Followers

Monday, August 9, 2021

ഓൺലൈൻ പ്രതിഷേധങ്ങളെ അവഗണിക്കുന്നുവോ?

ഓൺലൈൻ പ്രതിഷേധങ്ങളെ  അവഗണിക്കുന്നുവോ?

 നീതി കാക്കേണ്ടവർ തന്നെ നീതിക്ക്  കടിഞ്ഞാൺ ഇടുന്ന ഈ കോവിഡ് കാലത്തെ ഓൺലൈൻ പ്രതിഷേധങ്ങളെ സർക്കാരുകൾ പാടെ അവഗണിക്കുന്നുവെന്നതും ചർച്ചയാവേണ്ടതാണ്. കൊറോണയുടെ മുഖംമൂടി അണിഞ്ഞു ചെയ്തു കൂട്ടുന്ന ചെയ്തികൾക്ക് അധികാരികൾ ഉത്തരവാദിയാണ്. സ്വാതന്ത്ര്യം പോലും ഹനിക്കപ്പെടുന്ന നിയന്ത്രണങ്ങൾക്ക് വിധേയമാകേണ്ടി വന്ന ജനസമൂഹം അനീതികൾക്കെതിരെ ലഭ്യമായ സൗകര്യങ്ങളുപയോഗിച്ച് ഓൺലൈനിലൂടെ പ്രതിഷേധ ജ്വാലകൾ തെളിയിച്ചപ്പോൾ അത് കണ്ട ഭാവം നടിക്കാൻ പോലും അധികാരി വർഗവും കേന്ദ്ര സംസ്ഥാന സർക്കാരുകളും തയ്യാറായില്ലെന്നതാണ് യാഥാർത്ഥ്യം.

നമുക്കൊന്ന് പരിശോധിക്കാം.. ഈയടുത്ത കാലങ്ങളിൽ  കോവിഡ് കൊടുമ്പിരി കൊണ്ട നേരത്ത് ജനങ്ങളുടെ അണ്ണാക്കിലേക്ക് തൊടുത്ത തീപ്പന്തങ്ങളായിരുന്നു പെട്രോൾ ഡീസൽ വിലവർധന മുതൽ ആരാധനാ സ്വാതന്ത്ര്യം പോലും ഹനിച്ച് പള്ളികൾ അടച്ചിട്ടതും വാക്സിൻ വിതരണത്തിൽ വന്ന അശാസ്ത്രീയതയും വ്യാപാരികളോട് ചെയ്ത കൊടും ക്രൂരത തുടങ്ങിയവയെല്ലാം. എല്ലാത്തിനുമെതിരെ സ്റ്റാറ്റസുകളിൽ മുഖം കയറ്റിയും പ്രൊഫൈലുകളിൽ പോസ്റ്ററുകൾ ആണിയടിച്ചും വീടുകൾക്ക് മുമ്പിൽ പ്ലക്കാർഡുകൾ പൊക്കിപ്പിടിച്ചും നമ്മൾ ചൂടേറിയ ഓൺലൈൻ പ്രതിഷേധങ്ങൾക്ക് തിരികൊളുത്തി ആളിക്കത്തിച്ചു. ഒന്ന് പോലും ഫലം കണ്ടില്ലെന്ന് മാത്രമല്ല അതിനെ പുച്ചിച്ച് തള്ളുന്നതാണ് നമുക്ക് കാണാൻ കഴിഞ്ഞത്. കെട്ട കാലത്തെ പ്രതിഷേധങ്ങൾക്ക് മുമ്പുള്ളതിന് ജീവനുണ്ടായിരുന്നു അത് അധികാരിവർഗം ഏതുമാകട്ടെ കാതിലും കണ്ണിലും തറച്ച് കയറിയിരുന്നു. ഇന്നത്തെ ദുർഗതിയിൽ ജനങ്ങളുടെ 'ചൂടേറിയ' പ്രതിഷേധങ്ങൾക്ക് ഒരു സിംഗിൾ സ്ക്രോളിങ്ങിന്റെ ആയുസ് മാത്രമായി ചുരുങ്ങി.

സോഷ്യൽ മീഡിയകളുടെ സഹായമില്ലാതെ ആധുനിക സമൂഹത്തിന് അധികാരസ്ഥാനങ്ങളിൽ തുടരാനാവില്ലെന്ന പച്ചയായ യാഥാർത്ഥ്യം കൂടെ അവഗണിച്ചവർ തിരിച്ചറിയുന്നത് നന്നാവും...!

No comments:

Post a Comment