Followers

Thursday, October 1, 2020

വർഗ്ഗീയത അരുത്.

സന്നദ്ധസംഘടനകൾക്കും കൂച്ചു വിലങ്ങോ??? 😳
------------------------------
 ഓരോ തവണ പാർലമെന്റ് കൂടുമ്പോഴും എതിർ ശബ്ദത്തെ അടിച്ചമർത്തി ന്യൂനപക്ഷങ്ങളുടെ കഴുത്തിൽ കുരുക്കിടുന്ന  നിയമങ്ങളും ബില്ലുകളും കൊണ്ടുവരുന്ന ബിജെപി ഭരണകൂടം ഒടുവിൽ സന്നദ്ധസംഘടനകൾക്കും ലക്ഷ്മണരേഖ വരച്ചിരിക്കുന്നു!.
 വിദേശ നിക്ഷേപം സ്വീകരിക്കാൻ കേന്ദ്രസർക്കാർ കൂടുതൽ മേഖലകൾക്ക് അനുമതി നൽകി വരുന്നതിനിടെ എന്തുകൊണ്ട് സന്നദ്ധ സംഘടനകളുടെ ഫണ്ടിന്റെ  മേൽ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടു വരുന്നു എന്നത്  തന്നെ ഇതിനു പിന്നിലെ ലക്ഷ്യങ്ങൾ  ഏറെക്കുറെ അനാവൃതമാകുന്നു. 

 ദളിത് -ന്യൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്യുക,  അവരുടെ ശബ്ദം അടിച്ചമർത്തുക തുടങ്ങിയ ലക്ഷ്യങ്ങൾ മുന്നിൽ വെച്ച് കൊണ്ട് ഗുജറാത്ത് കലാപം അരങ്ങേറിയപ്പോൾ അരിക്  വൽക്കരിക്കപ്പെടണം എന്ന്  സംഘപരിവാർ കരുതിയ ന്യൂനപക്ഷങ്ങളുടെ പുനരധിവാസ പ്രവർത്തനങ്ങൾക്കും കേസ് നടത്തിപ്പിനുമായി ടീസ്റ്റ സെതൽവാദിന്റെ സിറ്റിസൺസ്  ഫോർ ജസ്റ്റിസ് ആൻഡ് പീസ് എന്ന സന്നദ്ധ സംഘടന മുന്നിട്ടിറങ്ങിയത് മുതൽ സംഘപരിവാറൻ  അജണ്ട നടപ്പിൽ വരുത്താൻ എതിരുനിൽക്കുന്ന സന്നദ്ധ സംഘടനകളെ നിഷ്പ്രഭമാക്കുന്ന എന്ന ലക്ഷ്യം ബിജെപി ഏറ്റെടുത്തു കഴിഞ്ഞിരുന്നു. ഇതിന് തുടർച്ചയായിട്ടാണ് സീസൺസ്  ഫോർ ജസ്റ്റിസ് ആൻഡ് പീസ് എന്ന സെതൽവാദിന്റെ  സംഘടനയ്ക്ക് മേൽ വിദേശ സംഭാവന നിയന്ത്രണ നിയമം ഗുജറാത്ത് സർക്കാർ കൊണ്ടുവരുന്നത്. 
 ദളിത് -ന്യൂനപക്ഷങ്ങൾക്കിടയിലുള്ള സന്നദ്ധ സംഘടനകളുടെ ഇടപെടലുകൾ അസാധ്യമാകും വിധം വിദേശ ഫണ്ട് സ്വീകരിക്കുന്നതിൽ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടു വരുന്നതാണ് പുതിയ ഭേദഗതി. സന്നദ്ധ സംഘടനകളുടെ മേൽ സർക്കാറിന് അമിതാധികാരം നൽകുന്ന ഈ ഭേദഗതിയിലൂടെ സർക്കാറിൽ സ്വാധീനമുള്ള സന്നദ്ധസംഘടനകൾ ക്കായുള്ള ഫണ്ടൊഴുക്ക് നിലയ്ക്കാതെ നിലനിർത്തുകയുംഅനിഷ്ടമുണ്ടാക്കുന്ന സന്നദ്ധസംഘടനകളുടെ വിദേശഫണ്ട് സ്വീകരിക്കുന്നതിനുള്ള രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്യാനുള്ള അധികാരവും ആഭ്യന്തരമന്ത്രാലയത്തിന് നൽകുന്നു. വർഗീയ പരമായ  ലക്ഷ്യങ്ങൾ ലാക്കാക്കി ന്യൂനപക്ഷ ശാക്തീകരണത്തിനായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളെ അടക്കിനിർത്താൻ നിർമ്മിച്ച ഈ നിയമത്തിനെതിരെ കാര്യമായി പ്രതിഷേധങ്ങൾ ഉയർന്നു വരേണ്ടതുണ്ട്.

Jamsheena PP

7 comments: