ്യർക്കുവേണ്ടി അവസാനശ്വാസംവരെ നിലകൊള്ളുമ്പോൾ ഏറ്റവും സുതാര്യമായ മാധ്യമപ്രവർത്തനം രൂപപ്പെടുന്നു. ഭൂരിപക്ഷ  മാധ്യമപ്രവർത്തനവും, എതിരേൽക്കേണ്ടി വരുന്ന സംഘർഷസാധ്യതകൾ ഭയന്നോ ഭരണകൂടത്തിന് ഒത്താശ ചെയ്തോ വാർത്ത ചെയ്യുന്നവരാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളിലായി ആത്മാർത്ഥമായി കർത്തവ്യം നിർവഹിച്ചു പോരുകയും തുറങ്കലിലടക്കപ്പെടുകയും നിരന്തരം ഭീഷണികളും  നേരിടേണ്ടി വരികയും ചെയ്ത ചിലർ നമുക്ക് ചുറ്റുമുണ്ട്. സിദ്ദീഖ് കാപ്പൻ, സകരിയ, ഷർജീൽ ഇമാം, ആസിഫ് അലി, റഹൂഫ് ശരീഫ്, മഅ്ദനി എന്നിവർ പല വിഷയങ്ങളിലായി അന്യായമായി സംഘർഷാവസ്ഥ അനുഭവിക്കേണ്ടി വന്നവരിൽ ചിലർ മാത്രമാണ്.


 ഏറ്റവും സുതാര്യമായ രീതിയിൽ പ്രവർത്തനം നടത്തുന്ന ജനകീയ മാഗസിനുകളും  മാധ്യമപ്രവർത്തകരും നമുക്ക് ചുറ്റുമുണ്ട്. ചിന്താശേഷിയുള്ള സമൂഹം വളച്ചൊടിക്കുന്നതും  മറച്ചു പിടിക്കുന്നതുമായ വാർത്തകളെ നിരന്തരം ചോദ്യം ചെയ്യപ്പെടുന്നതിലൂടെയും  വിമർശിക്കുന്നതിലൂടെയും  ജനാധിപത്യ താൽപര്യങ്ങൾ വകവെച്ച് മാധ്യമദൗത്യം ചെയ്യണമെന്ന വിചാരമുണ്ടാകുമ്പോഴും  ആരോഗ്യകരമായ മാധ്യമ രീതി പരിവൃത്തി പ്പെടുത്താൻ കഴിയും. ഈ ആരോഗ്യപരമായ മാധ്യമ വ്യവസ്ഥ അവരെ   ആക്രമിച്ചതുകൊണ്ട് തകർത്തെറിയാൻ കഴിയുകയില്ല. 1998 മുതൽ കഴിഞ്ഞ ദിവസം വരെ, അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകരുടെ എണ്ണം 80 ആണെന്നത് ഒരു ഞെട്ടിപ്പിക്കുന്ന സത്യമാണ്. രാഷ്ട്രീയത്തിന്റേയും സമൂഹത്തിന്റേയും പച്ചയായ രീതിയെ എന്നും അവതരിപ്പിക്കുക എന്ന ബോധം ചിലരുടെ മനസ്സിലെങ്കിലും ഉണ്ടാകുന്നിടത്തോളം വരെ വ്യവസ്ഥാപിത നിയമങ്ങൾ മുറപോലെ നിലകൊള്ളുക തന്നെ ചെയ്യും.


 ഒരു നീണ്ട എഴുത്തുകൾക്കും   ബോധിപ്പിക്കാൻ കഴിയാത്ത റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പുകളിലെ നരകതുല്യമായ ജീവിതങ്ങളും യുദ്ധ പലായനങ്ങളും പൗരത്വ പ്രക്ഷോഭ സമയത്ത് ജാമിയ മില്ലിയ കോളേജിന് പുറത്ത് സമരക്കാർക്ക് നേരെ തോക്കുചൂണ്ടി വന്ന ഹിന്ദുത്വ തീവ്രവാദിയുടെയും ചിത്രം ഒരൊറ്റ  ഫ്രെയിമിലൂടെ ഡാനിഷ് സിദ്ദീഖി നമ്മുടെ ഹൃദയങ്ങളിൽ കൊത്തിവെച്ചു തന്നു. അന്താരാഷ്ട്ര മാധ്യമരംഗത്ത് ഇന്ത്യയിൽനിന്നുള്ള പുലിറ്റ്സർ ജേതാവായ സിദ്ദിഖിയുടെ മരണം എത്രയോ റോയിട്ടേർസ് ചിത്രങ്ങൾക്ക് വിരാമമിട്ടു. കേന്ദ്ര സർക്കാർ കാശ്മീരിൽ വാർത്താവിനിമയം വിച്ചേദിച്ച് ഏർപ്പെടുത്തിയ ഉപരോധത്തിനിടയിലും അവിടെയെത്തി അതുവരെയും പുറം ലോകത്തിന്റെ  കണ്ണുകൾ  കണ്ടിട്ടില്ലാത്ത സംഭവങ്ങൾ ക്യാമറക്കണ്ണിലൂടെ ഒപ്പിയെടുത്ത് പുറത്തെത്തിച്ചു.


 യുപിയിൽ ദലിത്  പെൺകുട്ടിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തി മൃതദേഹം പോലീസ് കത്തിച്ചു കളഞ്ഞ സംഭവം റിപ്പോർട്ട് ചെയ്യാൻ പോയ പമലയാളി പ്രവർത്തകനായ സിദ്ദിഖ് കാപ്പൻ ഫാഷിസത്തിന്റെ ഇരുണ്ട കൈകളിൽ പെട്ട്    രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് ഞെരിഞ്ഞമരുന്നത്  വലിയ പ്രക്ഷോഭങ്ങൾക്ക് ഇടയാക്കിയിരുന്നു. അന്യായമായ രീതിയിൽ ഒരുപാട് പിരിമുറുക്കങ്ങൾ ഏൽക്കേണ്ടി വന്നതും വലിയൊരു കോലിളക്കത്തിന് ഇടയാക്കി. നേരായ വാർത്തകൾ തരാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന എത്ര മാധ്യമങ്ങളായും ഇത്തരം വാർത്തകൾക്ക് മുന്നിൽ പല സത്യങ്ങളും വെട്ടിക്കുറച്ചിട്ടുണ്ടാവുക?


സപഷ്ടവും സുദീർഘവുമായ വസ്തുതാന്വേഷണ  യാത്ര നടത്തുന്ന ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസമാണ് 2021 ൽ ലൂയിസ് എം ലിയോൺസ് അവാർഡ് കിട്ടിയ കാരവന് മാഗസിൻ.  ഡൽഹിയിൽ റിപ്പബ്ലിക് ദിനത്തിൽ മരിച്ച കർഷകൻ ജഡ്ജ് ലോയയുടെ ദുരൂഹ മരണം സംബന്ധിച്ച് ഇവർ പുറത്തുവിട്ട വാർത്തകൾ ഇന്ത്യൻ ജുഡീഷ്യറിയിൽ വരെ വലിയ കോലാഹലങ്ങൾക്ക് കാരണമായിത്തീർന്നിട്ടുണ്ട്. അനീതിക്കെതിരെ വിചാരണ ചെയ്തു കൊണ്ടിരിക്കുന്ന അവരുടെ എഴുത്തുകൾ കാരണം ഒരുപാട് കേസുകളും സംഘർഷാനുഭവങ്ങളും അവർക്ക് നിരന്തരം നേരിടേണ്ടി വന്നു കൊണ്ടിരിക്കുന്നു. ഒരു കർഷകന്റെ മരണം സംബന്ധിച്ച വാർത്ത   സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തതിൻറെ പേരിൽ അവരുടെ എക്സിക്യൂട്ടീവ് എഡിറ്ററടക്കം മൂന്ന് മാധ്യമപ്രവർത്തകർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. ഇവരുടെ തന്നെ ഒരു മാധ്യമപ്രവർത്തകനെ അകാരണമായി പിടിച്ചുകൊണ്ടുപോയി ജയിലിലടക്കുകയും കാരവന്റെ ട്വിറ്റർ അക്കൗണ്ട് തടഞ്ഞുവെക്കുകയും ഇതിനുപിന്നാലെ ചെയ്തു. ഇവരുടെ വിനോദ് കെ ജോസ് ചന്ദ്രികാ ആഴ്ചപ്പതിപ്പുമായി പങ്കുവെച്ച അനുഭവങ്ങളിലൊടുക്കം അദ്ദേഹം പറയുന്നു "ഞങ്ങൾക്കിടയിലെ           ആരെങ്കിലും ബുദ്ധിമുട്ടിൽ പെട്ടാൽ തന്നെ ഞങ്ങളുടെ കളക്ടീവ് സ്ട്രംങ്‌ത് എല്ലാത്തിനെയും ധീരതയോടെ മുന്നോട്ട് നയിക്കാൻ സഹായിക്കുന്നു. സത്യത്തിനും നീതിക്കും വേണ്ടിയുള്ള തൊഴിൽ എന്നതാണല്ലോ മാധ്യമപ്രവർത്തനത്തിന്റെ കരുത്ത് ".മാധ്യമ പ്രവർത്തകരിൽ നിന്നും കേൾക്കുന്ന ഇത്തരം വാക്കുകൾ വായനക്കാർക്കെന്നും ഊർജ്ജം പകരുന്നതാണ്. സജീവമായി കർഷക സമരത്തെ സമഗ്രമായി റിപ്പോർട്ട് ചെയ്യുകയും വിശദമായി വിശകലനം ചെയ്യുകയും ചെയ്ത കാരവൻ, ന്യൂസ് ലോൺട്രി, ദി വയർ, , ന്യൂസ് ക്ലിക്ക് എന്നീ വളരെ കുറച്ചു മാധ്യമങ്ങൾ മാത്രമാണെന്നും അദ്ദേഹം പങ്കുവെച്ചു.



 പരസ്പരം പണം വാരിക്കൂട്ടാൻ മത്സരിക്കുന്ന കുത്തക വർഗ്ഗങ്ങൾക്കും കോർപ്പറേറ്റുകൾക്കും അവരുടെ ദല്ലാളിമാർക്കും രാഷ്ട്രീയ വർഗ്ഗങ്ങൾക്കും ഒത്താശ ചെയ്യുന്ന അല്ലെങ്കിൽ അവരുടെയൊക്കെ ഭീഷണികൾക്ക് മുന്നിൽ പലതും മറച്ചു പിടിക്കേണ്ടി വരുന്ന മാധ്യമപ്രവർത്തനവും ഇന്നീ വ്യവസ്ഥാപിത ജനാധിപത്യത്തിന് വലിയൊരു വെല്ലുവിളിയായിരിക്കുകയാണ്. സംഘപരിവാർ ഭരണകൂടത്തിന് കീഴിൽ മാധ്യമപ്രവർത്തനം രാജ്യദ്രോഹകുറ്റമായി പലപ്പോഴും മുദ്രകുത്തപ്പെടുമ്പോൾ ഇത്തരം മാധ്യമപ്രവർത്തകരെ എല്ലായ്പോഴും ജനങ്ങൾ ഏറ്റെടുക്കണം,  അനീതിക്കെതിരെയും ശബ്ദമില്ലാതെയായി പ്പോകുന്നവരുടെ ശബ്ദമായി മാറുമ്പോഴും ഇന്ത്യൻ പൗരൻ എന്ന നിലയിൽ അവയെയൊക്കെ പിന്തുണച്ച് നീതിയുടെ കൂടെയെപ്പോഴും നിലനിൽക്കാൻ നാം ധൈര്യം കാണിക്കണം.  2005 ൽ നടപ്പിൽ വന്ന വിവരാവകാശ നിയമം ഇതിനൊക്കെയുള്ളതാണ്. 


നിശ്ചിപ്ത താൽപര്യങ്ങൾ നിലകൊള്ളാത്തതും നേരായ വാർത്തകൾ തരുന്ന ഓർഗനൈസേഷനുകളും പ്രത്യേകം ശ്രദ്ധിക്കുന്ന  വായനക്കാരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നത് ജനാധിപത്യ പ്രക്രിയയുടെ വികാസമെന്നതിൽ  നമുക്കൊത്തിരി  അഭിമാനിക്കാനുണ്ട്, അതുവഴി സത്യത്തിനും നീതിക്കും വേണ്ടിയുള്ള ഈ തൊഴിൽ പുത്തൻ സംസ്കാര രീതിയോടു കൂടെത്തന്നെ ഏറ്റവും കരുത്തുറ്റതാവട്ടെ   ഇനിയുള്ള കാലമത്രയും...