ആവിഷ്കാര സ്വാതന്ത്ര്യം: കാവലാളുകൾ കാലന്മാരാകുന്ന ജനാധിപത്യ പരിസരം
"എതിരഭിപ്രായ പ്രകടനം ഏതൊരു ജനാധിപത്യവ്യവസ്ഥയുടെയും കേന്ദ്രബിന്ദുവാണ്"
_ഹാരി ബെലാഫൊണ്ടെ
ലോകത്തിലെ അറുപതോളം രാജ്യങ്ങൾ പൗരന്മാർക്ക് തങ്ങളുടെ വിചാരങ്ങളും അഭിപ്രായങ്ങളും പല മാർഗ്ഗങ്ങളിലൂടേയും ആവിഷ്കാരിക്കാൻ അവസരം നൽകുന്നുണ്ട്. ഇതിനെയാണല്ലൊ ആവിഷ്കാര സ്വാതന്ത്ര്യം , അഭിപ്രായസ്വാതന്ത്ര്യം എന്നെല്ലാം പേരിട്ട് വിളിക്കുന്നത്. നമ്മുടെ ഇന്ത്യരാജ്യത്തിന്റെ ബൃഹത്തായ ഭരണഘടന ആർട്ടിക്കിൾ 19 ലൂടെ ആവിഷ്കാരസ്വാതന്ത്ര്യം ഓരോ പൗരനും ഉറപ്പ് നൽകുന്നു. വർഗ്ഗ- വർണ്ണ- വേഷം തുടങ്ങി ഒട്ടേറെ കാര്യങ്ങളിൽ വൈവിധ്യം നിലനിൽക്കുന്ന ഇന്ത്യയെ പോലെയുള്ള രാജ്യങ്ങളിൽ ഈയൊരു അവകാശം അഥവാ സ്വാതന്ത്ര്യം ജനാധിപത്യ വ്യവസ്ഥയുടെ സുഗമമായ നിലനിൽപ്പിന് വളരെ അത്യന്താപേക്ഷിതമാണെന്ന് പറയുന്നത് നിസ്തർക്കിതമാകാം.
ആവിഷ്കാര സ്വാതന്ത്ര്യം: മർമവും മർമരവും
ജനാധിപത്യ വ്യവസ്ഥയുടെ നാലാം തൂൺ എന്നറിയപ്പെടുന്ന മാധ്യമങ്ങളാണ് മിക്കപ്പോഴും ആവിഷ്കാരങ്ങളുടെയും അഭിപ്രായങ്ങളുടെയും മുഖ്യധാരയായി വർത്തിക്കുന്നത്.
ഭരണകൂടത്തിന്റെയും ഭരണീയരുടെയും നീക്ക് പോക്കുകളും നേട്ട കോട്ടങ്ങളും കൃത്യമായും വ്യക്തമായും ജനങ്ങളുടെ മുമ്പിൽ എത്തിക്കുന്നതിൽ മാധ്യമങ്ങൾ വഹിക്കുന്ന പങ്ക് അനിഷേധ്യമാണ്.
രാജ്യത്തെ നയിക്കാൻ ഭരണകൂടമുണ്ടാകുമ്പോൾ തന്നെ ഓരോ സംഭവവികാസങ്ങളെയും വിവിധ നിരീക്ഷണങ്ങളിലൂടെയും നിരൂപണങ്ങളിലൂടെയും ജനങ്ങളിലേക്ക് എത്തിച്ച് അവരെ പ്രബുദ്ധരാക്കുന്നതിൽ മാധ്യമങ്ങൾ കാണിക്കുന്ന സാമർഥ്യം ആ ദരണീയം തന്നെ.
ഇന്ത്യ ഭരണഘടന ഓരോ പൗരനും ഉറപ്പ് നൽകുന്ന ആവിഷ്കാര സ്വാതന്ത്ര്യത്തെ മുകളിൽ പരാമർശിച്ചുവല്ലൊ?
പരാമർശത്തോട് ചേർത്ത് വായിക്കേണ്ട ഒരു വസ്തുത കൂടിയുണ്ട്, ഒരു രാജ്യവും സ്വന്തം പൗരന്മാർക്ക് നിരുപാധികം ആവിഷ്കാര സ്വാതന്ത്ര്യം നൽകുന്നില്ല. ചില പ്രത്യേക സാഹചര്യങ്ങളിൽ സന്ദർഭങ്ങളിൽ ഇന്ത്യൻ ഭരണഘടന ഈ സ്വാതന്ത്ര്യത്തിന്റെ മേൽ പരിധിയും പരിമിതിയും നിശ്ചയിക്കുന്നുണ്ട്. രാജ്യദ്രോഹം, തീവ്രവാദം തുടങ്ങിയവയിലൊന്നും ആവിഷ്കാര സ്വാതന്ത്ര്യം നൽകുന്നില്ല.
ബി.ആർ അംബേദ്കറെ പോലെയുള്ള മഹോന്നതരായ ഭരണ ഘടനാ നിർമാതാക്കൾ ബുദ്ധി പൂർവ്വം കൈകൊണ്ട ഈ പരിധിവെക്കൽ പ്രശംസനീയമാണ്.
കാരണം യാതൊരു ഉപാധികളുമില്ലാതെ എല്ലാവിധ ആവിഷ്കാരങ്ങൾക്കും പൂർണ്ണമായും സ്വാതന്ത്ര്യം നൽകിയാൽ നമ്മുടെ ഇന്ത്യ സമുദായസ്പർധകളും തീവ്രവാദപ്രവർത്തനങ്ങളും നിറഞ്ഞതാകും.
അത്കൊണ്ട് തന്നെ, ഇത്തരം ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പരിധിയിലില്ലാത്ത പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നവർ ശിക്ഷിക്കപ്പെടേണ്ടത് തന്നെയാണ്.
മരണ മണി മുഴക്കം:-
എന്നാൽ ജനാധിപത്യ ഇന്ത്യക്ക് മരണ മണി മുഴങ്ങി കൊണ്ടിരിക്കുന്ന ഒരു കാഴ്ചയാണ് നാം കണ്ട്ക്കൊണ്ടിരിക്കുന്നത്.ഭരണകൂടത്തിന്റെ ഒരു ജനാധിപത്യ- സോഷ്യലിസ്റ്റ് രാജ്യത്തിന് നിരക്കാത്ത വർഗീയ പ്രവർത്തനങ്ങളും മതേതരത്വത്തെ മുറിവേൽപ്പിക്കുന്ന നിലപാടുകളെല്ലാം ഇന്ന് നമ്മുടെ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ് കാണുന്നു. യഥാർത്ഥത്തിൽ, മാധ്യമങ്ങളുടെ ഇത്തരം റിപ്പോർട്ടുകളിൽ നിന്നും രചനകളിൽ നിന്നും പാഠമുൾക്കൊള്ളേണ്ട ഭരണകൂടം ഇത്തരം മാധ്യമങ്ങളെയും ആളുകളെയും കണ്ടെത്തി കടിഞ്ഞാണിടാൻ നേതൃത്വം നൽകുന്നത് ഖേദകരം തന്നെ.
ഇതിന് ഒട്ടേറെ ഉദാഹരണങ്ങൾ നമ്മുക്ക് മുന്നിലുണ്ട്, ഗാസിയാബാദിൽ അബ്ദുസ്സമദ് സൈഫിയെന്ന എഴുപത്തിരണ്ടുകാരനെ ആൾക്കൂട്ടം മർദിക്കുകയും ബലാൽക്കാരമായി താടിവടിപ്പിക്കുകയും ചെയ്ത സംഭവം വാർത്തയും വർത്തമാനവുമാക്കിയ മാധ്യമ പ്രവർത്തകർക്കും വെബ്സൈറ്റിനുമെതിരെ കേസ് ചുമത്തുകയുണ്ടായി, കേന്ദ്ര സർക്കാറിന്റെ വർഗീയ നീക്കങ്ങൾക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന ' ദ വെയർ ഡോട് കോം' നെതിരെ കലാപ പ്രേരണ, സമുദായ സ്പർധക സൃഷ്ടിക്കൽ, മതവികാരം ആളിക്കത്തിക്കൽ തുടങ്ങിയവയിൽ FIR രജിസ്റ്റർ ചെയ്തിരിക്കുന്നു. ഉത്തർപ്രദേശിലെ ഹത്രാസ് സംഭവത്തിൽ യു.പി പോലീസ് മാധ്യമ പ്രവർത്തകർക്ക് അവിടേക്കുള്ള അനുമതി നിഷേധിച്ചിരുന്നു. മാത്രമല്ല ഇതിന് തുനിഞ്ഞ സിദ്ധീഖ് കാപ്പനെ യു.എ.പി.എ ചുമത്തി മാസങ്ങളോളം ജയിൽ വാസത്തിന് വിധേയനാക്കി. ഈ ഹീനമായ ജയിൽ വാസത്തിന് ശേഷം മാത്രമാണ് അദ്ദേഹം കുറ്റവിമുക്തനാണെന്ന് തെളിയിക്കപ്പെട്ടത്.ഇത്തരം കാര്യങ്ങളിലുള്ള കോടതിയുടെ മെല്ലെപ്പോക്ക് തീർച്ചയായും അപലപനീയം തന്നെ.
ഇങ്ങനെ നിരവധി മാധ്യമ പ്രവർത്തകരും സാമൂഹ്യ പ്രവർത്തകരുമെല്ലാമാണ് ആവിഷ്കാര സ്വാതന്ത്ര്യം രാജ്യത്ത് നിലനിൽക്കേ തന്നെ ഭരണകൂടത്തിന്റെ ഹീനമായ പ്രവർത്തനങ്ങൾക്ക് ഇരയായത്. ഇവരെയെല്ലാം കുറ്റാരോപിതരാക്കുന്നതോ IPC -124 A, രാജ്യദ്രോഹം 153-A,ശത്രുതയെ പ്രോൽസാഹിപ്പിക്കുക 295, UAPA തുടങ്ങിയ നിയമങ്ങളിലൂടെയും. വാസ്തവത്തിൽ ഇത്തരം കുറ്റകൃത്യങ്ങളൊന്നും ഇവർ ചെയ്തിട്ടില്ല താനും. ഭരണകൂടത്തെ വിമർശിച്ചാൽ അവരുടെ അടുത്ത നടപടി രാജ്യദ്രോഹക്കുറ്റം ചുമത്തി വിമർശകരുടെ വായയടപ്പിക്കലാണ്.
ഇവിടെയാണ് ആവിഷ്കാര സ്വാതന്ത്ര്യം ക്രൂരമായി ഹനിക്കപ്പടന്നത്! ഇതോടെയാണ് ജനാധിപത്യ വ്യവസ്ഥക്ക് തകർച്ച സംഭവിക്കുന്നത്.
അൽപ്പം ചരിത്ര വായന;
ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുള്ള ഇത്തരം നീചപ്രവണതകൾ മുമ്പും ഉണ്ടായിട്ടുണ്ട്. പക്ഷെ, അതിൽ ഭൂരിഭാഗവും ബ്രിട്ടീഷ് ഭരണകാലത്തായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ആവിഷ്കാര സ്വാതന്ത്ര്യത്തിന് പൂട്ട് തീർത്ത ഇത്തരം സംഭവങ്ങൾ അരങ്ങേറിയിട്ടുണ്ടെന്ന് ചരിത്രതാളുകളിൽ കാണാനാകും.
1945 ൽ സ്റ്റാലിന്റെ സ്വേഛാധിപത്യത്തിനെതിരെ ശബ്ദം ഉയർത്തിയ റഷ്യൻ നോവലിസ്റ്റ് അലക്സാണ്ടർ സോൽഹെനിസ്റ്റ് ( നോബൽ പുരസ്കാര ജേതാവ് ) നീണ്ട കാലത്തെ ലേബർ ക്യാമ്പുകുളിലെ പീഡനത്തിന് ശേഷം നാട് കടത്തപ്പെട്ടു. നാസി ഗവൺമെന്റ് നിരവധി അന്താരാഷ്ട്ര പ്രശസ്ത കലാകാരന്മാരുടെ സൃഷ്ടികൾ ജർമൻ വികാരത്തെ അധിക്ഷേപിച്ചു എന്ന പേരിൽ നിരോധിക്കപ്പട്ടു. ക്യൂബയിൽ ഏതൊരു പ്രസിദ്ധീകരണത്തിന് മുമ്പും ഗവൺമെന്റിന്റെ അനുമതി ആവശ്യമാണെന്ന നിയമം ( ഡെക്രി-19) കൊണ്ട് വന്നത് 2019 ലാണ്.
വായ മൂടി നയം നടപ്പാക്കുന്നു;
കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന് ശേഷം അവിടെയുള്ള നേതാക്കളെയെല്ലാം വീട്ടുതടങ്കലിൽ പാർപ്പിച്ചത് അവരുടെ ഭാഗത്ത് നിന്നുണ്ടായേക്കാവുന്ന പ്രതിഷേധങ്ങളും പ്രകടനങ്ങളും ഒഴിവാക്കാനായിരുന്നു. ലക്ഷദ്വീപിലെ കേന്ദ്രസർക്കാരിന്റെ ഒളിയജണ്ടകൾക്ക് നേതൃത്വം നൽകുന്ന പ്രഫുൽ പട്ടേലിനെ ഒരു ചാനൽ ചർച്ചയിൽ വിമർശിച്ചതിനാണ് ഐഷ സുൽത്താനയെ അറസ്റ്റ് ചെയ്തതും രാജ്യദ്രോഹക്കുറ്റം ചുമത്തിയതും.
ഉത്തർ പ്രദേശ്കാരനായ ഉമർ ഗൗതമിനെ പ്രബോധനത്തിന്റെ പേരിൽ പോലീസ് അറസ്റ്റ് ചെയ്തത് ഈയിടെയാണ്. സി. എ. എ., എൻ. ആർ. സി. തുടങ്ങിയ കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധനയങ്ങൾക്കെതിരെ പ്രതിഷേധിച്ച നിരവധി ആളുകളെ രാജ്യദ്രോഹക്കുറ്റം ചുമത്തി വീട്ടുതടങ്കലിലാക്കിയത് നാം മറക്കാനായിട്ടില്ല. പ്രതിഷേധങ്ങൾ എങ്ങനെയാണ് രാജ്യദ്രോഹമായി മാറുന്നത്..??!!
നന്മയെ നാണം കെടുത്തിയാൽ നാട് നരകമാകും!
ഓരോ പൗരനും തന്റെ അഭിപ്രായത്തിനും ആവിഷ്കാരത്തിനും സ്വാതന്ത്ര്യമുണ്ട്. നല്ലതിനെ കൊള്ളാനും മോശമായതിനെ തള്ളാനും ഓരോരുത്തർക്കും അവകാശമുണ്ട്. ജനവിരുദ്ധനയങ്ങൾ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുമ്പോൾ വിമർശനങ്ങളും പ്രതിഷേധങ്ങളും സ്വാഭാവികമാണ്. അപ്പോൾ ഭരണകൂടം തെറ്റു തിരുത്തി മുന്നോട്ട് പോകാൻ തയ്യാറാകുന്നിടത്താണ് ഒരു രാഷ്ട്രത്തിന്റെ വിജയം, മറിച്ച് ഇല്ലാത്ത കുറ്റം ചുമത്തപ്പെട്ട് വളച്ചൊടിക്കപ്പെട്ട നിയമങ്ങളിലൂടെ ഭരണീയരുടെ ജീവിതം ഹോമിക്കപ്പെടുന്നതോടെ രാഷ്ട്രം തകർച്ചയിലേക്ക് നീങ്ങുന്നു. നമ്മുടെ ജനാധിപത്യ ഇന്ത്യയും ഇത്തരം തകർച്ചയിലേക്ക് അധപതിക്കുകയാണോ?! ഏകാധിപത്യത്തിലേക്കുള്ള ചുവടുവെപ്പുകൾ സംഭവിച്ചു കഴിഞ്ഞോ?! നാം സഗൗരവം ചിന്തിക്കേണ്ടിയിരിക്കുന്നു.
Wow,ma sha allah,well written 👏👏👏
ReplyDeleteNice..writeup🔥
ReplyDeleteMashallah......
ReplyDeleteSuper👏👏👏
Great👍
ReplyDeleteما شاء الله 😍
ReplyDeleteMasha allh😍.... Great dear🙌🏻
ReplyDeleteWell written... ma sha allaah 🤩💜
ReplyDeleteGreat one daa😍
Ma sha allah🥳✨️
ReplyDeleteMa sha Allah, ❤️✨
ReplyDelete