Followers

Thursday, October 1, 2020

പാലത്തായി കേസ്..നമ്മുടെ സഹോദരി എഴുതുന്നു.

 കേരളമിത് പൊറുക്കില്ല


 കുറച്ച് മാസങ്ങളായി പാലത്തായി  കേസിന്റെ മേലെ മലയാളി നോട്ടമിട്ടു കൊണ്ടിരിക്കുകയായിരുന്നു. പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയപ്പോൾ ജനം വലിയ  പ്രതീക്ഷയിലായിരുന്നു. എന്നിട്ടാണ്, എല്ലാം തലകീഴാക്കി  പ്രതിയായ ബി ജെ പി മുൻ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ സുസ്മേരവദനായി കോടതിയിൽ നിന്ന് കൂളായി ഇറങ്ങി പോയത്. ഇത് നാടകമല്ല സിനിമയുമല്ല, മറിച് സാക്ഷര കേരളത്തിന്റെ മണ്ണിൽ ഇന്നലെ നടന്നതാണ്. 


മുഖ്യമന്ത്രി, ഇത് നിങ്ങളുടെ മകളാണെങ്കിൽ, എന്തിന് നിങ്ങളുടെ പാർട്ടിക്കാരന്റെ മകളാണെങ്കിൽ നിങ്ങളീ അമാന്തം കാണിക്കുമോ? 

ജനങ്ങളുടെ കാവലാളാവേണ്ട സർക്കാർ തിരിഞ്ഞ് കൊത്തുന്നത് എവിടെയാണ് ന്യായമാകുക? ജനാതിപത്യ രാഷ്ട്രത്തിൽ നിലകൊള്ളുന്ന ഏതൊരു പൗരന്റെയും അത്താണിയാണ് നീതി പീഠം. നിയമ നിർമാണ സഭയുടെയും കാര്യനിർവ്വഹണ സഭയുടെയും യാതൊരു വിധ കൈകടത്ത ലുകളുമില്ലാതെ  കൃത്യമായ ചട്ടങ്ങളിലാണ് പരമോന്നത നീതി പീഠം പ്രവർത്തിക്കുന്നത് എന്ന് കേരള വിദ്യാഭ്യാസ വകുപ്പിന്റെ രാഷ്ട്രമീമാം സയിൽ തന്നെയാണ് പഠിച്ചത്.പ്രളയവും കൊറോണ കാലത്തെ ആരോഗ്യ പ്രവർത്തനവും ഉയർത്തി കാട്ടി ജനങ്ങളുടെ കണ്ണിൽ പൊടിയിടാമെന്ന ധാരണയുണ്ടെങ്കിൽ തിരുത്തുക., 

ഇരട്ട നീതിയർഹിക്കുന്ന ഇരയോട് ചെയ്ത ഈ ക്രൂരത കേരളീയ ജനത മറക്കില്ല., പൊറുക്കില്ല. 

കൊറോണ കാലത്ത് കേരളം ലോകത്തിന് മാതൃകയാണെന്ന് കൊട്ടിഘോഷിക്കുമ്പോൾ, മഹാമാരിയുടെ മറവിൽ, പ്രതിഷേധ പരിമിതി മുതലാക്കി ജനാധിപത്യ മൂല്യത്തെ കൊന്ന് തിന്നാൻ കേരളീയർ അനുവദിക്കില്ല. 


✍🏻✍🏻✍🏻

Fahmida PT


No comments:

Post a Comment