Followers

Saturday, August 7, 2021

ഓർമകളിൽ ആർത്തനാദം നിലക്കാത്ത ഹിരോഷിമ.

ഓർമകളിൽ ആർത്തനാദം നിലക്കാത്ത ഹിരോഷിമ

 മനുഷ്യകുലത്തിലെ ഏറ്റവും വലിയ ആണവായുധ ദുരന്തത്തിന് ലോകം സാക്ഷ്യം വഹിച്ചിട്ട് ഏഴരപതിറ്റാണ്ട് അഥവാ എഴുപതാർ വർഷം പിന്നിടുകയാണ്.അമേരിക്കയുടെ അതിക്രൂരമായ അണുബോംബ് വർഷത്തിൽ ജപ്പാൻ കത്തിച്ചാമ്പലായത് ഇതുപോലൊരു ഓഗസ്റ്റിലായിരുന്നു.1945 ഓഗസ്റ്റ് 6 ന് ജപ്പാനിലെ മഹാനഗരങ്ങളായ ഹിരോഷിമ, നാഗസാക്കി ആണവായുധ പരീക്ഷണത്തിന് വിധേയരായി.കരിഞ്ഞു പോയ മനുഷ്യന്റെ പച്ചമാംസ ഗന്ധം പരക്കുകയും അന്തരീക്ഷത്തിൽ പ്രേത നിഴലുകൾ പോലെ പുകകൾ പർവത സമാനം ഉയർന്നു വരികയും ചെയ്ത ആ കറുത്ത ദിനങ്ങൾ ലോക ജനത മറക്കുകയില്ല. ചരിത്ര രേഖകൾ ആ ആർത്താനാദങ്ങൾ നമ്മെ ഓർമിപ്പിച്ചു കൊണ്ടേയിരിക്കുന്നു.

ചരിത്ര ശകലങ്ങളിൽ നിന്ന്:

1939ൽ ആരംഭിച്ച രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭാഗമെന്നോണം ലോകജനതയെ ഞെട്ടിച്ചു കളഞ്ഞ അമേരിക്കയുടെ ഈ കൊടും ക്രൂരത.1945 മെയ്‌ 8 ന് അഡോൾഫ് ഹിറ്റ്ലർ ആത്മഹത്യ ചെയ്യുകയും രണ്ടാം ലോകമഹായുദ്ധത്തിലെ വൻശക്തിയായിരുന്ന ജർമ്മനി യുദ്ധത്തിൽ നിന്ന് പിന്മാറുകയും ചെയ്തു.ഇതോടെ യൂറോപ്പിലെ യുദ്ധത്തിന്റെ അലയൊലികൾ ഏകദേശം അടങ്ങികഴിഞ്ഞിരുന്നു. എന്നാൽ ജപ്പാൻ ന്റെ നേതൃത്വത്തിൽ ഏഷ്യയിലും പസഫിക് മേഖലയിലും യുദ്ധം തുടർന്നു. അങ്ങനെയാണ് അമേരിക്ക അണു ബോംബ് ആക്രമണത്തിലൂടെ ജപ്പാനെ തകർക്കാൻ തീരുമാനമെടുക്കുന്നത്. യുദ്ധത്തിൽ മനപ്പൂർവം ഇടപെടാതിരുന്ന അമേരിക്കയെ അതിലേക്ക് വലിച്ചിഴച്ചത് ജപ്പാനായിരുന്നു.അമേരിക്കൻ നാവിക സേനക്ക് നേരെ 1941 ഡിസംബർ ഏഴിന് ജപ്പാൻ നടത്തിയ പേൾ ഹെർബർ ആക്രമണത്തിലൂടെ ആയിരുന്നു ഇത്.അപ്പോൾ ഈ സംഭവവും അമേരിക്കയുടെ ക്രൂരതക്ക് കാരണമായെന്ന് പറയപ്പെടുന്നു.ജർമൻ ശാസ്ത്രജ്ഞനായ ഓട്ടോഹാൻ ആണവവിഭാജനത്തിന്റെ അനന്തസാധ്യതകൾ കണ്ടെത്തിയതിനെ കുറിച് ഒരു കത്ത് 1939 ൽ വിഖ്യാത ശാസ്ത്രജ്ഞനായ ആൽബർട്ട് ഐൻസ്റ്റീൻ അന്നത്തെ യു. എസ് പ്രസിഡന്റ്‌ ഫ്രാങ്ക്‌ളിൻ. ഡി. റൂസ്വെൽറ്റ് ന് നൽകി.ഇതിനെ തുടർന്ന് റൂസ്വെൽറ്റ് അണു ബോംബ് ന്റെ പഠനത്തിന് വേണ്ടി ഒരു സംഘത്തെ ഏൽപ്പിക്കുകയും ചെയ്തു.പക്ഷെ റൂസ് വെൽറ്റ് ന്റെ നിര്യാണത്തെ തുടർന്ന് ഹരി ട്രൂമാൻ പ്രസിഡന്റാവുകയും അദ്ദേഹത്തിന്റെ കാലത്താണ് ഹിറോഷിമയിൽ ബോംബ് വാർഷിക്കുകയും ചെയ്തത്.ജർമ്മനി അണു ബോംബ് പ്രയോഗിക്കില്ലെന്നറിഞ്ഞിട്ടും അമേരിക്ക പരീക്ഷണം തുടർന്നുകൊണ്ടേയിരുന്നു.ആ പരീക്ഷണത്തിന് ഇരയാക്കേണ്ടി വന്നത് ജപ്പാൻ ആയിരുന്നുവെന്നത് ചരിത്ര സത്യം.
1945 ഓഗസ്റ്റ് 6 ന് രാവിലെ 8:15 നാണ് ഹിരോഷിമ എന്ന ആ മനോഹര നഗരം കത്തിചാമ്പലാവുന്നത്. ഇനോലടെ എന്ന B29 വിമാനം 'ലിറ്റ്‌ൽ ബോയ് 'എന്നറിയപ്പെട്ട അമേരിക്കയുടെ അണു ബോംബുമായി ഹിറോഷിമയുടെ മുകളിൽ വട്ടമിട്ടു. 'തോമസ് ഫെറോബി ' എന്ന പൈലറ്റ് ആയിരുന്നു വിമാനം നിയന്ത്രിച്ചത്.താഴെക്കെത്തി 45-)o സെക്കൻഡിൽ ഹിരോഷിമ നഗരത്തിന്റെ ഏകദേശം 19 അടി ഉയരത്തിൽ വെച്ച് ബോംബ് പൊട്ടിതെറിക്കുകയുണ്ടായി.64 കിലോഗ്രാം ഭാരമുള്ള ബോംബിൽ നിന്നും പ്രവഹിച്ച റേഡിയോ വികിരണങ്ങളുടെ അളവില്ലാത്ത ഊർജപ്രവാഹത്തിൽ മനുഷ്യരും സസ്യങ്ങളും മൃഗങ്ങളും സർവ്വതും നിമിഷങ്ങൾക്കകം ചാരമായി മാറി. ആണവ വികിരണമേറ്റ് ഒരേ സമയം എഴുപതിനായിരത്തിലധികം ആളുകൾ മരിച്ചു വീണെന്നാണ് കണക്ക്.റേഡിയേഷ്യനിലൂടെ ആളുകൾക്ക് പിന്നെയും പരിക്കെറ്റ് കൊണ്ടേയിരുന്നു.കാൻസർ പോലെയുള്ള മാറാരോഗങ്ങൾ അവരെ പിടികൂടി.1945 ന്റെ അന്ത്യമായപ്പോയേക്കും ഒരു ലക്ഷത്തിലധികം ആളുകൾ ഈ ദുരന്തത്തെ തുടർന്ന് മരിച്ചു കഴിഞ്ഞിരുന്നു.റേഡിയോ ആക്റ്റീവ് വിഷംശം അടങ്ങിയ യുറെനിയം ബോംബ് ആയിരുന്നു 'ലിറ്റിൽ ബോയ് '.

നാഗസാക്കിയിലും മഹാദുരന്തം:-

എന്നാൽ ഇത് കൊണ്ടൊന്നും അമേരിക്ക അവസാനിപ്പിച്ചില്ല.ഓഗസ്റ്റ് 9 ന് ജപ്പാനിലെ നാഗസാക്കിയിലും ' ഫ്ലാറ്റ് മാൻ 'എന്ന പ്ലൂട്ടോണിയം നിറച്ച അണുബോംബുമായി 'മേജർ സ്വീനി' നിയന്ത്രിച്ച ബോസ്കാർ വിമാനം ഹിരോഷിമയുടെ ദുരന്തദിനം ആവർത്തിച്ചു. അണുബോംബിന് വേണ്ടി അമേരിക്ക ആദ്യം തെരെഞ്ഞെടുത്തത് 'കൊക്കുറ' നഗരത്തെയായിരുന്നു. അന്തരീക്ഷം പ്രതികൂലമായതിനാൽ കൊക്കുറയുടെ ഭാഗ്യം നാഗസാക്കിയുടെ നിർഭാഗ്യമായി മാറുകയായിരുന്നു. ഹിരോഷിമയിൽ സംഭവിച്ച മഹാദുരന്തം തന്നെ നാഗസാക്കിയിലും ആവർത്തിക്കപ്പെട്ടു, അത്രയും തന്നെ ആളുകൾ കത്തിച്ചാമ്പലാവുകയും ചെയ്തു. അങ്ങനെ ഓഗസ്റ്റ്‌ 15 ന് യുദ്ധത്തിന് കീഴടങ്ങിയതായി ജപ്പാൻ ചക്രവർത്തി ഹീരോഹീതോ റേഡിയോയിലൂടെ അറിയിച്ചതോടെയാണ് രണ്ടാം ലോക മഹായുദ്ധത്തിന് അന്ത്യം കുറിക്കുന്നത്.


ഊർജം പകരേണ്ട പാഠങ്ങൾ

ചരിത്രത്തിലെ ഈ വിറങ്ങലിച്ച ദിനങ്ങൾക്ക് 76 വർഷം പിന്നിടുമ്പോൾ നാം ചിലത് ആലോചിക്കേണ്ടതുണ്ട്. ഇത്രത്തോളം ലോക ജനതയെ വിറപ്പിച്ച സംഭവങ്ങൾ ആണവവികിരണത്തിലൂടെ ഉണ്ടായിട്ടും, ലോകരാജ്യങ്ങൾ ആണവായുധങ്ങൾ താഴെ വെച്ചിട്ടുണ്ടോ..?! ഒരിക്കലുമില്ല, ഇന്ത്യയടക്കം ഒട്ടേറെ രാജ്യങ്ങൾ സ്വന്തം ആയുധപ്പുരയിൽ ആണവായുധങ്ങൾ സൂക്ഷിക്കുന്നുണ്ട്. ശേഖരണത്തിലും നിർമാണത്തിലും മത്സരിക്കുന്നുമുണ്ട്. ജപ്പാനിലെ പുതിയ തലമുറ പോലും അന്നത്തെ അണുബോംബിന്റെ അനന്തരഫലങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു. ജനിതകവൈകല്യങ്ങളോട് കൂടിയ കുട്ടികൾ ജനിക്കുന്നു, നിരവധി മാറാരോഗങ്ങൾക്ക് അടിമപ്പെട്ട് പലരും കഴിയുന്നു. പക്ഷെ, ഹിരോഷിമയും നാഗസാക്കിയും ഈ മഹാദുരന്തത്തെ അഭിമുഖീകരിച്ചത് മറ്റൊരു രൂപത്തിലായിരുന്നു. മനോഹരമായ കെട്ടിടങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളും ആശുപത്രികളും നിർമിച്ച് അവർ നഗരത്തെ പുനർജീവിപ്പിച്ചു. ആ നഗരങ്ങൾ ഇന്ന് എത്ര മനോഹരമാണെന്ന് അവയുടെ ചിത്രങ്ങളൊന്ന് ഗൂഗിളിൽ പരതിയാൽ തന്നെ മനസ്സിലാകും. എങ്കിലും, അവിടത്തെ ജനതയുടെ കണ്ണീരുണങ്ങിയിട്ടില്ല.. ആകാശത്തിൽ നിന്ന് ആർത്തനാദം നിലച്ചിട്ടില്ല.


അന്തിമ പരിഹാരം

ഇനിയും ഇത്തരമൊരു ഹിരോഷിമയും നാഗസാക്കിയും ചരിത്രത്തിൽ ആവർത്തിക്കപ്പെടാതിരിക്കേണ്ടതുണ്ട്. തീർച്ചയായും ഇതിന് വേണ്ടി ആണവായുധങ്ങൾ നിർമാർജ്ജനം ചെയ്യപ്പെടേണ്ടതുണ്ട്. അണുബോംബ് ആക്രമണത്തിന് അനുമതി നൽകിയ ട്രൂമാൻ ഇതിന്റെ മേൽ ഖേദം പ്രകടിപ്പിച്ചിട്ടില്ലെങ്കിലും ജപ്പാന്റെ ആ മഹാദുരന്തം കണ്ടറിഞ്ഞ് പരീക്ഷണത്തിന് നേതൃത്വം നൽകിയ ശാസ്ത്രജ്ഞന്മാരെല്ലാം വളരെയധികം പശ്ചാത്തപിച്ചിട്ടുണ്ട്. ഐൻസ്റ്റീൻ തന്റെ സിദ്ധാന്തം (E=MC 2) ഇത്തരമൊരു മനുഷ്യകുരുതിക്ക് കാരണമായതിൽ വളരെയധികം ഖേദിച്ചു. അണുബോംബിന്റെ പിതാവ് എന്നറിയപ്പെടുന്ന റോബെർട്ട് ഓപ്പൺ ഹീമർ ട്രൂമാനോട് പറഞ്ഞ വാക്കുകൾ ചരിത്രം ഇങ്ങനെ രേഖപ്പെടുത്തിയതായി കാണാം: "മിസ്റ്റർ പ്രസിഡന്റ്, എന്റെ കൈകളിൽ ചോര പറ്റിപ്പിടിച്ചിരിക്കുന്നു." ഇതിൽ നിന്നെല്ലാം ആണവായുധങ്ങൾ മനുഷ്യകുലത്തിന് എത്രത്തോളം അപകടകരമാണെന്ന് നമുക്ക് ഗ്രഹിക്കാം. ഐക്യരാഷ്ട്ര സഭ 'ആഗോള ആണവനിരായുധീകരണം കൈവരിക്കുക' എന്ന ലക്ഷ്യമിട്ട പദ്ധതി തന്നെ നടപ്പിലാക്കിയിട്ടുണ്ട്. സെപ്തബർ 26 അന്താരാഷ്ട്ര സമ്പൂർണ ആണവായുധ നിർമാർജ്ജന ദിനമായി ആചരിച്ചുവരുന്നു. പക്ഷെ, ഓരോ രാജ്യവും ആണവായുധ നിർമാണത്തിൽ മത്സരിച്ച് കൊണ്ടിരിക്കുകയാണ്. ആവശ്യ സമയത്ത് എടുത്ത് പ്രയോഗിക്കാൻ തരത്തിൽ അവയെ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ലോകത്ത് ആണവായുധങ്ങൾ നിരോധിക്കൽ മനുഷ്യരാശിയുടെ ആവശ്യമാണ്‌, അഭ്യർത്ഥനയാണ്... ആണവായുധങ്ങളില്ലാത്ത ലോകത്തിന് വേണ്ടി നമുക്ക് കൈകോർക്കാം.....

No comments:

Post a Comment