ഇനിയൊരു ഉത്ര പിറക്കാതിരിക്കട്ടെ
സ്ത്രീധനത്തിന്റെ പേരിൽ സാക്ഷര കേരളത്തിന്റെ മണ്ണിൽ മറ്റൊരു ദുരനുഭവം കൂടെ തുന്നിച്ചേർക്കപ്പെട്ടു. എന്തു കൊണ്ട് സ്ത്രീ എന്ന ഒരു നാമത്തിന്റെ പിന്നാലെ മാത്രം ധനം എന്ന് നമ്മൾ കൂട്ടിവായിച്ചു?എന്തു കൊണ്ട് പുരുഷധനം എന്ന് നാമെവിടെയും കണ്ടില്ല?. സ്ത്രീജന്മം ഒരുപിടി സമ്പാദ്യത്തിന്റെ മുന്നിൽ വിലയിട്ട് തൂക്കി വില്കാനുള്ളതാണെന്ന ചിന്താധാരകൾക്കുള്ളിലാണ് ഇത്തരം മരണങ്ങൾ സംഭവിക്കുന്നത്.
അധ്വാനിച്ചു പോറ്റിവളർത്തിയ തന്റെ മകളെ മറ്റൊരു കുടുംബത്തിന്റെ മുമ്പിൽ വിലപറഞ്ഞിറക്കുമ്പോൾ എന്ത് സമാധാനമാണ് ആ കുടുംബം നേടുന്നത്? ആ സമാധാനത്തിന് അധികം ആയുസ്സുണ്ടാകില്ലെന്ന് ഉത്രയുടെ കൊലപാതകം പറയുന്നു.
തന്നെ വെറുമൊരു വില്പനച്ചരക്കാക്കി അഭിമാനം പണയം വെക്കുന്ന മാതാപിതാക്കളോട് എങ്ങനെയാണ് ഒരു പെൺകുട്ടിക്ക് ആദരവ് തോന്നുക ? എനിക്ക് വിലയിടാൻ ഞാൻ തന്നെ മതിയെന്ന് ചങ്കൂറ്റത്തോടെ വിളിച്ചു പറയാൻ ഓരോ പെൺകുട്ടിക്കുമാകണം.
തനിക്ക് ജനിക്കുന്ന പെൺകുട്ടി ഒരു ബാധ്യതയല്ലെന്ന് സമൂഹം മനസ്സിലാക്കാത്തിടത്തോളം കാലം ഇനിയും അനവധി ഉത്രമാർ മരിച്ചു വീഴേണ്ടിവരും.
നല്ലൊരു നാളെക്കായി, ഇനിയൊരു ഉത്ര പിറക്കാതിരിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.
Fahmida PT
Ma shaa allah 💗👍
ReplyDelete