നീതിയില്ലാ നിയമം ന്യായമോ...?
വണ്ടിപെരിയാറിലെ ആ കരുത്തറ്റ മനസ്സാക്ഷിയോട് കുഞ്ഞുമനസ്സ് എന്തെല്ലാം ചോദിക്കുന്നുണ്ടാവണം!! മിഠായിപ്പൊതി ക്കുള്ളിൽ സ്നേഹം ആയിരുന്നില്ലെന്ന് തിരിച്ചറിയാൻ ആ കുഞ്ഞുമനസ്സ് വളർന്നില്ലായിരുന്നു. ജൂൺ 30 തിന്റെ പകലുകളത്രെയും ആ പിഞ്ചോമനക്ക് മനോഹരമായിരുന്നില്ലെന്ന് മാത്രം അവൾക്കറിയാം. ബോധംകെട്ട് വീണപ്പോൾ തന്നെ അടുത്തെത്തിയ കൈകൾ താങ്ങിന്റേതായിരുന്നുവെന്ന് ധരിച്ചു വച്ചത് തിരുത്തി വായിക്കാൻ അവൾക്ക് അറിയില്ലായിരുന്നു.
മിഠായിക്ക് മധുരം ആണെന്ന് മാത്രമേ അവൾക്ക് അറിയൂ. എന്തിനുവേണ്ടിയായിരുന്നു ഇതെല്ലാം!.കാമം ഉറഞ്ഞു നിന്ന അയാളുടെ മനസ്സിനെ നിയന്ത്രിക്കാൻ അവൻ വിസമ്മതിക്കുകയായിരുന്നു.
കുറ്റബോധമൊന്നുമില്ലാതെ തെളിവെടുപ്പിന് കൊണ്ട് വന്ന അവനിൽ ഒരു സംശയം മാത്രം നിർത്തി വെച്ചു പോലീസുകാർ മടങ്ങി. സംശയം അതിന്റെ തീക്ഷണതയിൽ എത്തിയ പോലീസുകാരൻ അവനെ തന്നെ നോട്ടമിട്ടു.സ്നേഹം നിറച്ച മനസ്സിൽ ഇത്രയേറെ ക്രൂരത അവൻ എന്തിനായിരുന്നു കെട്ടിയിറക്കിയത്...
നീതിപീഠത്തിന് മുന്നിൽ ഇനിയെത്ര പ്രതീക്ഷകൾ തലകുനിക്കേണ്ടിയിരിക്കുന്നു!. നീതിയെ കാക്കാനുള്ള നീതിപീഠം അനീതിയെ കാക്കുന്ന താവളമാകുന്നത് എവിടെയാണ് ന്യായമാവുക!!.
നീതിയുടെ കൂടെ നിൽക്കുമ്പോൾ സർക്കാർ ആരെയാണീ ഭയപ്പെടുന്നത്,
പ്രതികൾക്ക് വളം നൽകുന്നത് സർക്കാരും കോടതിയും തന്നെയാണ് എന്നതിൽ സംശയമില്ല. സത്യത്തിനു മേൽ അസത്യം വാളെടുക്കുന്നത്, നീതിക്കു മേല് അനീതി കത്തി വെക്കുന്നത്, ധർമ്മത്തിനു മേൽ അധർമ്മം അധികാരം നേടുന്നത് കണ്ട് കണ്ണ് തഴമ്പു വെച്ച് പൊട്ടിയൊലിക്കുന്നു. കുറ്റബോധമില്ലാതെ വണ്ടിപെരിയാറിലെ ഈ സംഭവത്തിലും കണ്ണടക്കുന്ന സ്വയംപ്രഖ്യാപിത വിപ്ലവകാരികളോട് ഒന്ന് പറഞ്ഞോട്ടെ!? ഇന്ത്യയിൽ പെണ്ണായി ജീവിക്കുന്നതിലും വലിയ വിപ്ലവം വേറെയില്ല, ഇനിയുണ്ടാവുകയുമില്ല!!!ഒന്നോർത്താൽ നന്ന് !ഓരോ ദിവസവും എടുത്തു കളയുന്ന പെൺകുട്ടികളുടെ സ്ഥാനത്ത് നിങ്ങളുടെ കുട്ടികളും വരാം.
വാളയാർ സംഭവം മുക്കിയ പോലെ ഇനി മറ്റൊന്ന് ആവർത്തിക്കാതിരിക്കട്ടെ ..!
ഇനിയും ഓരോ ജന്മങ്ങൾ പിച്ചിച്ചീന്തപ്പെടും, നമ്മൾ ഹാഷ്ടാഗുകൾ ഇറക്കും, സോഷ്യൽ മീഡിയകളിൽ പ്രതിഷേധം ഇരമ്പും പക്ഷേ,നീതിപീഠം ന്യായത്തിന് ഒപ്പം നിന്നാലല്ലാതെ ഇത്തരം സംഭവങ്ങൾക്ക് അറുതിയുണ്ടാവില്ല.
ചിത്രങ്ങളെ പോലും നീതിക്ക് മുന്നിൽ പോലും കാണിക വെക്കാതെയുള്ള പോരാട്ടം കേരളവും ഇന്ത്യയും ഒരു പോലെ ലോകത്തിന് മുന്നിൽ ബോധ്യമാക്കുന്നു. ഹിതകരമല്ലാത്ത പ്രവർത്തനങ്ങൾ ചെയ്തു കൂട്ടുന്നവരും, അതിലും ചോദ്യങ്ങൾ ഉന്നയിക്കുന്നവരും രാജ്യദ്രോഹികളായി മാറുന്ന വർത്തമാനകാലത്തിനു മുന്നിൽ കോവിഡ് പോലും ഭീതിയിലാണ്.വാളയാർ മാത്രമല്ലല്ലോ? നിർഭയ മോഡലും നടന്നല്ലോ? എവിടെ ഏമാന്മാർ തലയും താഴ്ത്തി ആർക്കോ വേണ്ടി ആലോചിക്കുന്നു!തീരുന്നില്ല, അത്യാർത്തിയാൽ കീഴൊതുങ്ങേണ്ടി വന്ന വിസ്മയക്കേസുകൾ അവിടെയും പ്രതിയെ വെറുതെ വിടാനുള്ള പ്ലാനിങ്ങും നടന്നു കഴിഞ്ഞു? എന്തിനുവേണ്ടി? കുറ്റങ്ങൾക്ക് ശിക്ഷ നൽകേണ്ടതുണ്ട്. എല്ലാ നീതിപീഠങ്ങളും ഒരു പോലെ ഇതിനോട് യോജിക്കുന്നു. പക്ഷെ കുറ്റം തെളിയിക്കപ്പെടാത്ത സംശയത്തിന്റെ നിഴലിൽ വർഷങ്ങളോളം മനുഷ്യരെ കൊല്ലാകൊല ചെയ്യുന്നത് ഖേദകരം തന്നെയാണ്!നീതി ഉറപ്പാക്കാനുള്ള പീഠങ്ങൾക്ക് ഇത് യോജിക്കാത്ത കാലം എങ്ങനെ അതിനെ നിലനിർത്തും!? അവർക്ക് നഷ്ട്ടപ്പെട്ട സ്വാതന്ത്ര്യത്തിന്റെ വർഷങ്ങളും അവർ അനുഭവിക്കേണ്ടിയിരിക്കുന്ന സുന്ദരമായ ജീവിതനിമിഷങ്ങളും തിരിച്ചുകൊടുക്കാൻ മനുഷ്യമുഖം പോലും നിഴലിക്കാത്ത നിയമങ്ങൾക്ക് സാധ്യമാണോ? സംശയത്തിന്റെ പേരിൽ ഏതാനും സമയം പിടിച്ചുവെക്കുന്നത് കാണാം. എന്നാൽ കുറ്റക്കാരനെന്ന് തെളിയുന്നത് വരെ മനുഷ്യരെ പോലെ ജീവിക്കാനുള്ള അവകാശം അവർക്കുണ്ടെന്നത് കേവലനീതി മാത്രമാണ്!പിന്നെവിടെയാണ് നിങ്ങൾ താടിക്ക് കയ്യും കൊടുത്ത് എല്ലാം നോക്കിക്കാണുന്നത്? കേവലനീതി മൗലികാവകാശമാണ്. വൈകിവരുന്ന നീതി അതിനെ നിഷേധിക്കുന്നതിന് തുല്യവും. എല്ലാം കണ്ട് കണ്ണടച്ചിരിക്കാൻ എങ്ങനെ സാധുത കൈവരിക്കുന്നു!? അപരാധികൾക്ക് പകരം തൂക്കുകയർ സ്വീകരിക്കുന്നത് നിരപരാധികളാണെന്ന് മാത്രം.
ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള തെറ്റിനെ ചൂണ്ടികാണിക്കുകയും അതിനെ വിമർശിക്കുകയും ചെയ്യുന്നതടക്കം രാജ്യദ്രോഹമാണെന്നും പറഞ്ഞു കുറ്റം ചുമത്താൻ ആരുടെ ഇടപെടലും ആവശ്യമില്ലാത്ത സർക്കാരിന്റെ അമിതാധികാര പ്രയോഗം തീർത്തും തിരുത്തേണ്ടതാണ്. അധികാരി വർഗത്തോട് പരമോന്നത നീതിപീഠം ചോദിക്കാത്ത ഒരു ലളിതമായ ചോദ്യം ചോദിച്ചോട്ടെ? 'രാജ്യദ്രോഹ കുറ്റത്തിന്റെ പോക്ക് എങ്ങോട്ടുള്ളതാണ്....?
നീതിയില്ലാത്ത നിയമവും ന്യായമാകുന്നതിനെ പ്രചോദനം നൽകി വളർത്തിയത് ആർക്ക് വേണ്ടി എന്ന ചോദ്യം ബാക്കിയാക്കാം....!
ReplyDeleteIf we are to fight discrimination and injustice against women we must start from the home for if a woman cannot be safe in her own house then she cannot be expected to feel safe anywhere...yaah we have to prevent abuses by understanding words of prophet muhammad (PBUH)...he is known as the greatest reformer of the world who changed concept about the women in a awkward world ...he strived for rights of women...so we have to change mentality of our prejudiced society...
It's good work ...keep it up ...be the voice of violated women...
ReplyDelete👍
ReplyDelete