ചരിത്രം വളച്ചൊടിക്കപ്പെടുമ്പോൾ സംരക്ഷിക്കപ്പെടുന്നതാര് ?
മലബാർ സമരത്തിൽ ജീവത്യാഗം സഹിച്ച 387 പേരെ രക്തസാക്ഷി നിഘണ്ടുവിൽ നിന്ന് ഒഴിവാക്കിയതിന്റെ പേരിൽ ഘോരഘോരമായ ചർച്ചകളും വിമർശനങ്ങളും പ്രതിഷേധങ്ങളും ഉയർന്നുപൊങ്ങി കൊണ്ടിരിക്കുകയാണ്. ഹാഷ്ടാഗുകൾ ഇറക്കി സോഷ്യൽ മീഡിയയിലും മറ്റും ആയി പ്രതിഷേധമിരമ്പി. ഒന്നാറി തണുക്കുന്നതിനു മുന്നേ വാഗൺ ട്രാജഡിയിൽ രക്തസാക്ഷികൾ ആയവർ സ്വാതന്ത്ര്യസമരസേനാനികൾ അല്ലെന്ന് സ്ഥിതീകരണവുമായി വീണ്ടും കേന്ദ്രം മുന്നോട്ടുവന്നു. അവർ രക്തസാക്ഷികൾ ആണ് പക്ഷേ സ്വാതന്ത്ര്യസമരസേനാനികൾ അല്ലെന്നാണ് ന്യായം. യഥാർത്ഥത്തിൽ ചരിത്രങ്ങൾ വളച്ചൊടിക്കപ്പെടുമ്പൾ ആരാണ് സംരക്ഷിക്കപ്പെടുന്നത്?. ഭീരുത്വമാണ് സംരക്ഷിക്കപ്പെടുന്നത് . സ്വാതന്ത്ര്യസമരത്തിലെ രക്തസാക്ഷികളായ മലബാർ സമര പോരാളികൾ മതഭ്രാന്തൻമാരായിരുന്നുവെന്ന് ആർ.എസ്.എസ് നിലപാടെടുക്കുമ്പോൾ യഥാർത്ഥ മതഭ്രാന്തൻമാരെ കണ്ടെടുക്കാനുള്ള എളുപ്പവഴിയാണ് തുറന്നു തരുന്നത്. 1921 ലെ മലബാർ സമരം സ്വാതന്ത്ര സമരത്തിന്റെ ഭാഗമെല്ലെന്നും മതപരിവർത്തനം ലക്ഷ്യമിട്ടുള്ള മതമൗലികവാദ മുന്നേറ്റമായിരുന്നുവെന്നുമാണല്ലോ പട്ടികയിൽ നിന്നൊഴിവാക്കാനുള്ള കാരണം. ഇപ്പോൾ ജീവത്യാഗം സഹിച്ച് ബ്രിട്ടിഷ്കാർക്കെതിരേ പോരാടിയതെല്ലാം വെറും മതപരിവർത്തന ലക്ഷ്യങ്ങളായി ഒതുങ്ങി.
മലബാർ സമരത്തിൽ ഉയർന്ന മുദ്രാവാക്യങ്ങളൊന്നും ദേശിയതയുടെ ഭാഗമായിരുന്നില്ലെന്നും ഉള്ളടക്കത്തിൽ ബ്രിട്ടീഷ് വിരുദ്ധത ഉണ്ടായിരുന്നില്ലെന്നുമാണ് സമിതിയുടെ പ്രസ്താവന.
പ്രധാനികളായ വാരിയൻ കുന്നനും ആലി മുസ്ലിയാരും
ഈ 387 പേരിൽ പ്രധാനപ്പെട്ടവരാണ് വാരിയൻകുന്നനും ആലി മുസ്ലിയാരും.അക്കാലത്ത് ഏറനാട്ടിൽ സുൽത്താൻ കുഞ്ഞഹമ്മതാജി എന്നായിരുന്നു ഹാജിയാരുടെ പേര്.അതിന്റെ അർത്ഥം ടിപ്പുസുൽത്താന് ശേഷം ബ്രിട്ടീഷുകാരുടെ യഥാർത്ഥ വിരോധി എന്നത് തന്നെയായിരുന്നു ഈ സ്വകാര്യപ്പേര് അന്ദേഹത്തിന് ലഭിച്ചതെന്നതിൽ ഒരു സംശയവുമില്ല.അബ്ദുള്ളകുട്ടിഹാജിയുൾപ്പടെകുഞ്ഞഹമ്മതാജിയുടെമാതാ പിതാക്കളുടേയും സഹോദരീ ഭർത്താക്കന്മാരുടേയും കുടുംബങ്ങൾ വിപ്ലവകാരികളായിരുന്നുവെന്ന് ബ്രിട്ടീഷ് സൈനിക മേധാവി ഹിച്ച്കോക്ക് തന്നെ അഭിപ്രായപ്പെടുന്നുണ്ട്.
മലപ്പുറത്ത് അസി.പോലീസ് സുപ്രണ്ടായിരുന്ന റോബർട്ട് ഹിച്ച്കോക്ക്
(CI-E,MBE)1913ൽ തെക്കേ മലബാർ പോലീസ് സുപ്രണ്ടായി ചാർജെടുത്തു.മാപ്പിള താലൂക്കുകളിൽ സമാധാനം നിലനിർത്തുന്നതിലും മാപ്പിളമാരേ മെരുക്കുന്നതിലും പ്രതേക സ്ഥാനക്കയറ്റം ലഭിച്ച ഹിച്ച്കോക്ക് പോലീസ് സേന പുന:സംഘടിപ്പിച്ചു.ജില്ലയിലുണ്ടായിരുന്ന 65 പോലീസ് ഓഫീസർമാരിലുണ്ടായിരുന്ന 5 പേര് എന്നുള്ളത് അദ്ദേഹം 10 ആക്കി ഉയർത്തി.1915 ൽ അന്നത്തെ മലബാർ കലക്ടറായിരുന്ന സി.എ ഇന്നിസിനെ പാണ്ടിക്കാടിനും അലനല്ലമിനുമിടയിൽ വെച്ച് ആരോ വധിക്കാൻ ശ്രമിച്ചൊരു കേസുണ്ടായി.ഇതിൽ കുഞ്ഞഹമ്മതാജിയുടെ പങ്കുണ്ടെന്ന് ആരോപണമുയർന്നു.കരുവാരക്കുണ്ടിൽ ഏതോ ഒരാൾക്ക് ലഭിച്ച അറബി മലയാളത്തിലെഴുതിയ ഒരു ഊമക്കത്ത് ഇതിനു തെളിവായി പോലീസ് പിടിച്ചെടുത്തു.ഈ കത്ത് കുഞ്ഞഹമ്മദ് ഹാജി എഴുതിയതാണെന്നാണ് പോലീസ് കരുതിയിരുന്നത്.
ഇതിനെ തുടർന്ന് കുഞ്ഞഹമ്മദാജിയെ ചോദ്യം ചെയ്യണമെന്നായി പോലീസുദ്യോഗസ്ഥന്മാരടെ ആവശ്യം .ഹാജി ഒളിവിലായി. വിഷമത്തിലായ ഹാജി മലപ്പുറത്ത് ക്യാമ്പ് ചെയ്തിരുന്ന ഡി.എസ്. പി. ഹിച്ച്കോക്കിന്റെ ബംഗ്ലാവിലേക്ക് രണ്ടും കൽപ്പിച്ച് കയറിചെന്നു. സെക്യൂരിറ്റി ഗാർഡിനോട് തന്റെ പേരും വിലാസവും എഴുതിക്കൊടുത്ത് എസ്.പി. യെ കാണണമെന്നാവശ്യപ്പെട്ടു. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദാജിയെക്കുറിച്ച് ധാരാളം കേൾക്കുകയും കീഴുദ്യോഗസ്ഥന്മാരുടെ ഹാജിയെ സംബന്ധിക്കുന്ന വിവിധതരം റിപ്പോർട്ടുകൾ വായിക്കുകയും ചെയ്ത ഹിച്ച്കോക്കിന് ഹാജി കാണാൻ ചെന്നത് ഇഷ്ടപ്പെട്ടു. വിളിപ്പിച്ച് മാന്യമായ പെരുമാറ്റം കണ്ടപ്പോൾ ഹിച്ച്കോക്കിനെ സംബന്ധിച്ച് പറഞ്ഞുകേട്ടതൊന്നും ശരിയല്ലെന്ന് തോന്നിത്തുടങ്ങി. തനിക്കറിയാവുന്ന കഷ്ഠിപിഷ്ടി ഇംഗ്ലീഷിൽ ഒരുപാടു കാര്യങ്ങൾ ഹാജി ഡി.എസ്.പി. യെ ധരി പ്പിച്ചു. അദ്ദേഹം എഴുതിയതായി പറയപ്പെട്ട കത്തിന്റെ യഥാർത്ഥ സ്ഥിതി സൂക്ഷ്മാന്വേഷണം നടത്താൻ എസ്. പി. ഉത്തരവിട്ടു.
അന്വേഷണത്തിൽ ഹാജി നിരപരാധിയാണെന്ന് ബോധ്യമായി, കത്ത് കള്ളക്കത്താണെന്ന് സൂക്ഷ്മപരിശോധനയിൽ തെളിഞ്ഞു. അതിനു ശേഷം കുഞ്ഞഹമ്മദാജി ഹിച്ച്കോക്കുമായി വളരെ അടുപ്പത്തിലായിരുന്നു.
ബ്രിട്ടീക്ഷ് വിരുദ്ധ കലാപങ്ങളിൽ നേതൃനിരയിലുണ്ടായിരുന്ന പ്രമുഖ സൂഫിയും ഇസ്ലാമിക പഢിതനുമായിരുന്നു ആലി മുസ്ലിയാർ.ആത്മീയ പുരോഹിതൻ ആയതിനാൽ തന്നെ എളുപ്പത്തിൽ ജനങ്ങളേ ആകർഷിക്കാൻ കഴിഞ്ഞിരുന്നു.കുഞ്ഞഹമ്മദാജിയടക്കം പല ഖിലാഫത്ത്കാരും മുസ്ലിയാരുടെ ശിഷ്യന്മാരായിരുന്നു.ആത്മീയത മറയാക്കി മുസ്ലിയാർ ബ്രിട്ടീക്ഷ് വിരുദ്ധത പ്രചരിപ്പിക്കുകയായിരുന്നുവെന്ന് കളക്ടർ മനസ്സിലാക്കുകയും പ്രദേശത്തേ സൂഫി പുണ്യന്മാരുടേയും രക്തസാക്ഷികളുടേയും ശവകുടീരങ്ങൾ സംബന്ധിച്ച് നടക്കുന്ന പരിപാടികൾക്ക് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു.വിലക്ക് ലംഘിച്ച് ചേരൂർ നേർച്ച വൻ ജനക്കൂട്ടത്തോടെ എല്ലാ വെള്ളിയായ്ച്ചയും മുസ്സിയാർ നടത്തി.ഇതിനാൽ വിലക്ക് ലംഘിച്ചവരേ കഠിനമുഷ്ടി ഉപയോഗിച്ച് നേരിടുമെന്ന് കളക്ടർ തോമസ് മുസ്ലിയാർക്ക് നോട്ടീസ് നൽകി.മുന്നറിയിപ്പ് പാലിച്ച് തടയാൻ നിന്ന പോലീസിനെ തള്ളി വീഴ്ത്തി മുസ്ലിയാരും കൂട്ടരും ചേരൂർ മഖാമിലേക്ക് സിയാറത്ത് തുടങ്ങി.ഈ സംഭവത്തേ മലബാർ കലാപത്തിലേ ആദ്യ അക്രമണമായാണ് ചരിത്രകാരന്മാർ വിലയിരുത്തുന്നത്.
പോരാട്ടത്തിന്റെ പെണ്ണിടങ്ങൾ
മലബാർ സമരത്തിന്റെ ഏടുകളിൽ പെൺ പോരാട്ടത്തിനും അഭേദ്യമായ പങ്കുണ്ട്.കീടക്കാട്ട് ഫാത്തിമ പറമ്മേൽ മറിയുമ്മയെ പോലുള്ള സത്രീകളുടെ സാന്നിധ്യം മലബാർ വിപ്ലവത്തിൽ വളരെ ശ്രദ്ധേയമാണ്. . മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ പുത്തൂര്‍ മുഹമ്മദ് (1937-2012) തന്റെ ആത്മകഥയുടെ (കാലം, പത്രം അനുഭവങ്ങള്‍) ഒന്നാം അധ്യായമായ, ‘ശബ്ദമില്ലാതെ കരഞ്ഞ പെണ്‍കുട്ടി’യില്‍ തന്റെ ഉമ്മയെക്കുറിച്ചെഴുതിയതു മലബാർ വിപ്ലവ സമയത്തെ മുഴുവന്‍ മാപ്പിള പെണ്‍കുട്ടികളുടേയും സ്ത്രീകളുടേയും യഥാര്‍ഥ ജീവിതത്തെ വിവരിക്കുന്നുണ്ട്. പുരുഷന്‍മാര്‍ കൂട്ടത്തോടെ കൊല്ലപ്പെട്ടപ്പോള്‍ സ്ത്രീകള്‍ ഖബറുകള്‍ കുഴിച്ച് തങ്ങളുടെ ആണുങ്ങളെ അടക്കുകയായിരുന്നു എന്ന് ചരിത്രത്തിൽ കാണാൻ കഴിയും.
യഥാർത്ഥത്തിൽ ഡൊണാള്‍ഡ് സിന്ദര്‍ബേ പറഞ്ഞതായിരുന്നില്ല മലപ്പുറത്തെ സ്ത്രീ ജീവിതം. ആ ചരിത്രം ജീവിതകാലമത്രയും നിശ്ശബ്ദമായി കരഞ്ഞുകൊണ്ടിരുന്ന മാപ്പിള സ്ത്രീകള്‍ക്ക് അവകാശപ്പെട്ടതാണ്. അതംഗീകരിക്കപ്പെടുന്നില്ല എന്നത് മറ്റൊരു കാര്യം. സിന്ദര്‍ബേയുടെ നോവലില്‍ കാണുന്ന കൊളോണി വൽക്കരണത്തേ(മലപ്പുറം മാപ്പിളമാരേ ഒഴിവാക്കാനുള്ള ആശയക്കൂട്ട്) കൂടുതല്‍ വിശദമാക്കലാണ് വിപ്ലവാനന്തരം മലപ്പുറത്തുകാർ കേട്ടു സഹിക്കുന്നത്. അതിന്റെ താളുകൾ പലതാണ്. എല്ലാം കാഠിന്യമായ ഒറ്റപ്പെടുത്തലുകളാണ്. മലബാര്‍ വിപ്ലവം ഒരു നൂറ്റാണ്ടു പിന്നിടുമ്പോള്‍ അത് കൂടുതല്‍ മാറ്റത്തിരുത്തലുകൾ വരുത്തുന്ന നീക്കം ബ്രിട്ടീഷുകാര്‍ക്ക് മാപ്പ് എഴുതിക്കൊടുത്ത് അന്തമാന്‍ സെല്ലുലാര്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട നേതാവിന്റെ പിൻഗാമികള്‍ ശക്തമാക്കിയിരിക്കുന്നു, അതിനെ നേരിടേണ്ടത് ചരിത്രം പഠിച്ചും തിരുത്തുന്നതിൽനിന്ന് വസ്തുതകളെ മറവിക്ക് വിട്ടുകൊടുക്കാതെ രേഖപ്പെടുത്തിയുമാണ്.
തിരുത്ത് സംരക്ഷിക്കുന്നത്
മനുഷ്യൻ കടന്നുവന്ന വഴികളാണല്ലോ ചരിത്രം.പക്ഷേ അതിനേയും മാറ്റിതിരുത്താൻ ഒരുങ്ങിയിരിക്കുകയാണ് കേന്ദ്രം.ഇന്ത്യൻ സ്വാതന്ത്ര സമര ചരിത്രത്തിൽ സർദാർ വല്ലഭായ് പട്ടേലിന്റെ പേര് നേരത്തെ തന്നെ എഴുതിയതാണ്.
ബ്രിട്ടീഷ് ഭരണം ജന്മിമാർക്ക് അനുകൂലമായിരുന്നു.ഈ സാഹചര്യത്തിലാണ് ഖിലാഫത്ത് പ്രസ്ഥാനം ആരംഭിക്കുന്നത്.മുസ്ലിംജനത അത് ജന്മിമാർക്കും ബ്രിട്ടീഷ്കാർക്കുമെതിരായ പോരാട്ടമായായിരുന്നു കണ്ടത്.മലബാർ സമരത്തിന്റെ ഭാഗങ്ങൾ അന്നു തന്നെ ചരിത്രത്തിൽ ഇടം നേടിയതാണ്.ഇപ്പോൾ കൃത്യം ഒരു നൂറ്റാണ്ടായപ്പോൾ ചരിത്രം തിരുത്താൻþ ശ്രമിക്കുകയായാണ് ഭരണകർത്താക്കന്മാർ. അവ നിരന്തരം അവരെ ഭയപ്പെടുത്തുന്നുണ്ട് എന്നർത്ഥം. പക്ഷേ, ചരിത്രം തിരുത്താനുള്ള വളച്ചൊടിക്കാൻ ഉള്ള ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുമ്പോൾ എല്ലാം ഈ സത്യാനന്തര ലോകത്ത് സത്യം വായിച്ചെടുക്കാനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടുകയാണ് യഥാർത്ഥത്തിൽ ഉണ്ടാകുന്നത്.
ചരിത്രരേഖകൾ ഒരുപക്ഷേ തിരുത്താം. പക്ഷേ ഓർമകളെയെങ്ങനെയാണ് തിരുത്താൻ കഴിയുക..?
വെട്ടി തിരുത്തുമ്പോഴും വളച്ചെടുക്കുമ്പോഴും ഉള്ളിലെ ഭീരുത്വമാണ് പുറത്തുചാടുന്നത്. മുസ്ലിം പേരുള്ള ധീര സമരസേനാനികൾ ഒരുപക്ഷേ ബ്രിട്ടീഷുകാരുടെ ചെരുപ്പ് നക്കികളെ ഉറക്കംകെടുത്തുന്നുണ്ടായിരിക്കണം. പക്ഷേ, മലബാറിലെ ധീര സമരസേനാനികൾ ത്യാഗം വരിച്ച് നേടിത്തന്ന ഈ മണ്ണിൽ നിന്നു കൊണ്ട് ഓർമ്മകളെ ഒരിക്കലും അവർക്ക് മായ്ക്കാൻ ആവില്ല. സത്യം നിരന്തരം വായിക്കപ്പെടുകയും സ്മരിക്കപ്പെടുകയും ചെയ്യും തീർച്ച.
Excellent ❣️😘
ReplyDelete