ഏതു രാജ്യവും ഇന്ത്യയെ പോലെ തങ്ങളുടെ ചരിത്രത്തിൽ അഭിമാനിക്കുന്നവരാണ്. എല്ലാ രാജ്യങ്ങൾക്കും വ്യത്യസ്ത ചരിത്രങ്ങളാണെന്കിലും, ചരിത്രം വളരെ സ്വാഭാവികമാണ്. അതിനെ തള്ളിപ്പറയാനാകില്ല. പക്ഷേ, ജനാധിപത്യ ഇന്ത്യയുടെ
ലോക് സഭയിലും രാജ്യസഭയിലും കോടതികളിലും ചരിത്രം തള്ളപ്പെടുകയും നിരപരാധികൾ വർധിക്കുകയും ചെയ്യുമ്പോൾ നമ്മൾ മനസ്സിലാക്കേണ്ടത് ഫാഷിസം ഇന്ത്യയിലും വിജയിച്ചു എന്നാണ്.
ഫാഷിസം സംശയങ്ങളെ ഇല്ലാതാക്കുന്ന സംശയാതീതമായ പ്രത്യയശാസ്ത്രമാണ്. ആ ഇരുട്ടിനെന്തു വെളിച്ചമാണ് എന്നു പറഞ്ഞാൽ പോലും നമ്മൾ ഒരു സംശയവുമില്ലാതെ അതിനെ അംഗീകരിക്കാൻ പഠിച്ചു കഴിഞ്ഞു. അതുകൊണ്ടാണ് ഗുജറാത്ത് കലാപം സ്വാതന്ത്ര്യസമരത്തെക്കാൾ ബഹുമാനിക്കപ്പെടുന്നത് , ഗോഡ്സെ ശിവജിയെക്കാൾ മഹാനായത്,ആസിഫകളും ബാബരിയും ആത്മഹത്യ ചെയ്തത്, ജാമിയയും ജയന്യുയും അജ്ഞാതരാൽ അക്രമിക്കപ്പെട്ടത്, സഫൂറയും കഫീൽഖാനും രാജ്യത്തെ ദ്രോഹിച്ചത്, ഗോമൂത്രം കുടിച്ച വർക്ക് സ്വാഭാവിക മരണം സംഭവിച്ചത്, തറക്കല്ല് പോലുമിടാത്ത സ്ഥാപനങ്ങൾക്ക് വരെ പുരസ്കാരം ലഭിച്ചത്.
ഇന്ത്യയെ നാം സ്നേഹിക്കുന്നു, പക്ഷേ, ഇന്ത്യയെ മാത്രം സ്നേഹിക്കരുത്, ഒരിക്കലും ഒരു രാജ്യത്തെ, വംശത്തെ, മതത്തെ, മാത്രം സ്നേഹിക്കരുത്, അത് നമ്മെ ഫാഷിസത്തിലേക്ക് നടത്തി ക്കും.. ജീവിക്കാൻ ഏറ്റവും നല്ല വഴി നമ്മൾ ഇഷ്ടപ്പെടാത്ത ഏതൊന്നിനേയും പൂർണമായി ഉന്മൂലനാശം ചെയ്യുക എന്നാണ് മെയ്ൻ കാംഫ് പഠിപ്പിച്ച ഫാഷിസം. ഇന്ത്യയിൽ ഇപ്പോൾ പരീക്ഷിക്കുന്നതും അത് തന്നെയാണ്.
" ജർമനി അതിന്റെ വംശത്തിൻ്റേയും സംസ്കാരത്തിന്റെയും പരിശുദ്ധി കാത്തുസൂക്ഷിക്കുന്നതിന് വേണ്ടി സെമിറ്റിക് വംശങ്ങളെ_ ജൂതന്മാരെ_ ഉച്ചാടനം ചെയ്തുകൊണ്ടു ലോകത്തെ ഞെട്ടിച്ചു. വംശാഭിമാനം അതിന്റെ പരമകാഷ്ഠയിൽ പ്രത്യക്ഷീഭവിക്കുകയായിരുന്നു അവിടെ, അടിവേരോളം ഭിന്നതകളുള്ള മതങ്ങളെയും സംസ്കാരങ്ങളെയും ഒരു ഐക്യപൂർണിമയിൽ ഏകീഭവിപ്പിക്കുക എത്ര കണ്ട് അസാദ്ധ്യമാണെന്നും ജർമനി കാണിച്ചു തന്നിരിക്കുന്നു, അത് ഹിന്ദുസ്ഥാനിലെ നമുക്കു പഠിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യാവുന്ന നല്ലൊരു പാഠമാണ്" എന്നെഴുതിയത് ഗോൾവാർക്കറാണ്.വിശാല ജർമനി എന്നു സ്വപ്നം കണ്ട ഹിറ്റലർക്ക് ഒന്നാം ലോക മഹായുദ്ധം വലിയ തിരിച്ചടിയായി, ഇതിന്നു പിന്നിൽ നാവിക സേനയും, കർഷക സമരങ്ങളും ജൂതന്മാരുമാണെന്നാണ് ഹിറ്റലർ വിശ്വസിച്ചത്.. ഇതോടുകൂടി കമ്മ്യൂണിസ്റ്റുകളെയും ജൂതന്മാരെയും തുടച്ചു നീക്കാൻ ആഹ്വാനം ചെയ്തു.. പക്ഷേ, ഇന്ത്യയിൽ സംഭവിച്ചതു ഇത്തരമൊന്നല്ല, മുമ്പെ പറഞ്ഞതുപോലെ ചരിത്രം വ്യത്യസ്തമാണ്, മുസ്ലിം ലീഗും ഹിന്ദുത്വമഹാസഭയും എന്നാണ് ഉയർന്നത്? പാക്കിസ്ഥാൻ എന്ന ആശയം ജിന്ന മുന്നോട്ടു വെക്കുമ്പോൾ ഇന്ത്യ ഹിന്ദുക്കളുടേതാകണമെന്ന് പലരെയും ചിന്തിപ്പിച്ചത് മെയ്ൻ കാംഫ് ആണ്.ജർമനിയിലും ഇറ്റലിയിലും ഫാഷിസ്റ്റും നാസിസ്റ്റും മുസ്സോളിനിയുടെ കുറിപ്പുകളും ഹിറ്റ്ലറുടെ മെയ്ൻ കാംഫും പ്രസിദ്ധീകരിച്ചിരുന്ന കാലത്തു തന്നേ ഫാഷിസ്റ്റ് പ്രത്യയശാസ്ത്രം ഇന്ത്യയിലും കേരളത്തിലു വരെ ഉടലെടുത്തിരുന്നു.
ഇപ്പോൾ ഇന്ത്യയുടെ കോടതികൾ ഹാരിപോട്ടറിലെ ഹോഗവാട്സ് യൂണിവേഴ്സിറ്റി ആകുന്നതിൽ സംശയിക്കേണ്ടതില്ല. ജർമനിയിലെ പോലെ തന്നെ ഗുജറാത്തിലും എന്താണ് സംഭവിച്ചത്?
മുസ്ലിമും ക്രിസ്ത്യരും നമ്മുടെ ശത്രുക്കളാണെന്ന് ആദിവാസി കളെ പറഞ്ഞുപറ്റിക്കുകയും ഗുജറാത്തിലെ ന്യൂനപക്ഷ വ്യാപാര സമൂഹത്തെ ചൂണ്ടി കാണിച്ച് അവനാണ് നിന്റെ ശത്രു എന്നു പഠിപ്പിച്ചു. ശേഷം, കലാപ ഭൂമിയിലേക്ക് കൊള്ളയടിക്കാനായി അവരെ പറഞ്ഞ് വിടുകയും ചെയ്തു. അത്കൊണ്ട് കേസെടുക്കാനും ജയിലിലിടാനും കുറേ പേരെ കിട്ടി. തെരഞ്ഞെടുപ്പ് കാലത്തെ അപേക്ഷകൾ പിന്നീട് ആജ്ഞ കളായി മാറുന്നതിൽ നമ്മൾ സ്വാഭാവികത കണ്ടെത്തിയിരിക്കുന്നത് എന്താണെന്ന് അറിയുമോ? ഭയം കൊണ്ട്, ഇത് മെയ്ൻ കാംഫിൽ വളരെ വിശാലമായി ചർച്ച ചെയ്യുന്നു. പ്രസംഗങ്ങളിൽ " രക്തകലുഷിതമാകാൻ പോകുന്നു, നങ്ങളുടെ ഔദാര്യം നിങ്ങൾ പ്രതീക്ഷിക്കുക, " എന്നൊക്കെ പറയുമ്പോൾ നമ്മൾ ഭയന്നിരിക്കും.
നമ്മൾ മുന്നിൽ കാണുന്നതെല്ലാം അവിശ്വസിക്കേണ്ടി വരും. ഇതാണ് ഇന്ത്യൻ സർക്കാർ പ്രയോഗിക്കുന്ന മറ്റൊരു രീതി.. ഭയക്കുന്നവർ ഏതു സത്യങ്ങളെയും അ വിശ്വസിക്കാൻ പഠിക്കും, ഒരു കാര്യം പറയുമ്പോൾ അത് വസ്തുതാപരമായ അഭിപ്രായമാകണമെന്നൊന്നും ഫാഷിസത്തിനില്ല. അതു കൊണ്ടു തന്നെ, ബാബരിയല്ല, കുതുബുമിനാർ പൊളിച്ചിട്ട് ഡൽഹിയിൽ ഒരു ചെറിയ ചിതൽ പുറ്റ് തകർന്നിരിക്കുന്നു എന്നു പറഞ്ഞാൽ നമ്മൾ വിശ്വസിക്കയും. ഫാഷിസത്തിന് ചരിത്രത്തെ മാത്രമല്ല, വർത്തമാനെത്തെയും തള്ളിപ്പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. ഇന്ത്യൻ സർക്കാർ ലോകത്തിനു കാണിച്ച് കൊടുക്കുന്ന ആശയം അതുതന്നെയാണ്_ ജനാധിപത്യത്തിനുള്ളിലിരികുമ്പോൾ തന്നേ ജനാധിപത്യവും കോടതിയും എങ്ങനെ അപ്രസക്തമാക്കാം എന്നവർ പഠിച്ചെടുത്തത് മുസ്സോളിനിയിൽ നിന്നാണ്. ജനാധിപത്യത്തെ ഏറ്റവും കൂടുതൽ പഠിച്ചു അതിനെ എതിർത്തയാളാണ് ഹിറ്റലറും.. ഒരാശയത്തെ ചെറുക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം അതിനെ കുറിച്ചു പഠിക്കലാണെന്ന് ഹിറ്റ്ലർ പറഞ്ഞിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ മണ്ടന്മാർ കണ്ടു പിടിച്ചതാണ് ജനാധിപത്യം എന്നു മുസ്സോളിനി പറയുകയും നിലവിലെ ഇന്ത്യൻ രാഷ്ട്രീയം അതിനെ ശരിവെക്കുകയും ചെയ്തതു എന്താണ് എന്ന് അറിയണം.. മെയ്ൻ കാംഫ് പഠിപ്പിച്ചത് അതാണ് " നമ്മുടെ ജീവിതത്തിലെ ആശയങ്ങൾക്ക് തടസ്സം നിൽക്കുന്നവരെ ഒക്കെയും വെറുക്കുക , കൊല്ലുക .. " . ഹിന്ദുക്കളുടെ ഇന്ത്യയെന്ന ആശയത്തെ ചെറുക്കുന്നവരെയൊക്കെ വെറുക്കുകയും കൊല്ലുകയും ചെയ്യുക..
1933 ൽ ജർമ്മൻ പാർലമെന്റിന് ഹിറ്റ്ലർ തീ കൊടുക്കുന്നതിന് മുമ്പ് തന്നെ ആ കേസിൽ അറസ്റ്റ് ചെയ്യാനുള്ള അയ്യായിരത്തോളം കമ്മ്യൂണിസ്റ്റ് പ്രവർത്തകരുടെ പേരുകൾ തയ്യാറാക്കിക്കയിഞ്ഞിരുന്നു. ഇതു കൊണ്ടാണ് ഇന്ത്യയിലും പിടിക്കപ്പെടുന്നവർക്കെതിരെ തെളിവുകൾ ലഭിക്കാത്തത്. ഫാഷിസം ജനത്തിന്റെ മനസ്സിലേക്ക് ഒരാശയത്തിൻ്റേയും കാറ്റും വെളിച്ചവും കടക്കാതിരിക്കാൻ കവചങ്ങളെ തീർത്തു വെക്കും. പക്ഷേ, ഇന്ത്യയിലെ ഫാഷിസം തോറ്റു പോയത് വിദ്ധ്യാർത്ഥികളുടെ മുമ്പിൽ മാത്രമാണ്. അതാണ് CAA ഇന്ത്യയിൽ വിജയിക്കാതിരുന്നത്. എതിരാളിയിൽ ഭയം ജനിപ്പിച്ച് കീഴടക്കുക എന്ന ഫാഷിസ്റ്റ് തന്ത്രം തോറ്റുപോയപ്പോളാണ് റഷ്യക്ക് മുമ്പിൽ ഹിറ്റ്ലർ കുഴങ്ങുന്നതും, ഇന്ത്യൻ വിദ്ധ്യാർത്തികളുടെ മുമ്പിൽ CAA പിൻവാങ്ങുന്നതും.
നമ്മൾ വിദ്ധ്യാർത്ഥികൾ അഭിമാനിക്കേണ്ടതിലപ്പുറം, മെയ്ൻ കാംഫ് ഇന്ത്യയുടെ അടുത്ത ഭരണഘടനയാകുന്നതിന് മുമ്പ്... ഇനിയെങ്കിലും ആ ഇരുട്ടിന് വെളിച്ചമില്ലെന്ന് തിരുത്തി പറയാൻ സന്നദ്ധരാകണം.
.... ഫഹ്മിദ റഷീദ്. കെ